Hollywood
‘അവൾ എന്നെ വഞ്ചിച്ചതായി മനസിലായി… പിരിഞ്ഞു, ദേഷ്യത്തിലായി, അന്നു മുതൽ ഒരുപാട് സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു’; തുറന്നു പറഞ്ഞ് വിൽ സിമിത്ത്
‘അവൾ എന്നെ വഞ്ചിച്ചതായി മനസിലായി… പിരിഞ്ഞു, ദേഷ്യത്തിലായി, അന്നു മുതൽ ഒരുപാട് സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു’; തുറന്നു പറഞ്ഞ് വിൽ സിമിത്ത്
തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഹോളിവുഡ് നടന് വില്‍ സ്മിത്ത് നടത്തിയ വെളിപ്പെടുത്തൽ വൈറലാവുകയാണ്
പതിനാറാം വയസില്‍ തന്റെ കാമുകി തന്നെ വഞ്ചിച്ചതും തുടര്‍ന്ന് ജീവിതത്തിലുണ്ടായ സംഭവങ്ങളെ കുറിച്ചും പുതുതായി പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ഓര്‍മ്മക്കുറിപ്പുകളിലാണ് വില്‍ സ്മിത്ത വെളിപ്പെടുത്തിയിരിക്കുന്നത്. ‘വില്‍’ (Will) എന്നാണ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് വില്‍ സ്മിത്ത് പേരിട്ടിരിക്കുന്നത്. മെലാനി എന്ന കാമുകി തന്നെ വഞ്ചിച്ച മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ ഒരുപാട് സ്ത്രീകളുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വില്‍ സ്മിത്ത് പറയുന്നു.
അച്ഛനെ കൊലപ്പെടുത്തിയതിന് അമ്മ ജയിലിലായതിനാല്‍ അമ്മായിയോടൊപ്പം താമസിച്ചിരുന്ന മെലാനിയെ കുറിച്ച് വില്‍ സ്മിത്ത് പുസ്തകത്തില്‍ പറയുന്നു. അസ്വസ്ഥമായ ഒരു ബാല്യത്തിലൂടെയാണ് അവള് കടന്നുപോയത്. വഴക്കിനെ തുടര്‍ന്ന് അമ്മായിയും അവളെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് അവളെ കൊണ്ടുവരാന്‍ വില്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചു.
അവളെ ആദ്യമായി താന്‍ കണ്ടുമുട്ടിയ നിമിഷം മുതല്‍, മെലാനി തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനവുമായി. നേട്ടങ്ങള്‍ കൈവരിക്കാന്‍ എനിക്ക് എല്ലായ്പ്പോഴും ഒരു സ്ത്രീ ആവശ്യമാണ്. വില്‍ സ്മിത്ത് തന്റെ പുസ്തകത്തില്‍ മെലാനിയെ കുറിച്ച് എഴുതുന്നു. മെലാനിയുമായുള്ള തന്റെ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒരു സംഗീത പ്രോഗ്രാമിന് താന്‍ പോയപ്പോള്‍ മെലാനി വഞ്ചിച്ചതായി മനസിലായി. പിരിഞ്ഞു. ദേഷ്യത്തിലായി.
അവള്‍ക്കായി വാങ്ങിയ എല്ലാ വസ്തുക്കളും അവള് നോക്കി നില്‍ക്കെ തീകൊളുത്തി. വലുതായിരുന്നു മാനസികാഘാതം. അന്നുവരെ മെലാനിയല്ലാതെ ഒരു സ്ത്രീയുമായി മാത്രമേ താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. എന്നാല്‍ അതിനുശേഷം ഒരുപാട് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അടിസ്ഥാനപരമായി എനിക്ക് അതിനോട് വിയോജിപ്പായിരുന്നു. എന്നാല്‍ താന്‍ രതിമൂര്‍ച്ഛയിലെത്താനുള്ള ഒരു മാനസികാവസ്ഥയായും അതിനെ കണ്ടു.
പക്ഷേ വഞ്ചിക്കപ്പെട്ടതില് നിന്ന് കരകയറാനുള്ള അങ്ങനത്തെ ശ്രമങ്ങള്‍ ഫലവത്തായില്ല. ഓരോ തവണയും ഞാന്‍ പ്രതീക്ഷിച്ചു. എന്നെ സ്നേഹിക്കുന്ന ഒരാള്‍ ആയിരിക്കണേ ഇതെന്ന്. പക്ഷേ ദയനീയമായിരുന്നുവെന്ന് മാത്രമല്ല സ്ത്രീകളുടെ കണ്ണുകളിലെ നോട്ടം തന്റെ വേദനയെ തീവ്രമാക്കിയെന്നും വില്‍ സ്മിത്ത് എഴുതുന്നു.
