Malayalam
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ശരീരം കാണിച്ചാല്‍ അതൊരു അപരാധമായി എങ്ങനെ പരിഗണിക്കാനാകും?
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ശരീരം കാണിച്ചാല്‍ അതൊരു അപരാധമായി എങ്ങനെ പരിഗണിക്കാനാകും?
മലയാളസിനിമയിലെ ചില നടിമാരെ കുറിച്ച് ഫേസ്ബുക്കിലെ സിനിമ ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍ ആകുന്നത്. മഞ്ജു വാര്യര്‍ ,സംയുക്ത വര്‍മ്മ ,കാവ്യാ മാധവന്‍, അനു സിത്താരം എന്നീ നടിമാരുടെ ആരാധകര്‍ പോസിറ്റീവ് ആയി പറയുന്ന കാര്യം മേനി പ്രദര്‍ശനം ഇല്ല എന്നതാണ്. എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ശരീരം കാണിച്ചാല്‍ അതൊരു അപരാധമായി എങ്ങനെ പരിഗണിക്കാനാകും എന്ന് രോഹിത് കെ പി എന്ന യുവാവ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ഇത് അനു സിത്താരയെ ഉന്നം വെച്ചുള്ള പോസ്റ്റ് അല്ലെന്ന് ആദ്യമേ സൂചിപ്പിച്ചുകൊള്ളട്ടെ . പോസ്റ്റില്‍ അവരെ മെന്‍ഷന്‍ ചെയ്യുന്നതിനാല്‍ മാത്രമാണ് ഫോട്ടോ വെക്കുന്നത് . മഞ്ജു വാര്യര്‍ ,സംയുക്ത വര്‍മ്മ ,കാവ്യാ മാധവന്‍ എന്നിവരും പുതിയതായി ഇപ്പൊ അനു സിത്താരയും അഭിനയത്തിന്റെയും പ്രകടനത്തിന്റെയും കാര്യത്തില്‍ അഭിനന്ദിക്കപ്പെടുന്നതിലോ പുകഴ്ത്തപ്പെടുന്നതിലോ എനിക്കൊരു ആക്ഷേപവുമില്ല .എന്നാല്‍ മേല്‍പ്പറഞ്ഞ നടിമാരുടെ ആരാധകര്‍ പോസിറ്റിവായി പറയുന്ന പ്രധാന കാര്യം മേനി പ്രദര്‍ശനമില്ല എന്നതാണ് .ഒരു അഭിനേത്രി എന്ന നിലയില്‍ ശരീരം പ്രദര്ശിപ്പിക്കാതിരുന്നു എന്നുള്ളത് എങ്ങനെ ഒരു എടുത്തുപറയത്തക്ക സവിശേഷതയായി മാറും ? അങ്ങനെയാണെങ്കില്‍ ശരീരം കാണിക്കുന്ന നടിമാര്‍ക്ക് അതൊരു നെഗറ്റിവ് ആയി മാറേണ്ടതല്ലേ .അത് ശരിയാണോ ?
കച്ചവട താല്പര്യങ്ങള്‍ക്ക് വേണ്ടി അനാവശ്യമായി ശരീരം പ്രദര്‍ശിപ്പിക്കാന്‍ അഭിനേത്രികളെ പ്രേരിപ്പിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ വിമര്‍ശിക്കപ്പെടണം എന്നുള്ളത് ഒരു തര്‍ക്കമില്ലാത്ത കാര്യമാണ് .എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ശരീരം കാണിച്ചാല്‍ അതൊരു അപരാധമായി എങ്ങനെ പരിഗണിക്കാനാകും . ആളുകള്‍ കൈ ഇല്ലാത്ത വസ്ത്രം ധരിച്ചിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് ഒരു സിനിമ വരുമ്പോള്‍ കൈകള്‍ കാണിക്കാന്‍ ഒരു അഭിനേതാവ് മടിക്കുന്നുണ്ടെങ്കില്‍ അത് അയാളുടെ ഇഷ്ടമാണ് .പക്ഷെ അത് കയ്യടിച്ച് പ്രോത്സാഹിപ്പിക്കേണ്ട ഒരു പ്രവണതയല്ല
.ശരീര ഭാഗങ്ങള്‍ കാണിക്കുന്നതോ കാണിക്കാതിരിക്കുന്നതോ ഓരോരുത്തരുടെ ഇഷ്ടവും സൗകര്യവുമാണ് .പക്ഷെ ഒരു നടിയെ വര്‍ണ്ണിക്കുമ്പോള്‍ അവര്‍ കഥാപാത്രത്തിന് വേണ്ടി ശരീരം കാണിക്കാറില്ല എന്ന് പറയുന്നത് എടുത്തു പറയേണ്ട ഒരു കാര്യമായി ഒരിക്കലും തോന്നിയിട്ടില്ല .അങ്ങനെ ശരീരം കാണിക്കുന്ന മറ്റുള്ള നടിമാര്‍ എന്തോ മോശക്കാരാണ് എന്നുള്ള സമീപനവും ശരിയല്ല .
