Malayalam
ഇന്നും ചുള്ളനായ സാന്ത്വനത്തിലെ ബാലേട്ടന് ജന്മദിനം; ഇതിനിടയിൽ സേതുവേട്ടൻ ഒപ്പിച്ച പണി അടിപൊളി; പഴയ കഥയെ അടിപൊളിയാക്കി എത്തിക്കാൻ സേതുവേട്ടൻ കാണിച്ച മിടുക്ക്!
ഇന്നും ചുള്ളനായ സാന്ത്വനത്തിലെ ബാലേട്ടന് ജന്മദിനം; ഇതിനിടയിൽ സേതുവേട്ടൻ ഒപ്പിച്ച പണി അടിപൊളി; പഴയ കഥയെ അടിപൊളിയാക്കി എത്തിക്കാൻ സേതുവേട്ടൻ കാണിച്ച മിടുക്ക്!
ഇന്ന് മലയാളി കുടുംബ പ്രേക്ഷകരുടെ വല്യേട്ടനാണ് രാജീവ് പരമേശ്വരൻ. സാന്ത്വനം കുടുംബത്തിലെ മൂത്തയാളായ ബാലേട്ടനെ അവതരിപ്പിച്ച് രാജീവ് പരമേശ്വർ എല്ലാവരുടെയും വല്യേട്ടനായി മാറിക്കഴിഞ്ഞു, ഇന്ന് ബാലേട്ടന്റെ പിറന്നാളാണ്. താരങ്ങളും ആരാധകരുമെല്ലാം ബാലേട്ടന് പിറന്നാളാശംസ അറിയിച്ചെത്തിയിട്ടുണ്ട്.
ബാലേട്ടനായി തിളങ്ങിനിൽക്കുന്നെങ്കിലും രാജീവ് പരമേശ്വരൻ പ്രേക്ഷകരുടെ മുന്നിൽ സ്റ്റാർ ആയിട്ട് വർഷങ്ങൾ പിന്നിടുന്നു. കുട്ടിക്കാലം മുതൽ മലയാളികൾ ആൽബം ഗാനങ്ങളിലൂടെ കണ്ട് മനസിലേറ്റിയ നടനാണ് രാജീവ് പരമേശ്വർ. ‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം’ എന്ന ഗാനത്തെ സ്നേഹിച്ചവർ ആരും രാജീവ് പരമേശ്വറിനെ മറക്കില്ല. ഈസ്റ്റ് കോസ്റ്റിന്റെ നിനക്കായ് എന്ന ആലൽബത്തിലേതായിരുന്നു ഈ ഗാനം. തൊണ്ണൂറുകളിൽ ജനിച്ചവർക്ക് നൊസ്റ്റാൾജിയ പകരുന്ന ഗാനം കൂടിയാണിത്. ആൽബം പുറത്തിറങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും വീഡിയോയിലെ നായകൻ ഇപ്പോഴും ചുള്ളൻ പയ്യനായി നമ്മുടെ ബാലേട്ടനായി ഒപ്പമുണ്ട്.
ബാലേട്ടന് പിറന്നാളാശംസ നേര്‍ന്ന് സേതുവേട്ടനും എത്തിയിട്ടുണ്ട്. ലൊക്കേഷനില്‍ എന്നെ ഏറ്റവും കൂടുതല്‍, അതായത് ഞാന്‍ ആദ്യമായി കാണുന്ന സീരിയല്‍ നടന് അദ്ദേഹമാണ്. ബഹുമാനം കലര്‍ന്ന സ്നേഹമാണ് അദ്ദേഹത്തോട്. ഒരു ചേട്ടന്റെ സ്ഥാനമാണെന്നുമായിരുന്നു രാജീവിനെക്കുറിച്ച് ബിജേഷ് പറഞ്ഞത്.
സേതുവേട്ടൻ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്…..”പ്രിയപ്പെട്ട ചേട്ടന് ഒരായിരം ജന്മദിനാശംസകൾ. ഒരിക്കൽ ഞാൻ ലൊക്കേഷനിൽ ഞാൻ അഭിനയിച്ച ആൽബത്തിനെ കുറിച്ചും മറ്റും വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒക്കെ കേട്ടു അടുത്ത് ഇരിക്കുന്നുണ്ടാരുന്നു രാജീവേട്ടനും. പഴയ ആൽബങ്ങൾ മനസ്സിൽ പതിഞ്ഞു കിടക്കാറുണ്ട്. പ്രത്യേകിച്ച് ഈസ്റ്റ് കോസ്റ്റ് വിജയൻ സാറിന്റെ ‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയോരിഷ്ട്ടം ‘ എന്ന ആൽബം. അതിലെ നായകൻ കിടു ആണ്. അന്നെനിക്ക് അയാളെ കാണണം എന്ന് വലിയ ആഗ്രഹമായിരുന്നു. എന്നൊക്കെ ഞാൻ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
ഇടയ്ക്കു കയറി രാജീവേട്ടൻ ചോദിച്ചു. ടാ. നീ കളിയാക്കുകയാണോ? അല്ല രാജീവേട്ടാ എന്തെ അങ്ങനെ ചോദിച്ചേ. ഞാൻ തിരിച്ചു ചോദിച്ചപ്പോൾ. സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചിട്ട് ആളെന്നോട് പറഞ്ഞു. ടാ ആ ആൽബത്തിലെ നായകൻ ഞാൻ ആണെടാ എന്ന്. എന്താ പറയേണ്ടത് എന്നറിയാതെ ഒരു നിമിഷം ഞാൻ നോക്കി പോയി അദ്ദേഹത്തെ. ആ ചേട്ടന്റെ പിറന്നാളാണ്. എത്ര വിഷസ് അറിയിച്ചാലും മതിയാവില്ല.ഹാപ്പി ബർത്ത് ഡേ രാജീവേട്ടായെന്നുമായിരുന്നു ബിജേഷിന്റെ കുറിപ്പ്.
സാന്ത്വനം കുടുംബത്തിൽ സേതുവേട്ടൻ ഇടയ്ക്കൊക്കെ മാത്രമേ വരാറുള്ളെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് സേതുവേട്ടൻ സൂക്ഷിക്കുന്നത്. അതിൽ തന്നെ എടുത്തുപറയേണ്ടത് സേതുവേട്ടന്റെ എഴുത്തുകളാണ്. ഇന്നിപ്പോൾ തന്നെ ഒരു കുഞ്ഞു സംഭവം നല്ല കഥയായി നമുക്ക് പറഞ്ഞുതരാൻ സേതുവേട്ടന് കഴിഞ്ഞു. അതുപോലെ സേതുവേട്ടൻ പങ്കിടുന്ന ഓരോ കുറിപ്പും അർത്ഥവത്താണ്, അതോടൊപ്പം മനോഹരവും. ഏതായാലും ബാലേട്ടന്റെ പിറന്നാളും സേതുവേട്ടന്റെ വാക്കുകളിൽ മനോഹരമായിട്ടുണ്ട്.
നിരവധി പേരാണ് രാജീവിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ആല്‍ബങ്ങളിലൂടെ തുടങ്ങി പിന്നീട് സീരിയലിലും സിനിമയിലുമൊക്കയായി സജീവമായ രാജീവിനോട് പ്രത്യേകമായൊരു സ്നേഹമുണ്ട് ആരാധകര്‍ക്ക്. സാന്ത്വനം ലൊക്കേഷനില്‍ വല്യേട്ടനായാണ് എല്ലാവരും അദ്ദേഹത്തെ കാണുന്നതെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു.
സഹോദരന്മാരുടെ സ്നേഹവും അവരുടെ കുടുംബത്തിലെ കൊച്ചുകൊച്ചു നിമിഷങ്ങളും പറഞ്ഞുപോകുന്ന പരമ്പരയാണ് സാന്ത്വനം. എന്നാല്‍ ഇത്രനാള്‍ മനോഹരമായ കുടുംബകഥ പറഞ്ഞുപോയിരുന്ന പരമ്പര ആകാംക്ഷയേറ്റുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ബാലൻ എന്ന കഥാപാത്രത്തെ രാജീവ് അവതരിപ്പിക്കുമ്പോൾ ശ്രീദേവിയായി വേഷമിട്ടിരിക്കുന്നത് ചിപ്പി തന്നെയാണ്. സൗമ്യനും മിതഭാഷിയുമായ ബാലനെ ആരാധകർക്കും വലിയ പ്രിയമാണ്.എല്ലാത്തരം പ്രേക്ഷകരേയും സ്ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന പരമ്പര വീണ്ടും പ്രണയാര്‍ദ്രമായ നിമിഷങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്.
ABOUT SANTHWANAM
