Malayalam
ആ സങ്കടം ഇപ്പോഴും മസ്സിൽ മായാതെ കിടക്കുന്നു! വർഷങ്ങൾക്ക് ശേഷം നടന്നത്, മഞ്ജുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ
ആ സങ്കടം ഇപ്പോഴും മസ്സിൽ മായാതെ കിടക്കുന്നു! വർഷങ്ങൾക്ക് ശേഷം നടന്നത്, മഞ്ജുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ
ഒരുമാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിൽ എത്തുകയാണ്.മോഹന്‍ലാലും പ്രിയദര്‍ശനും ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് മരക്കാര്‍. മഞ്ജു വാര്യരും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രിയദര്‍ശനും മഞ്ജുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍.
ഇപ്പോഴിതാ മരക്കാറിനെക്കുറിച്ചുള്ള മഞ്ജുവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും കൂട്ടുകെട്ടിനെക്കുറിച്ചാണ് മഞ്ജു പറയുന്നത്. തന്റെയൊക്കെ കുട്ടിക്കാലം ഒരുപാട് നിറങ്ങളും കളര്‍ഫുളുമാക്കിയ നിരവധി സിനിമകളാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട് സമ്മാനിച്ചതെന്നാണ് മഞ്ജു പറയുന്നത്.. ചിത്രം, കിലുക്കം തുടങ്ങിയ കോമഡി സിനിമകളാണെങ്കിലും കാലാപാനി പോലുള്ള ഗൗരവമാര്‍ന്ന ചിത്രങ്ങളാണെങ്കിലും ഒരേ പോലെ എടുത്ത് ഫലിപ്പിച്ച് അത്രയും ഇംപാക്റ്റോടെ നമുക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്റേത് എന്നും താരം പറയുന്നു
പ്രിയദര്‍ശനും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായതിനെക്കുറിച്ച് മഞ്ജു പറയുന്നുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അഭിനയിച്ചോണ്ടിരുന്നപ്പോള്‍ ചന്ദ്രലേഖ എന്ന മൂവിയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം വന്നെങ്കിലും എനിക്കത് ചെയ്യാനായില്ല. അതിന്റെ സങ്കടം ഇന്നുമുണ്ട്. എന്നാണ് മഞ്ജു പറയുന്നത്. ആ സങ്കടം ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം മാറിയെന്നും അതിനുള്ള അവസരം വന്നത് കുഞ്ഞാലി മരക്കാറിലൂടെയാണെന്നും ഇത്രയും ബ്രഹ്‌മാണ്ഡമായിട്ടുള്ള സിനിമയിലൂടെയാണെന്നും മഞ്ജു പറയുന്നു.
താന്‍ മനസ്സിലാക്കിയിടത്തോളം മലയാള സിനിമയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബഡ്ജറ്റുള്ള സിനിമയാണ് മരക്കാര്‍ എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. അത്രയും വലിയൊരു, അക്ഷരാര്‍ത്ഥത്തില്‍ ബ്രഹ്‌മാണ്ഡമായ സിനിമയില്‍, ഹിസ്റ്റോറിക്കായിട്ടുള്ള, എപ്പിക്കായിട്ടുള്ള കോമ്പിനേഷില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്നാണ് താരം പറയുന്നത്. ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അത്രയും വലിയൊരു സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ കഴിയുന്നത് വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്നും മഞ്ജു പറയുന്നു.
ചിത്രത്തിലേക്ക് താന്‍ എത്തുന്നതിനെക്കുറിച്ചും മഞ്ജു മനസ് തുറന്നിരുന്നു. ആന്റണി ചേട്ടനാണ് എന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചത്. പ്രിയന്‍ സാറും ലാലേട്ടനുമുള്ള ഈ സിനിമയിലേക്ക് എന്നെ വിളിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. കഥയില്‍ വളരെ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് എനിക്ക് പ്രിയന്‍ സാര്‍ തന്നിട്ടുള്ളതെന്നും താരം പറയുന്നു. ആരാധകരെ പോലെ തന്നെ ഞാനും ഏറെ ആകാംക്ഷയോടെ ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. നമ്മള്‍ എല്ലാവരേയും അമ്പരപ്പിക്കുന്ന ചിത്രം തന്നെയായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്നുമായിരുന്നു മഞ്ജു കൂട്ടിച്ചേര്‍ത്തത്
അതേസമയം ചിത്രത്തിനായി വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കുന്നത്. ആയിരം ഫാന്‍സ് ഷോകള്‍ എന്ന റെക്കോര്‍ഡാണ് സിനിമയെ കാത്തു നില്‍ക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മലേഷ്യയില്‍ ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രവുമായി മാറുകയാണ് മരക്കാര്‍. ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകളായിരിക്കും മലേഷ്യയില്‍ റിലീസ് ചെയ്യുക. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. ദേശീയ പുരസ്‌കാരം അടക്കം നേടിയ ചിത്രത്തിന്റെ നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്. ചിത്രത്തിന്റെ റിലീസിനെ ചൊല്ലി തീയേറ്റര്‍ ഉടമകളും നിര്‍മ്മാതാവും തമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു.
