Connect with us

വാടിയതായാലും പൂവല്ലേ റബേക്കാ…..; വിവാഹ സങ്കൽപ്പ വീഡിയോയ്ക്ക് ശേഷം വീണ്ടും റബേക്കയും ശ്രീജിത്ത് വിജയിയും!

Malayalam

വാടിയതായാലും പൂവല്ലേ റബേക്കാ…..; വിവാഹ സങ്കൽപ്പ വീഡിയോയ്ക്ക് ശേഷം വീണ്ടും റബേക്കയും ശ്രീജിത്ത് വിജയിയും!

വാടിയതായാലും പൂവല്ലേ റബേക്കാ…..; വിവാഹ സങ്കൽപ്പ വീഡിയോയ്ക്ക് ശേഷം വീണ്ടും റബേക്കയും ശ്രീജിത്ത് വിജയിയും!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരകളിൽ ഏറെ സ്വീകാര്യത ലഭിച്ച ഒന്നായിരുന്നു കസ്തൂരിമാൻ. പരമ്പരയിലെ കഥാപാത്രങ്ങളായ കാവ്യയും ജീവയും ഒന്നിക്കുകയും ഒരു കുഞ്ഞിനെ കാത്തിരിക്കുന്നിടത്തുമാണ് പരമ്പര അവസാനിച്ചത്. കാവ്യയായി എത്തിയ റബേക്കയും ജീവയായി എത്തിയ ശ്രീറാം രമചന്ദ്രനും പ്രേക്ഷക പ്രിയം നേടിയിരുന്നു. കഥാപാത്രത്തോടുള്ള ഇഷ്ടം പുതിയ പേര് വരെ ഈ ജോഡികൾക്ക് പ്രേക്ഷകർ നൽകി. ജീവ്യ എന്നായിരുന്നു അത്. പരമ്പര അവസാനിച്ചിട്ടും ഇന്നും ജീവിയ എന്ന പേരിൽ നിറയെ ഫാൻസ്‌ പേജുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

അടുത്തിടെയായിരുന്നു കാവ്യയായി കസ്തൂരിമാനിൽ തിളങ്ങിയ റബേക്കയുടെ വിവാഹം നടന്നത്. താരത്തിന്റെ ഒരു പുത്തൻ വിശേഷമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റെബേക്ക സന്തോഷ്. സീരിയൽ അവസാനിച്ചിട്ടും ഇന്നും കാവ്യ എന്ന പേരിലാണ് റെബേക്കയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ബോൾഡായ കഥാപാത്രമായിരുന്നു കാവ്യ. റെബേക്ക വളരെ മനോഹരമായിട്ടാണ് ഇത് അവതരിപ്പിച്ചത്. കുടുംബപ്രേക്ഷകരുടേയയും യൂത്തിന്റേയും പ്രിയപ്പെട്ട താരമാണ് റെബേക്ക.

വിവാഹത്തിന് ശേഷം വീണ്ടും സീരിയലിൽ സജീവമായിരിക്കുകയാണ് റബേക്ക . സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ആ കഥാപാത്രത്തിനും ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ റെബേക്ക തന്റെ ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റെബേക്കയുട പുതിയൊരു വീഡിയോയാണ്. ഭർത്താവ് ശ്രീജിത്തിനോടൊപ്പമുള്ള വീഡിയോ വൈറലായിട്ടുണ്ട്. ഇതിന് മുൻപും ഇത്തരത്തിലുള്ള രസകരമായ വീഡിയോ പങ്കുവെച്ച് താരങ്ങൾ രംഗത്ത് എത്തിയിരുന്നു.

‘റെബേക്കയെ കാണുന്ന ശ്രീജിത്ത് ഒരു വാടിയ പൂവ് നൽകുകയാണ്. വാടിയ പൂവോ എന്ന് ചോദിക്കുന്ന റെബേക്കയോട് രാവിലെ മേടിച്ച് വച്ചതാണ് മഴയത്ത് വാടി പോയതാണെന്നാണ് ശ്രീജിത്ത് പറയുന്നു. റോസാ പൂവ് മഴയത്ത് വാടിയോ എന്ന് മറു ചോദ്യം റെബേക്ക ചോദിക്കുന്നുണ്ട് . റോസപ്പൂവ് മഴത്തും വാടുമെന്നാണ് സംവിധായകൻ പറയുന്നത്. ഇവരുടെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കൽ കമന്റുമായി എത്തിയിട്ടുണ്ട്. വളരെ ക്യൂട്ടായിട്ടുണ്ട് എന്നാണ് എലീന പറയുന്നത്. കൂടാതെ റൊമാൻസിൽ മാറ്റമുണ്ടെന്നും പറയുന്നുണ്ട്. നല്ല കമന്റുകളാണ് വീഡിയോയക്ക് ലഭിക്കുന്നത്.

വിവാഹ സങ്കല്‍പ്പം വേര്‍ഷന്‍ 2 എന്ന ക്യാപ്ഷനോടെയായിരുന്നു ശ്രീജിത്ത് ആദ്യം വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കണ്ണാ സമയം 8 മണിയായി എഴുന്നേറ്റേ, അതേയ് ഈ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലേ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയൊക്കെയായിട്ട് വന്നിട്ട് മുന്നില്‍ നില്‍ക്കണം, അതാണ് കേരളീയ സംസ്‌കാരം എന്ന് പറഞ്ഞ് റെബേക്കയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ശ്രീജിത്തിന്റെ ശബ്ദമാണ് വീഡിയോയിൽ കേൾക്കുന്നത്. എഴുന്നേല്‍ക്കാന്‍ മടിച്ച് കട്ടിലിൽ കിടക്കുന്ന റെബേക്കയേയുമാണ് വീഡിയോയില്‍ കാണിച്ചത്. താരങ്ങളുടെ വിവാഹശേഷമുള്ള ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ അന്ന് വൈറലായിരുന്നു. വിവാഹത്തിന് മുൻപും ഇരുവരും ഇത്തരത്തുലുള്ള രസകരമായ വീഡിയോയുമായി എത്താറുണ്ടായിരുന്നു.

നവംബർ 1 ന് ആയിരുന്നു റെബേക്കയും സംവിധായകൻ ശ്രീജിത്ത് വിജയനും വിവാഹിതരാവുന്നത് . റെബേക്ക- ശ്രീജിത്ത് വിവാഹത്തിന് സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ എത്തിയിരുന്നു. വിവാഹം ഗംഭീര ആഘോഷമാക്കുകയായിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു ഇവയ്ക്ക് ലഭിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടേയും ശ്രീജിത്തിന്റേയും വവാഹനിശ്ചയം നടക്കുന്നത്. ഇതിന് ശേഷമാണ് താരങ്ങളുടെ പ്രണയകഥ കൂടുതൽ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാൻ തുടങ്ങിയത്.
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. തങ്ങൾ പ്രണയത്തിലാണെന്ന് താരങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്.

about rabeca

Continue Reading
You may also like...

More in Malayalam

Trending

Recent

To Top