Malayalam
നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ഇവർ ഒന്നിയ്ക്കുന്നു; ആഘോഷമാക്കി ആരാധകർ
നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ഇവർ ഒന്നിയ്ക്കുന്നു; ആഘോഷമാക്കി ആരാധകർ
നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘അപ്പത്ത’ എന്ന ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. ”മിഥുനത്തിന് ശേഷമുള്ള കൂടിച്ചേരല്‍. ഉര്‍വശിയുടെ 700-ാം ചിത്രമായ ‘അപ്പാത്ത’യില്‍ വീണ്ടും ഒന്നിക്കുന്നു” എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കിൽ പങ്കുവെച്ചത്
ഉര്‍വശിയുടെ കരിയറിലെ 700-ാം സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. 1993ല്‍ റിലീസ് ചെയ്ത മിഥുനം ആണ് ഉര്‍വശി ഒടുവില്‍ വേഷമിട്ട പ്രിയദര്‍ശന്‍ ചിത്രം.
തമിഴ് സിനിമയിലൂടെ ആയിരുന്നു ഉര്‍വശി നായികാ പദവിയിലേക്ക് ഉയര്‍ന്നത്. 1983ല്‍ കെ ഭാഗ്യരാജിന്റെ സംവിധാനത്തിലൊരുങ്ങിയ മുന്താനൈ മുടിച്ച് എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും നായികയായി എത്തി.
മലയാളത്തിനൊപ്പം അന്യഭാഷാ സിനിമകളിലും സജീവമാണ് ഉര്‍വശി. സൂരറൈ പോട്ര്, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അസാമാന്യ പ്രകടനം നടത്തിയായിരുന്നു താരം കൈയടി നേടിയത്. ഗോസ്റ്റ്ലി, ഇഡിയറ്റ്, കാസേതാന്‍ കടവുളേടാ, അന്തകന്‍, മുരുങ്കക്കായി ചിപ്സ് വീട്ട്ല വിസേസങ്ക, അന്‍പറിവ് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍