Connect with us

അവർ മദ്യപിച്ച് ബോധം കെടുത്തി ! മണി ആത്മഹത്യ ചെയ്യില്ല! ആസൂത്രിത കൊലപാതകം? ഐ സി യു വിൽ വെച്ച് പറഞ്ഞത്! ആ നടക്കുന്ന വെളിപ്പെടുത്തൽ വീണ്ടും.. മരണത്തിന് പിന്നിൽ ദുരൂഹതയുടെ ചോര മണക്കുന്ന കാറ്റ്

Malayalam

അവർ മദ്യപിച്ച് ബോധം കെടുത്തി ! മണി ആത്മഹത്യ ചെയ്യില്ല! ആസൂത്രിത കൊലപാതകം? ഐ സി യു വിൽ വെച്ച് പറഞ്ഞത്! ആ നടക്കുന്ന വെളിപ്പെടുത്തൽ വീണ്ടും.. മരണത്തിന് പിന്നിൽ ദുരൂഹതയുടെ ചോര മണക്കുന്ന കാറ്റ്

അവർ മദ്യപിച്ച് ബോധം കെടുത്തി ! മണി ആത്മഹത്യ ചെയ്യില്ല! ആസൂത്രിത കൊലപാതകം? ഐ സി യു വിൽ വെച്ച് പറഞ്ഞത്! ആ നടക്കുന്ന വെളിപ്പെടുത്തൽ വീണ്ടും.. മരണത്തിന് പിന്നിൽ ദുരൂഹതയുടെ ചോര മണക്കുന്ന കാറ്റ്

സാധാരണക്കാരനിൽ തികച്ചും സാധാരണക്കാരനായി ജീവിച്ച കലാഭവൻ മണിയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും മലയാളികൾക്ക് ഉണ്ടാകില്ല. ഓട്ടോറിക്ഷക്കാരനായി ജീവിതം ആരംഭിക്കുകയും പിന്നീട് , മിമിക്രി രംഗത്ത് എത്തിപ്പെടുകയും ആ വഴി മലയാള സിനിമയിലെ മണിമുത്തായി മണി മാറുകയും ചെയ്തത് ചുരുങ്ങിയ സമയത്തിനുള്ളിലായിരുന്നു. മണിയെകുറിച്ചു പറയാൻ ഇന്നും ആരാധകർക്ക് നൂറു നാവാണ്.

ഇന്നും ഏറെ വേദനയോടെയല്ലാതെ അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. ഈ ലോകത്തുനിന്നും അദ്ദേഹം വിടവാങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മണിയും മണിയുടെ ഓർമ്മകളും മരിക്കുന്നില്ല എന്നതാണ് സത്യം. മണിയുടെ പാട്ടുകളും, അഭിമുഖങ്ങളും വേഷങ്ങളുമൊക്കെ കേള്‍ക്കുന്നവരേയും കാണുന്നവരേയും ഇപ്പോഴും നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും

ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് 6-ന് അപ്രതീക്ഷിതമായി മണിയുടെ മരണം സംഭവിക്കുന്നത്. വിശക്കുന്നവും ആലംബം അറ്റവനും കടന്ന് ചെല്ലാവുന്ന പാടിയിലെ ആ വിളക്ക് അന്ന് അണയുകയായിരുന്നു. വർഷം 5 പിന്നിടുമ്പോഴും ആ ദുരൂഹതകൾ മാത്രമാണ് ഇപ്പോഴും ബാക്കിയായി നിൽക്കുന്നത്.

മരിയ്ക്കുമ്പോൾ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രായം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നു. വിഷമദ്യം കുടിച്ചതാകാം മരണത്തിന് ഇടയാക്കിയതെന്നും അഭ്യൂഹമുയർന്നു. സഹോദരൻ ഉൾപ്പടെ കുടുംബാംഗങ്ങൾ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇതോടെ മണിയുടെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫർ ഇടുക്കി എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു.

മണിയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുടെ ചോര മണക്കുന്ന ഒരു കാറ്റുണ്ടോ?എവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു കൊലപാതകിയുണ്ടോ? അയാൾക്ക് കൃത്യമായ ലക്ഷ്യവും സ്കെച്ചും ഉണ്ടായിരുന്നോ? ഇതെല്ലാം ഉണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് മണിയുടെ സഹോദരൻ രാമകൃഷ്ണന്റെ വാക്കുകൾ. ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ അന്ന് ഉണ്ടായ സംഭവങ്ങൾ എല്ലാം ഓർത്തെടുക്കുകയാണ് ഇപ്പോൾ അദ്ദേഹം.

ജീവിതത്തെ കുറിച്ച് വളരെ മുൻകൂട്ടി കൊണ്ട് കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന തന്റെ സഹോദരൻ ഒരിക്കലും ഒരു ആത്മഹത്യയിലേക്ക് പോകാനുള്ള സാഹചര്യമില്ലെന്ന് തറപ്പിച്ച് പറയുകയാണ് രാമകൃഷ്ണൻ

ഞാറാഴ്ച വെകിട്ട് ചേട്ടൻ മരണപ്പെടുന്നു. അന്ന് രാവിലെ കൂടെയുള്ള അരുൺ വിപിൻ എന്ന് പറയുന്ന രണ്ട് സഹായികൾ ജോബിയുടെ സഹായത്തോടെ പാഡിയിൽ വരുകയും അവിടെയുള്ള നിരവധി സാധങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. പോലീസിനെ അറിയിച്ചപ്പോൾ അത് തേങ്ങയായിരുന്നു, മാങ്ങയായിരുന്നു എന്നെല്ലാമാണ് പറഞ്ഞത്. ഇത് വിശ്വസിക്കാൻ സാധിക്കില്ല. അവിടെയുണ്ടായിരുന്നവിഷമദ്യവും. അതുപോലെയുള്ള സാധനകളുടെ അവശിഷ്ട്ങ്ങളും തീർച്ചയായും അവിടെ ഉണ്ടായിരിക്കണമെന്നത് എല്ലാവര്ക്കും നിശ്ചയമുള്ള കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഈ സാധങ്ങൾ മാറ്റപ്പെട്ടിട്ടുണ്ടാവുകയെന്നാണ് രാമകൃഷ്ണൻ പറയുന്നത്.

അതിരാവിലെ തന്നെ ചേട്ടന് മദ്യം കൊടുത്ത് ഓർമ്മനഷ്ടപെടുത്തുന്ന ഒരു സചര്യം എല്ലാവരും ചേർന്ന് ചെയ്തിരുന്നു. ഒരു പരിധിവിട്ട് മദ്യപിച്ച് മണിചേട്ടൻ ഞങ്ങളുടെ മുന്നിലേക്ക് വന്നിട്ടില്ല.. രണ്ട് മൂന്ന് മാസത്തോളം അദ്ദേഹത്തെ ഓർമയില്ലാത്ത ഒരവസ്ഥയിലേക്ക് സുഹൃത്തുക്കൾ നീക്കുകയായിരുന്നു.

ഇതുവരെ ഉണ്ടായിട്ടുള്ള പോലീസ് കേസുകൾ അദ്ദേഹം നേരിട്ട് ഉണ്ടാക്കിയതല്ല. ഈ പ്രതികൾ എന്ന് പറയുന്നവർ ഉണ്ടാക്കിയ കേസുകളിൽ അദ്ദേഹത്തെകൊണ്ട് എത്തിക്കുകയൂം അദ്ദേഹത്തെ പെടുത്തുകയുമായിരുന്നു. ഈ കേസ് വ്യക്‌തമായി അനേഷിച്ചാൽ അത് മനസ്സിലാകുമെന്നാണ് രാമകൃഷ്ണൻ പറയുന്നത്

ചേട്ടനെ അമൃതയിൽ അഡ്മിറ്റ് ചെയ്തപ്പോൾ ക്രമാതീതമായ അളവിൽ വിഷമദ്യം എന്ന് പറയുന്ന മെഥനോളിന്റെ അളവ് കൂടുതലാണെന്ന് icu വെച്ച് ഡോക്ടർമാർ പറഞ്ഞു. മെഥനോളിന്റെ കൂടിയ ഈ അളവ് സംശയിക്കേണ്ടിയിരിക്കുന്നു. ഉടൻ പോലീസിൽ അറിയിച്ചതോടെ അവർ എത്തുകയും മൊഴി എടുക്കുകയും ചെയ്തെന്നും രാമകൃഷ്ണൻ പറയുന്നു.

സഹോദരൻ മാത്രമല്ല മണിയുടെ ഭാര്യ നിമ്മിയെ സംബന്ധിച്ചിടത്തോളം ഭർത്താവിന്റെ വിയോഗം നൽകുന്ന വേദനയ്ക്ക് അപ്പുറമായിരുന്നു മണിയും ഭാര്യയും തമ്മിൽ അകൽച്ചയിലായിരുന്നു എന്ന രീതിയിൽ വന്ന വാർത്തകൾ. കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റിയ മിഴികളോടെ മണി ആത്മഹത്യ ചെയ്യില്ലെന്നാണ് ഭാര്യ നിമ്മിയും തറപ്പിച്ച് പറയുകയാണ്.

‘ എന്തും ചങ്കൂറ്റത്തോടെ നേരിടാൻ കഴിവുള്ള വ്യക്തിയാണ്. 17 വർഷത്തെ ജീവിതാനുഭവം കൊണ്ട് എനിയ്ക്കറിയാം. ഒന്നിലും തളരില്ല മണിചേട്ടന്. ഒന്നുമില്ലായിമയിൽ നിന്ന് പൊരുതിയിട്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ഒരിക്കലും തളരേണ്ട ഒരു അവസ്ഥ ആൾക്ക് ഉണ്ടായിട്ടില്ലെന്നാണ് നിമ്മി പറഞ്ഞത് . ആള് പാടിയിലായിരുന്നു. കുറച്ച് കാലം വരാതിരുന്നു. മാറിനിന്നതാണ്. പക്ഷെ പലരും പലതും പറഞ്ഞുപരത്തി. അതിൽ യാതൊരു സത്യവുമില്ല. മണിയ്ക്ക് കരൾ രോഗം ഉള്ള കാര്യം അറിയില്ലായിരുന്നു. എന്നോട് ഒന്നും പറഞ്ഞില്ല. രണ്ട് മൂന്ന് വർഷം മുൻപ് മഞ്ഞപിത്തം ഉണ്ടായിരുന്നു. കരൾ രോഗം ഉണ്ടായിരുന്നെകിൽ വേദനിപ്പിക്കണ്ട എന്ന് കരുതി മറച്ച് വെച്ചതായിരിക്കാമെന്നാണ് നിമ്മി പറയുന്നത്.

അതേസമയം മണി മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് അതായത് മാർച്ച് 4 ന് അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഗസ്റ്റ് ഹൗസായ പാഡിയിൽ ഒരു മദ്യവിരുന്ന് നടന്നിരുന്നു. അതിൽ മണിയുടെ സഹായികളും അദ്ദേഹത്തിന്റെ നാട്ടുകാരുമടക്കം മുപ്പതോളം ആളുകളുണ്ടായിരുന്നു. വൈകീട്ട് അഞ്ചുമണിയ്ക്ക് പാഡിയിൽ തുടങ്ങിയ മദ്യവിരുന്നിലേയ്ക്ക് ഏഴുമണിയോടെയാണ് സാബുവും ജാഫറും എത്തിയിരുന്നു. രാത്രി പതിനൊന്നുമണിയ്ക്ക് സാബുവും പിന്നീട് ജാഫറും അവിടെ നിന്ന് പോയി. അതിനുശേഷം പിറ്റേന്ന് രാവിലെയോടെയാണ് മണിയുടെ ആരോഗ്യനില ഗുരുതരമായത്. പിറ്റേദിവസം വൈകിട്ടോടെ അമൃത ആശുപത്രിയിൽവെച്ച് ഹൃദയാഘാതത്തെ തുടർന്ന് കലാഭവൻ മണിയുടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തെങ്കിലും മരണത്തിൽ ദുരൂഹത കണ്ടെത്താനായില്ല.

കുടുംബത്തേക്കാൾ കൂടുതൽ മ കൂട്ടുകാരെ സ്നേഹിച്ചയാൾ എന്നൊരു പേര് ദോഷം മണി നേടിയിരുന്നു. കൂട്ടുകാരോടുള്ള അമിതമായ സ്നേഹം ഒടുവിൽ കൂട്ടുകാരുടെ കയ്യിലെ പാവയാക്കി മണിയെ മാറ്റുകയായിരുന്നു. മണി ആത്മഹത്യ ചെയ്യുമെന്നോ കുടിച്ച് കുടിച്ച് കള്ളിന് കരള് കൊടുക്കുമെന്നോ ഉറ്റവരും ഉടയവരും ഇപ്പോഴും കരുതുന്നില്ല.

Continue Reading
You may also like...

More in Malayalam

Trending