Malayalam
പഴം തമിഴ് പാട്ടിഴയുന്നത് എപ്പോഴെന്നറിയുമോ? ഉത്തരം കിട്ടി… ഹരീഷേട്ടന് പാടുമ്പോള്‍ ; ജോയ് മാത്യുവിനൊപ്പം സോഷ്യല്‍ മീഡിയയും ചർച്ചചെയ്യുന്നു; ഒപ്പം മലയാള സിനിമയിലെ അർത്ഥം ദഹിക്കാത്ത പാട്ടുകളും!
പഴം തമിഴ് പാട്ടിഴയുന്നത് എപ്പോഴെന്നറിയുമോ? ഉത്തരം കിട്ടി… ഹരീഷേട്ടന് പാടുമ്പോള്‍ ; ജോയ് മാത്യുവിനൊപ്പം സോഷ്യല്‍ മീഡിയയും ചർച്ചചെയ്യുന്നു; ഒപ്പം മലയാള സിനിമയിലെ അർത്ഥം ദഹിക്കാത്ത പാട്ടുകളും!
ഡിസ്നി ഹോട്ട്സ് സ്റ്റാറിലൂടെ റിലീസായ നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ് . കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നിവിനും, ഗ്രേസ് ആന്റണിയും ഉള്‍പ്പെടെയുള്ളവരുടെ അഭിനയത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
എന്നാല്‍ ചിത്രത്തില്‍ ജോയ് മാത്യു അവതരിപ്പിച്ച ബാലചന്ദ്രന് എന്ന എഴുത്തുകാരനായ കഥാപാത്രത്തിന്റെ ഡയലോഗ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പഴന്തമിഴ് പാട്ടിഴയാന് പാട്ടെന്താ പാമ്പാ..,എനിക്കുമുണ്ട് സംശയങ്ങള്‍, പക്ഷേ ആരോടെങ്കിലും ചോയിച്ചിട്ടുണ്ടോ? ഉണ്ടോ? എന്ന ജോയ് മാത്യുവിന്റെ കഥാപാത്രത്തിന്റെ ഡയലോഗാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഇതോടെ മലയാള സിനിമയിലെ ചില ഗാനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ചില വരികൾ രസകരമായി ചര്‍ച്ചയാവുകയാണ്. ഫേസ്ബുക്ക് ഗ്രൂപ്പായ സിനിമാ പാരഡൈസില്‍ ജോയ് മാത്യുവിന്റെ ഈ ഡയലോഗ് പങ്കുവെച്ചതിന് പിന്നാലെയാണ് രസകരമായ സിനിമാ ഗാനങ്ങളുമായി മറ്റുള്ളവരും എത്തിയത്.
പൊന്നോലത്തുമ്പിയോടും പൂവാലിത്തുമ്പിയോടും അവര്‍ ആടാണ് എന്ന് പറയുന്നതിനോട് എനിക്കിത് വരെ യോജിക്കാനായിട്ടില്ല” എന്നായിരുന്നു ഒരു കമന്റ്.
”ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ ഞാനിത് വരെ കണ്ടിട്ടില്ല”, ”പഴംതമിഴ് പാട്ടിഴയും , എപ്പോള്‍? എന്ന് ചോദിക്കുമ്പോൾ ഹരീഷേട്ടന് പാടുമ്പോള്‍”എന്നിങ്ങനെയുള്ള ഉത്തരവും കാണാം.
ഇതിന് മുന്‍പ് ട്രോളിന് ഇരയാക്കപ്പെട്ട കൊച്ചിരാജാവ് എന്ന ചിത്രത്തിലെ പാട്ടും കമന്റില്‍ ഉള്‍പ്പട്ടു.”മുന്തിരിപ്പാടം പൂത്ത് നില്ക്കണ മുറ്റത്ത് കൊണ്ടോവാം, ബാക്കി ലൈന്‍ ഇന്നും എനിക്ക് മിസ്റ്ററി.” എന്നാണ് ഒരാളുടെ കമെന്റ്.
”ദേവരാഗമേ മേലെ മേഘത്തേരില്‍ രിം ചിം രിം ചിം ആടി വാ… എന്തോ എങ്ങനെ…? (ദശമൂലം ജഗപൊക)”
പാതിരാ പുള്ളുണര്‍ന്നു, കന്നി നിലവിലെ കിന്നരിപുള്ളിനും, ചില പാട്ടില്‍ കേട്ടതല്ലാതെ ഈ പുള്ളിനെ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ?”
”വേളിക്ക് വെളുപ്പാന്‍ കാലം താലിക്ക് കുരുത്തോല കോടിക്ക് കന്നി നിലാവ് സിന്ദൂരത്തിന് മൂവന്തി…താലിയും, ഡ്രസ്സും, സിന്ദൂരവും വാങ്ങാന്‍ ഗതിയില്ലാത്തവന് എന്തിനാടോ കല്ല്യാണം കഴിക്കുന്നത്. ”
”താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന് കൊട്ടാരം. തങ്കത്തിന്റെ കൊട്ടാരം ഒക്കെയുണ്ട് കൊള്ളാവുന്ന ഒരു താഴ് വാങ്ങാന്‍ വയ്യ, എനിക്ക് മനസിലാവുന്നില്ല, ”
”ചെല്ലപ്പൂ മറുകുള്ള മായക്കിളി കാക്ക തമ്പ്രാട്ടി… എന്നാലും കട്ടക്കറുപ്പുള്ള കാക്ക തമ്പുരാട്ടിയുടെ മറുക് കണ്ട് പിടിച്ച് ആ കണ്ണ്. ”
”ലില്ലിപാപ്പ ലോലി ..?എന്താ സംഭവം? ‘
”കവിളിണകള്‍ കടുക് വറക്കണ സുഖമാണല്ലോ കവിളിണകള്‍ ചോന്ന് തുടുക്കണ പതിവാണല്ലോ, ഇതൊക്കെ സുഖോം രസോം ആണോ”
”ജുംതനക്കിടി ജില്ലക്കാര്‍ ഇവിടെ ഉണ്ടെങ്കില്‍ ഒരു ഹായ് പറയാമോ.. കാണാനുള്ള ആഗ്രഹം കൊണ്ടാണ്. ”
”കൂന്തല്‍ മിനുക്കാന്‍ ഞാറ്റുവേല, വാട്ട് ഈസ് ദിസ്, ഞാറ്റുവേല, എണ്ണ, ഹെയര്‍ ഓയില്‍…. ?
എന്നിങ്ങനെ തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞത്. തമിഴ്പാട്ടിനെ പോലും ചിലര്‍ വെറുതെ വിട്ടില്ല. ”നീ മര്ലിന് മണ്‍റോ ക്ലോണിംങ്ങാ ജെന്നിഫര്‍ ലോപ്പസിന് സ്കാനിങ്ങാ വണ്‍ഡേ മട്ടും ഗേള്ഫ്രണ്ടാകാ വരിയാ,,, അതെന്താ ടെസ്റ്റിനേയും ടി-ട്വന്റിയേയും ഗേള്‍ഫ്രണ്ടാവാന്‍ വിളിക്കാത്തത്? മെയില്‍ ഷോവനിസം”എന്നായിരുന്നു മറ്റൊരു കമന്റ്.
മലയാളികള്‍ കൊണ്ടാടിയ പാട്ടുകളിലെ ചില വരികളുടെ അര്‍ത്ഥമില്ലായ്മയാണ് ഈ കമന്റുകളിലൂടെ പുറത്തുകൊണ്ടുവരുന്നതെന്നാണ് മറ്റു ചിലരുടെ കമന്റുകള്‍. എന്തായാലും കനകം കാമിനി കലഹത്തിനൊപ്പം ജോയി മാത്യുവും സമൂഹമാധ്യമങ്ങളില്‍ ഹിറ്റാവുകയാണ്.
about kanakam kamini kalaham
