ജോസ് കെ. മാണി വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മേജര്‍ രവി. ഫേസ്ബുക്ക് ലൈവിലെത്തിയാണ് മേജര്‍ രവി ജോസ് കെ. മാണിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
ജോസ് കെ.മാണിക്ക് അധികാരക്കൊതിയാണെന്നാണ് മേജര്‍ രവി പറയുന്നത്. ജോസ് കെ മാണി അധിക്കാരക്കൊതിയനാണെന്നും അസംബ്ലി തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടാത്തതിനാലാണ് വീണ്ടും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന് വേണ്ടി അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് വരുന്നു, ലോക്സഭ എം.പിയായിരിക്കുമ്പോള്‍ സ്ഥാനം രാജി വെച്ച് രാജ്യസഭാ എം.പിയാകുന്നു. പിന്നെ അവിടുന്നും രാജി വെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്ക്കുന്നു പിന്നെ വീണ്ടും രാജ്യസഭാ എം.പിയായി മത്സരിക്കാനൊരുങ്ങുന്നു.
എനിക്ക് ഒന്ന് മാത്രമേ ചോദിക്കാനുള്ളൂ, ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്. നമ്മുടെ കാശല്ലേ ഇതിനൊക്കെ ചെലവഴിക്കുന്നത്. എന്തെങ്കിലും അധികാരം വേണം ഇവര്‍ക്ക്. എന്തെങ്കിലും അധികാരം എപ്പോഴും വേണം. ഷെയിം ഓണ്‍ യൂ ജോസ് കെ. മാണി. ദാറ്റ്സ് ഓള് ഐ ഹാവ് റ്റു സേ നൗ,’ മേജര്‍ രവി പറയുന്നു.
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...