ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുക്തയും റിങ്കുവും, പിള്ളേര് കൊള്ളാം… അച്ഛക്കും അമ്മയ്ക്കും ഒന്നും അറിയില്ലെങ്കിലും എല്ലാം ബാലാമണി പഠിപ്പിച്ച് തരുമെന്ന് ആരാധകർ; വീഡിയോ ശ്രദ്ധ നേടുന്നു
ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുക്തയും റിങ്കുവും, പിള്ളേര് കൊള്ളാം… അച്ഛക്കും അമ്മയ്ക്കും ഒന്നും അറിയില്ലെങ്കിലും എല്ലാം ബാലാമണി പഠിപ്പിച്ച് തരുമെന്ന് ആരാധകർ; വീഡിയോ ശ്രദ്ധ നേടുന്നു
ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുക്തയും റിങ്കുവും, പിള്ളേര് കൊള്ളാം… അച്ഛക്കും അമ്മയ്ക്കും ഒന്നും അറിയില്ലെങ്കിലും എല്ലാം ബാലാമണി പഠിപ്പിച്ച് തരുമെന്ന് ആരാധകർ; വീഡിയോ ശ്രദ്ധ നേടുന്നു
മലയാളികളുടെ പ്രിയ നടിയാണ് മുക്ത. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. മുക്തയെപോലെ മകൾ കിയാര എന്ന കണ്മണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്.
കഴിഞ്ഞ ദിവസമായിരുന്നു റിങ്കുവിന്റെ പിറന്നാള്‍. റൊമാന്റിക് ഭര്‍ത്താവും ഉത്തരവാദിത്തമുള്ള അച്ഛനുമായി എപ്പോഴും തനിക്കൊപ്പം നില്ക്കുന്ന റിങ്കുവിന് നന്ദിയെന്നായിരുന്നു മുക്ത ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്
ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫോട്ടേയ്ക്ക് പോസ് ചെയ്യുകയായിരുന്നു മുക്തയും റിങ്കുവും. അമ്മയെയും അച്ഛനെയും ചേര്‍ത്തുനിര്‍ത്തി അതിമനോഹരമായ ഫോട്ടേഷൂട്ടാണ് കണ്മണിക്കുട്ടി നടത്തിയിരിക്കുന്നത്. മുക്ത ഭര്‍ത്താവ് റിങ്കുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച വീഡിയോയിലാണ് കിയാരയുടെ ഫോട്ടേഷൂട്ട്. ഫോട്ടോ എടുത്ത് കഴിഞ്ഞതിന് പിന്നാലെയായി അമ്മ ഇങ്ങോട്ട് വന്നേ, ഇതൊന്ന് നോക്കിയേ എന്ന് പറഞ്ഞ് ഇരുവരേയും അരികിലേക്ക് വിളിച്ചിരുന്നു കണ്മണി. അടിപൊളിയാണല്ലോ ചിത്രങ്ങള്‍ എന്നായിരുന്നു ഇരുവരും പറഞ്ഞത്.
മുക്ത പങ്കിട്ട വീഡിയോയ്ക്ക് താഴെ സെലിബ്രിറ്റികളും ആരാധകരും ഒരുപോലെ സ്നേഹം അറിച്ചെത്തിയിരുന്നു. മന്യ നായിഡു, ഡയാന ഹമീദ് ഇവരെല്ലാം കമന്റുമായെത്തിയിരുന്നു. ഇപ്പോഴത്തെ പിള്ളേര് കൊള്ളാം. അച്ഛക്കും അമ്മയ്ക്കും ഒന്നും അറിയില്ലെങ്കിലും എല്ലാം ബാലാമണി പഠിപ്പിച്ച് തരും കേട്ടോ, അവളുടെ പ്രായത്തിലുള്ള ഒരു കുട്ടിയില്‍ നിന്നും ഇതില്‍ക്കൂടുതലെന്ത് പ്രതീക്ഷിക്കാനാണ്, സ്വീറ്റ് വീഡിയോ, കുഞ്ഞി ഫോട്ടോഗ്രാഫര്‍ കൊള്ളാം തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.
കണ്മണിക്ക് ക്രഡിറ്റ് നല്‍കിയായിരുന്നു മുക്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കണ്മണി എടുത്ത ഫോട്ടോ കൊള്ളാമല്ലോയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. പാട്ടും ഡാന്‍സും അഭിനയവുമൊക്കെയായി ജൂനിയര്‍ മുക്തയാണ് കണ്മണിയെന്നുള്ള വിലയിരുത്തലുകളും നേരത്തെയുമുണ്ടായിരുന്നു. അടുത്തിടെ നന്ദനത്തിലെ ബാലാമണിയെ അനുകരിച്ച് കണ്മണി ഞെട്ടിച്ചിരുന്നു. ശിശുദിനത്തില്‍ ചാച്ചാജിയെക്കുറിച്ച് പറഞ്ഞുള്ള കണ്മണിയുടെ വീഡിയോയും മുക്ത പോസ്റ്റ് ചെയ്തിരുന്നു.
റിമി ടോമിയായിരുന്നു റിങ്കുവിനായി മുക്തയെ ആലോചിച്ചത്. റിമിക്കൊപ്പം റിങ്കുവിനേയും കണ്ട് പരിചയമുണ്ടായിരുന്നു മുക്തയ്ക്ക്. ഇരുവീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം ഇടയ്ക്കൊരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും അടുത്തിടെ മുക്ത അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു.
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...