Malayalam
താരങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി; വീഡിയോ പങ്കുവെച്ച് അപർണ്ണ; ആശംസകളുമായി ആരാധകർ
താരങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി; വീഡിയോ പങ്കുവെച്ച് അപർണ്ണ; ആശംസകളുമായി ആരാധകർ
സരിഗമപയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറുകയായിരുന്നു ജീവ ജോസഫ്. നിരവധി ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നുവെങ്കിലും സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ ആണ് ജീവ ശ്രദ്ധേയനാവുന്നത്. ജീവ മാത്രമല്ല … ജീവയ്ക്ക് ഒപ്പം തന്നെ അവതാരകയും മോഡലും ആയ ജീവയുടെ ഭാര്യ അപർണ തോമസും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുപരിചിതാണ്
ഷോ അവസാനിച്ചുവെങ്കിലും ജീവയുടെ വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ക്ക് ഒരു പ്രേത്യേക താല്പര്യമുണ്ട്.
യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാറുള്ള അപര്‍ണയുടെ പുതിയ സന്തോഷമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നുവെന്ന് പറഞ്ഞാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.
പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ജീവയായിരുന്നു അപര്‍ണയുടെ വീഡിയോയ്ക്ക് ഇന്‍ട്രോ നല്‍കിയത്. കുറച്ച് സമയത്തേക്ക് ഹൈജാക് ചെയ്തിട്ടുണ്ട്. ഷിട്ടുമണിയെ സംബന്ധിച്ച് ഏറെ സ്പെഷലായിട്ടുള്ള ദിനമാണ്, വലിയൊരു അച്ചീവ്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്. യൂട്യൂബ് ഫാമിലിയോട് ഈ സന്തോഷം പങ്കുവെക്കാനാണ് ഞാന്‍ വന്നതെന്നായിരുന്നു ജീവ പറഞ്ഞത്. ഒരു ഹെല്‍പ്പിങ്ങ് സപ്പോര്‍ട്ടീവ് ഫാക്ടറായി ഞാന്‍ നിന്നുവെന്നേയുള്ളൂ, നിങ്ങളില്ലെങ്കില്‍ ഇത് പൂര്ത്തിയാവത്തില്ല. എന്താണ് സംഭവമെന്ന് ആശാത്തിക്ക് അറിയാം, ഇന്നാണെന്ന് അറിയില്ല.
ഫൈനലി ഞാന്‍ എനിക്കായി ഒരു കാര്‍ എടുത്തിരിക്കുകയാണ്. ഫോക്സ് വാഗണ്‍ പോളോ, ഞങ്ങളുടെ ആദ്യത്തെ കാറായിരുന്നു പോളോ. അവനെക്കൊടുത്തിട്ടാണ് അടുത്ത വാഹനം വാങ്ങിയത്. ഇത്തവണ എനിക്കായി ഞാനെടുക്കുന്ന വണ്ടിയാണ്. കാര്‍ ഫ്രീക്കല്ല ഞാന്‍ അതേക്കുറിച്ചൊന്നും അറിയില്ല. ഞാനെപ്പോള്‍ കാറെടുത്ത് പുറത്ത് പോയാലും എന്തെങ്കിലും സംഭവിക്കാറുണ്ട്. അങ്ങനെ ഏതെങ്കിലും സിറ്റുവേഷനില്‍ ഞാന്‍ ഇരിക്കുന്നത് കണ്ടാല്‍ എന്നെ വന്ന് സഹായിക്കണം എന്നും അപര്‍ണ അഭ്യര്‍ത്ഥിച്ചിരുന്നു.
ഇപ്പോഴാണ് ഡ്രൈവിംഗ് പഠിച്ച് സെറ്റായത്. നേരത്തെ സ്കൂട്ടി അറിയാം. കാര്‍ അറിയില്ലായിരുന്നു. അടുത്തിടെയാണ് കാര്‍ ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സെടുത്തത്. ബാസിനാണ് ഇതിനെല്ലാമായി സഹായിച്ചത്. ഒരു കാര്‍ സ്വന്തമാക്കാനായതില്‍ അതീവ സന്തോഷവതിയാണ് താനെന്നും അപര് പറഞ്ഞിരുന്നു. വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണ്. നിങ്ങളോട് നന്ദി പറയേണ്ടതില്ലല്ലോ. ജീവയുടെ കാറിന്റെ കളറും ഇത് തന്നെയാണ്. അതേക്കുറിച്ച് ഫ്രണ്ടിനോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ രണ്ടാളുടെ കാറിന്റെ കളറും ഒന്ന് തന്നെയാണല്ലോയെന്നായിരുന്നു പറഞ്ഞത്. ടെസ്റ്റ് ഡ്രൈവും ഡോക്യുമെന്റേഷനുമെല്ലാം ചെയ്ത് തന്നയാളെയും അപര്‍ണ പരിചയപ്പെടുത്തിയിരുന്നു.
മുന്‍പൊരു ടെലിവിഷന്‍ പ്രോഗ്രാമില്‍ അവതാരകരായി എത്തിയതിന് ശേഷമാണ് ജീവയും അപര്‍ണയും ഇഷ്ടത്തിലാവുന്നത്. സ്നേഹിച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ വളരെ സന്തുഷ്ടമായ ദാമ്പത്യ ജീവിതം പുലര്‍ത്തുകയാണ് താരങ്ങള്‍.
