Connect with us

മികച്ചൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തിരികെ നല്‍കി… കുറുപ്പ് തിയേറ്ററില്‍ നിന്ന് തന്നെ കാണണം; കുറുപ്പിനെ പ്രശംസിച്ച് സംവിധായകന്‍

Malayalam

മികച്ചൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തിരികെ നല്‍കി… കുറുപ്പ് തിയേറ്ററില്‍ നിന്ന് തന്നെ കാണണം; കുറുപ്പിനെ പ്രശംസിച്ച് സംവിധായകന്‍

മികച്ചൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തിരികെ നല്‍കി… കുറുപ്പ് തിയേറ്ററില്‍ നിന്ന് തന്നെ കാണണം; കുറുപ്പിനെ പ്രശംസിച്ച് സംവിധായകന്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെ പ്രശംസിച്ച് സംവിധായകന്‍ സലാം ബാപ്പു. യാഥാര്‍ഥ്യത്തോട് നീതി പുലര്‍ത്തി കുറുപ്പ് എന്ന വ്യക്തിയുടെ ക്രൂരതകളെ വരച്ചുകാട്ടാന്‍ സിനിമയ്ക്ക് സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിന്റെ ക്രൂരഭാവങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. മറ്റു അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച്ചവെച്ചെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറുപ്പ് തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമ ആണെന്നും അദ്ദേഹം കുറിച്ചു.

സലാം ബാപ്പുവിന്റെ വാക്കുകള്‍:

മലയാള സിനിമയിലെ കുറുപ്പ് സൈജുവില്‍ നിന്ന് ലേശം സ്ലോ പേസ്ഡ് ആയി തുടങ്ങിയ ചിത്രം നോണ്‍ ലീനിയര്‍ പാറ്റേണില്‍ പെട്ടെന്ന് ചടുലത കൈവരിക്കുന്നു. കുറുപ്പ്, മാസ്സ് ഇലമെന്റുള്ള എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാകുമ്പോള്‍ തന്നെ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന, കുറുപ്പ് എന്ന വ്യക്തിയുടെ ക്രൂരതകളെ വരച്ചു കാട്ടുന്ന ഒരു ക്ലാസ് നിലനിര്‍ത്തുന്നുണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ കഥയും, അയാളുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങളും ഒരുപാട് വായിച്ചും കേട്ടും അറിഞ്ഞതാണ്, (അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ സംവിധാനം ചെയ്ത ‘പിന്നെയും’, ബേബി സാറിന്റെ എന്‍ എച്ച് 47നും ഞാന്‍ കണ്ടതാണ്). അതുകൊണ്ട് തന്നെ ഡോക്യൂമെന്ററി സ്വഭാവത്തിലേക്ക് വഴുതി പോകാന്‍ ഏറെ സാധ്യതുമുണ്ടായിരുന്നു

എന്നാല്‍ ടെക്‌നിക്കലി മികച്ചു നില്‍ക്കുന്ന ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയിയൊരുക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാന മികവിലൂടെ നമ്മെ സിനിമയില്‍ പിടിച്ചിരുത്തുന്നുണ്ട് കുറുപ്പിലൂടെ.യഥാര്‍ത്ഥ കഥയോട് നീതി പുലര്‍ത്തുന്നതിനോടൊപ്പം ആര്‍ക്കും മുറിവേല്‍പ്പിക്കാതെ എന്നാല്‍ ഒരു കൊടും ക്രൂരനായ കൊലപാതകിക്കപ്പുറം, കുറുപ്പ് എന്ന വ്യക്തി തന്റെ ജീവിതത്തില്‍ ചെയ്ത പ്രേക്ഷകര്‍ക്ക് അത്ര പരിചയമില്ലാത്ത പല കാര്യങ്ങളും സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ ജിതിന്‍, അരവിന്ദ്, ഡാനിയല്‍ എന്നിവരുടെ കഥക്കും തിരക്കഥക്കും സാധിക്കുന്നുണ്ട്, നിമിഷ് രവിയുടെ മികച്ച ക്യാമറ കുറുപ്പിന് ഒരന്താരാഷ്ട്ര നിലവാരം നല്‍കുന്നു. സുഷിന്റെ ഗംഭീര സ്‌കോറും മൂവിയുടെ പ്ലസുകളില്‍ എടുത്ത് പറയേണ്ട ഏറ്റവും വലിയ ഘടകമാണ്, വളരെ സുപരിചിതമായ ആ പഴയ കാലഘട്ടത്തോടും പശ്ചാത്തലത്തോടും നീതി പുലര്‍ത്താനും ആ കാലത്തെ കൃത്യതയോടെ അടയാളപെടുത്താനും കലാ സംവിധായകന്‍ ബംഗ്‌ളാന് സാധിച്ചിട്ടുണ്ട്.

വിവേകിന്റെ എഡിറ്റിങ്ങും കുറുപ്പിനെ ഒരു മികച്ച സൃഷ്ടി ആക്കുന്നുണ്ട്.മികച്ച പ്രകടനത്തിലൂടെ കഥാപാത്രത്തിന്റെ ക്രൂര ഭാവങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ദുല്‍ഖര്‍ വിസ്മയിപ്പിക്കുന്നു. അത് പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെ ഏറ്റെടുക്കുമ്പോള്‍ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്റര്‍ വിട്ട് പോയ ജനക്കൂട്ടത്തെ തിരിച്ചു കൊണ്ട് വരിക എന്ന വലിയൊരു ദൗത്യം കൂടി ഈ തിയേറ്റര്‍ റിലീസിലൂടെ ദുല്‍ഖര്‍ നിര്‍വഹിച്ചു. മലയാള സിനിമയുടെ രക്ഷകന്റെ റോളിനോപ്പം സൂപ്പര്‍താര സിംഹാസനത്തിലേക്കുള്ള ചുവടടുപ്പിക്കുന്നുണ്ട് ഈ മേജര്‍ പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെ ദുല്‍ക്കര്‍.ദുല്‍ക്കറിനോടൊപ്പം തന്നെ കുറുപ്പിന്റെ അളിയന്‍ ഭാസി പിള്ളയായി ഷൈന്‍ ടോം ചാക്കോ നിറഞ്ഞാടി, അദ്ദേഹത്തിന്റെ ഓരോ മാനറിസങ്ങളും കൂടുതല്‍ മുഖവുരയുടെ ആവശ്യമില്ലാതെ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കി തന്നു, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കൃഷ്ണദാസ് ആയി ഇന്ദ്രജിത് തിളങ്ങി, അദ്ദേഹത്തിന്റെ പക്വമായ അഭിനയ മികവ് കഥാപാത്രത്തെ വളരെയധിക്കകം സഹായിച്ചു, ഒരുവേള നായക കതാപാത്രമായും കൃഷ്ണദാസ് മാറുന്നുണ്ട്, സണ്ണി വെയ്‌നിന്റെ പീറ്ററും അനായാസ അഭിനയത്തിലൂടെ മികച്ചു നിന്നു, നായിക ശാരദയുടെ വേഷം സോഭിത ദുലിപാലയുടെ കൈകളില്‍ ഭദ്രമായിരുന്നു, രൂപം കൊണ്ടും അഭിനയം കൊണ്ടു. മികച്ച തിരഞ്ഞെടുപ്പായിരുന്നു ശോഭിത. നന്ദി, നല്ലൊരു സിനിമ നല്‍കിയതിന്, മികച്ചൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തിരികെ നല്‍കിയതിന്. തീര്‍ച്ചയായും കുറുപ്പ് തിയേറ്ററില്‍ നിന്ന് തന്നെ കാണേണ്ട സിനിമയാണ്.

More in Malayalam

Trending

Recent

To Top