Malayalam
ചിത്രം അതിഗംഭീരം; മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രിവ്യൂ ഷോ കണ്ട് മോഹന്‍ലാലും കുടുംബവും
ചിത്രം അതിഗംഭീരം; മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രിവ്യൂ ഷോ കണ്ട് മോഹന്‍ലാലും കുടുംബവും
മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രിവ്യൂ ഷോ കണ്ട് മോഹന്‍ലാലും കുടുംബവും. ചെന്നൈയില്‍ വച്ച് നടത്തിയ പ്രത്യേക പ്രിവ്യൂ ഷോയുടെ റിപ്പോര്‍ട്ടനുസരിച്ച് ചിത്രം അതിഗംഭീരമാണെന്നാണ് സൂചന. നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ സ്ക്രീനിങ്.ചിത്രത്തിന്റെ എഡിറ്റിംഗിന് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ കാണുന്നത് ഇത് ആദ്യമാണ്.
സുചിത്ര മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, വിനീത് ശ്രീനിവാസന് എന്നിങ്ങനെ ഇരുപതോളം പേര് മാത്രമാണ് സിനിമയുടെ പ്രിവ്യൂ ഷോ കാണാന്‍ ഉണ്ടായിരുന്നത്.
‘വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ പറയുന്ന ഒരാളാണ് ഞാന്‍. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മരക്കാര്‍ ഒരു ഉത്സവം തന്നെയാകും. സിനിമയിലെ എല്ലാ വിഭാഗങ്ങളും ഹോളിവുഡ് ലെവലില്‍ ഒരുക്കിയിരിക്കുന്നു. സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് എല്ലാവര്ക്കും ഈ സിനിമയൊരു നാഴികക്കല്ലാകും. ഈ വെള്ളപ്പൊക്കത്തിന്റെ സമയത്തും ചെന്നൈയിലെ പ്രൈവറ്റ് സ്ക്രീനിങ്ങിനെത്തിയത് വെറുതെയായില്ല. സിനിമയുടെ സഹനിര്‍മ്മാതാവെന്ന് നിലയില്‍ എന്റെ പ്രതീക്ഷകള്‍ക്കൊത്ത് ചിത്രം ഉയര്‍ന്നു’. ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് സി ജെ റോയ് സിനിമ കണ്ടശേഷം പറഞ്ഞു.
ചിത്രത്തിന്റെ ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റ് പ്രണവാണ് മരക്കാറായി എത്തുന്നതെങ്കില്‍ പിന്നീട് കുഞ്ഞാലി മരക്കാറായി നിറഞ്ഞാടുന്നത് മോഹന്‍ലാല്‍ തന്നെയാണ്.
