News
യുദ്ധത്തിലേക്ക് നീങ്ങി ദിലീപ്! കടുത്ത തീരുമാനം, ഇനി സംഭവിക്കുന്നത്! നാട്ടുകാർക്ക് മുൻപിൽ… ഒടുവിൽ ആ വെളിപ്പെടുത്തലും പൊതുപരിപാടിയിൽ ജയിൽവാസം ആദ്യമായി പരാമർശിച്ച് നടൻ
യുദ്ധത്തിലേക്ക് നീങ്ങി ദിലീപ്! കടുത്ത തീരുമാനം, ഇനി സംഭവിക്കുന്നത്! നാട്ടുകാർക്ക് മുൻപിൽ… ഒടുവിൽ ആ വെളിപ്പെടുത്തലും പൊതുപരിപാടിയിൽ ജയിൽവാസം ആദ്യമായി പരാമർശിച്ച് നടൻ
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിനു ദിലീപ് അറസ്റ്റിലായത് പില്ക്കാലത്ത് താരത്തിന്റെ സിനിമ കരിയറിനെ ബാധിച്ചിരുന്നു . കേസിന്റെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഘട്ടം ഘട്ടമായി നടന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
കേസിൽ മൂന്ന് മാസങ്ങളോളം ജയിൽ വാസം നേരിടേണ്ടി വന്ന ദിലീപ് ആ വിഷയത്തെ കുറിച്ച് പൊതു പരിപാടിയിൽ ആദ്യമായി തുറന്ന് സംസാരിച്ചിരിയ്ക്കുകയാണ്. ഞാനിപ്പോൾ നേരിടുന്ന പ്രശ്നമെന്താണെന്ന് എല്ലാവർക്കും അറിയാം എന്ന് പ്രസംഗിച്ച നടൻ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് വിശദീകരിച്ചു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു ദിലീപ് പ്രസംഗിച്ചത്.
‘ഞാനിപ്പോള്‍ നേരിടുന്ന പ്രശ്നമെന്താണെന്ന് എല്ലാവര്ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് ആവേശം പകര്‍ന്നത്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ‘ഞങ്ങളുണ്ട് കൂടെ’ എന്ന് പറയുന്ന ഈയൊരു നിമിഷം എന്നെ സംബന്ധിച്ച് വിലമതിക്കാനാവാത്തതാണ്. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു’, ദിലീപ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പറയാതെയായിരുന്നു ദിലീപിന്റെ പരാമര്‍ശം. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലില്‍ കഴിഞ്ഞിരുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തീം സോംഗ് അവതരണവും ദിലീപ് നിർവഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൻ ജെബി മേത്തർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ദിലീപ് നല്കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയരുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 85 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.
സംഭവത്തിന് പിന്നില്‍ ദിലീപ് നടത്തിയ ഗൂഢാലോചന ആണെന്നാണ് പ്രോസിക്യൂഷന് വാദം. നടിയോട് ദിലീപിന് ശത്രുത ഉണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായി പള്‍സര്‍ സുനി അടക്കമുളള പ്രതികള്‍ക്ക് കൊട്ടേഷന്‍ നല്കി എന്നുമാണ് ആരോപണം. അതേസമയം തന്നെ മനപ്പൂര്‍വ്വം കള്ളക്കേസില്‍ കുടുക്കിയതാണ് എന്നാണ് ദിലീപ് ആരോപിക്കുന്നത്
സിനിമാ രംഗത്ത് ഉളള നിരവധി പേരാണ് നടിയെ ആക്രമിച്ച കേസില്‍ സാക്ഷി പട്ടികയില്‍ ഉളളത്. വിസ്താരത്തിനിടെ നടി ഭാമ, ബിന്ദു പണിക്കര്‍ അടക്കമുളളവര്‍ കൂറ് മാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. ഏറ്റവും ഒടുവിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനും ദിലീപിന്റെ ഡ്രൈവറും കൂറ് മാറി പ്രതിഭാഗത്തിനൊപ്പം ചേര്‍ന്നു
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യം ഉളളതായി സിനിമാ രംഗത്തുളള പലരും വെളിപ്പെടുത്തിയിരുന്നു. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായ സംഭവം നേരത്തെ അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സല്‍ ക്യാമ്പ് കൊച്ചിയില്‍ വെച്ച് നടന്നപ്പോള്‍ ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായ സംഭവത്തിന് കാവ്യ അടക്കമുളള ചിലർ സാക്ഷിയായിരുന്നു എന്നാണ് മൊഴി ലഭിച്ചിരുന്നത്. കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. നടന് ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തില്‍ എത്തിയത്.
കേസിൽ വിചാരണ പൂർത്തിയാക്കാൻ കോടതി ആറു മാസം കൂടി അനുവദിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ ആവശ്യത്തിന് സുപ്രീംകോടതി അംഗീകാരം നൽകി. മൂന്നാം തവണയാണ് കേസിന്റെ വിചാരണക്ക് സമയം നീട്ടി നൽകിയത്. കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജിയാണ് സുപ്രീംകോടതിക്ക് കത്ത് നൽകിയത് . കേസിന്റെ വിചാരണ ആഗസ്റ്റിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇത് സാധ്യമാവില്ലെന്നാണ് സ്പെഷ്യൽ ജഡ്ജി അറിയിച്ചിരുന്നത്. കോവിഡിെന തുടർന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത് കോടതി നടപടികൾ വൈകുന്നതിന് കാരണമായെന്ന് സ്പെഷ്യൽ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമേ കേസിൽ നിന്ന് പ്രോസിക്യൂട്ടർ പിൻമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഹൈകോടതിക്ക് മുമ്പാകെ ഹരജിയും എത്തിയിരുന്നു. ഇതെല്ലാം വിചാരണ നടപടികൾ വൈകാനിടയാക്കിയെന്നാണ് വാദം
ഏതായാലും പൊതുപരിപാടിയിൽ ജയിൽവാസം ആദ്യമായി പരാമർശിച്ച ദിലീപിന്റെ വാക്കുകൾ ഇനി സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ചയ്ക്ക് വഴി തെളിയിക്കുമോയെന്ന് കണ്ടറിയണം
