Malayalam
അപ്പുവിന്റെ ഓർമ്മയിൽ സിദ്ധു: തലവേദനയായി മുന്നു ഓഫീസിലേക്ക്; പുത്തൻ പരമ്പര പ്രണയവർണ്ണങ്ങൾ !
അപ്പുവിന്റെ ഓർമ്മയിൽ സിദ്ധു: തലവേദനയായി മുന്നു ഓഫീസിലേക്ക്; പുത്തൻ പരമ്പര പ്രണയവർണ്ണങ്ങൾ !
സീ കേരളത്തിൽ സംപ്രേക്ഷണം ആരംഭിച്ച പുത്തൻ പരമ്പര പ്രണയവർണ്ണങ്ങൾ വളരെ മികച്ച സ്വീകാര്യതനേടി മുന്നേറുകയാണ്. സിദ്ധു ആ ഹിൽ ടോപ്പിൽ നടന്ന കാര്യങ്ങളൊക്കെ മമ്മിയോട് പറയുന്നതാണ് പുതിയ എപ്പിസോഡിൽ കാണിക്കുന്നത് . അപ്പുവിന്റെ മാല മമ്മിയുടെ കൈയിൽ കൊടുത്തിട്ടാണ് സിദ്ധു എല്ലാം പറയുന്നത്. അപ്പോൾ മമ്മി ആ മാല എങ്ങനെയെങ്കിലും ആ കുട്ടിയുടെ കൈയിലെത്തിക്കണം എന്ന് പറഞ്ഞു.
പക്ഷെ, പേര് പോലും അറിയാത്ത ആ കുട്ടിയ്ക്ക് ഇത് എങ്ങനെ എത്തിക്കാൻ ആണെന്ന് സിദ്ധു ചോദിക്കുമ്പോഴും ഈ മലയുടെ വില നിനക്ക് അറിയാഞ്ഞിട്ടാണ്. നീ ഇത് എങ്ങനെയെങ്കിലും എത്തിക്കണം. എന്ന് പറയുമ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും എങ്ങനെ എങ്കിലും അഡ്രസ് എടുത്ത് ആ കുട്ടിയെ കണ്ടെത്താം എന്ന് സിദ്ധു മമ്മിയ്ക്ക് ഉറപ്പ് കൊടുക്കുന്നുണ്ട്…
അങ്ങനെ മമ്മി ആ മാല സിദ്ധുവിന്റെ കൈയിൽ കൊടുത്തിട്ട് ഇത് സൂക്ഷിച്ചു വച്ചോ എന്നിട്ട് എങ്ങനെ എങ്കിലും ആ കുട്ടിയെ കണ്ടെത്തി ഏൽപ്പിക്കണം എന്നും പറഞ്ഞു. പിന്നെ പോകും മുന്നേ മമ്മി മൂന്നുവിനെ കുറിച്ച് പറഞ്ഞു…
” മുന്നു വന്നിരിക്കുന്നത് നമ്മുടെ ഓഫിസിൽ ജോയിൻ ചെയ്യാൻ വേണ്ടിയാണ്… അവൾ ഫാഷൻ ഡിസൈനിങ് കോഴ്സ് കഴിഞ്ഞതാണ്…. എന്നൊക്കെ മമ്മി പറഞ്ഞു.. പക്ഷെ ഫാഷൻ ഡിസൈനിങ് കഴിഞ്ഞവർ ആറ് മാസം കൂടുമ്പോൾ പല ഇൻസ്റ്റിറ്റ്യു ട്ടിൽ നിന്നും ഇറങ്ങുന്നുണ്ട്.. അതിലൊന്നും ഒരു കാര്യവും ഇല്ല… എന്നാണ് സിദ്ധുവിന്റെ അഭിപ്രായം…എങ്കിലും മുന്നുവിനോട് ഒന്ന് സംസാരിക്കാൻ മമ്മി പറയുന്നുണ്ട്…
അങ്ങനെ അതൊക്കെ ചെയ്യാം എന്ന് പറഞ്ഞ് മമ്മിയെ പുറത്തുവിട്ടിട്ട്… വീണ്ടും സിദ്ധു അപ്പുവിനെ കുറിച്ച് തന്നെ ഓർത്തിരുന്നു… സിദ്ധുവിനു എന്തോ വിഷമം ഉള്ളപോലെ… അയാൾ ആ മാല പിന്നെയും പിന്നെയും നോക്കുന്നുണ്ടായിരുന്നു. പിന്നെ മൂന്നുവിനെ ഓഫിസിൽ കയറ്റാനുള്ള വഴിയുമായി ഭാവന പപ്പയുടെ അടുത്തെത്തിയിട്ടുണ്ട്…. ഇന്ന് മുതൽ ഓഫിസിൽ പോകാൻ തുടങ്ങുകയാണ് അനുഗ്രഹിക്കണം എന്നൊക്കെ പറഞ്ഞങ്ങ് ഇടിച്ചുകയറുകയാണ്… ഇതൊന്നും സിദ്ധു അറിഞ്ഞിട്ടില്ലന്ന് പറയുമ്പോഴും….
തുടർന്നുള്ള കഥ ആസ്വദിക്കാം വീഡിയോയിലൂടെ!
about pranayavarnnagal
