Connect with us

ഇന്ന് എന്റെ അച്ഛനും അമ്മയും സമാധാനത്തോടെ ആ വീട്ടില്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കാരണം ഈ നില്‍ക്കുന്ന ശിവേട്ടന്‍ തന്നെയാണ്!! ആ സത്യം അറിഞ്ഞ് അമ്പരന്ന് സാന്ത്വനം കുടുംബം: ജയന്തിയെ നിർത്തി പൊരിച്ച് ശങ്കരൻമാമ

Malayalam

ഇന്ന് എന്റെ അച്ഛനും അമ്മയും സമാധാനത്തോടെ ആ വീട്ടില്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കാരണം ഈ നില്‍ക്കുന്ന ശിവേട്ടന്‍ തന്നെയാണ്!! ആ സത്യം അറിഞ്ഞ് അമ്പരന്ന് സാന്ത്വനം കുടുംബം: ജയന്തിയെ നിർത്തി പൊരിച്ച് ശങ്കരൻമാമ

ഇന്ന് എന്റെ അച്ഛനും അമ്മയും സമാധാനത്തോടെ ആ വീട്ടില്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കാരണം ഈ നില്‍ക്കുന്ന ശിവേട്ടന്‍ തന്നെയാണ്!! ആ സത്യം അറിഞ്ഞ് അമ്പരന്ന് സാന്ത്വനം കുടുംബം: ജയന്തിയെ നിർത്തി പൊരിച്ച് ശങ്കരൻമാമ

മലയാള സീരിയൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പര ഏതാണെന്ന്ന് ചോദിഹാൾ ഒറ്റ വക്കിൽ ഉത്തരം പറയാം. അത് ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയൽ തന്നെയാണെന്ന്… കാരണം ഒരു കൂട്ട് കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും ചെറിയ റൊമാൻസും വളരെ വ്യക്തമായി തന്നെ സാന്ത്വനത്തിൽ വരച്ചു കാട്ടുന്നുണ്ട്. ഓരോ എപ്പിസോഡും പ്രേക്ഷകരുടെ ആഗ്രഹത്തിനൊത്ത വണ്ണമാണ് കടന്നു പോകുന്നത്.

തമ്പിയില്‍ നിന്നും അപ്പു സത്യങ്ങള്‍ എല്ലാം അറിഞ്ഞിരിക്കുകയാണ്. ഇതോടെ സാന്ത്വനം വീട് ആകെ ആടിയുലയുകയാണ്. അപ്പോൾ, ഇന്നത്തെ എപ്പിസോഡ് എങ്ങനെയാണെന്ന് നോക്കാം…

ദേഷ്യത്തിൽ വീട്ടിൽ വന്ന അപ്പുവിനോട് ദേവി എന്തെങ്കിലും കഴിച്ചൊന്നൊക്കെ ചോദിക്കുകയാണ്…

” ഞാനെങ്ങനെ എന്തെങ്കിലും കഴിക്കും?? ശിവൻ എന്റെ ഡാഡിയോട് ചെയ്തത്, ബാലേട്ടൻ ഒക്കെ അറിഞ്ഞു കാണുമല്ലോ… എന്നിട്ട് എന്തിനാ എന്നോട് മറച്ചുവച്ചത്, ” ഇതൊക്കെ ചോദിക്കുമ്പോൾ ബാലനും ദേവിയും ഒന്നും മിണ്ടാതെ നിൽക്കുവാണ്, അപ്പു ഹരിയെ നോക്കുമ്പോൾ…. ഹരിയും എല്ലാം അറിഞ്ഞു മട്ടിലാണ് നിൽക്കുന്നത്.

” അപ്പോൾ, ഹരിക്കും അറിയാമായിരുന്നല്ലേ… ഈ ശിവൻ എന്തിനാ എന്റെ ഡാഡിയോട് ഇങ്ങനെ ചെയ്തത്. എന്റെ ഡാഡി ചെയ്തത് തെറ്റ് തന്നെയാണ്, ശിവൻ എന്നെയോ ഹരിയോ എന്റെ വയറിൽ കിടക്കുന്ന കുഞ്ഞിനെയോ കുറിച്ച് ആലോചിച്ചില്ല. ” ഇതു കേട്ടപ്പോൾ ദേവി അപ്പുവിനെ സമാധാനിപ്പിക്കുന്നുണ്ട്.

ബാലൻ പറയുവാണ്,

” ഈ സംഭവം അറിഞ്ഞ ശേഷം, ഞാൻ ഇതുവരെയും ശിവനെ കണ്ടില്ല, അവൻ എന്തായാലും ഇങ്ങോട്ടു വരട്ടെ… ഞാൻ എല്ലാം ചോദിക്കുന്നുണ്ട്. അപ്പു നീ ഇപ്പോൾ എന്തെങ്കിലും കഴിക്ക്…. “

ഇങ്ങനെയൊക്കെ ബാലനും ദേവിയും പറയുമ്പോൾ, അപ്പു പറയുന്നുണ്ട്…

” എനിക്കൊന്നും വേണ്ട എന്റെ വിശപ്പും ദാഹവും എല്ലാം പോയി. ഈ ശിവനു വേണ്ടി ഞാൻ ഡാഡിയോട് എത്ര തവണ സംസാരിച്ചിട്ടുണ്ട്… ഇന്ന് ഡാഡി അതെല്ലാം പറഞ്ഞു എന്നെ പരിഹസിച്ചു. ഞാൻ ഗർഭിണി ആയതോടുകൂടി, രണ്ടു വീട്ടുകാർ തമ്മിൽ ഉള്ള പ്രശ്നം ഒക്കെ മാറി. ഒന്നാകട്ടെ എന്നു കരുതിയാണ് ഞാൻ പോയത്, പക്ഷ അതൊന്നും ഇനി ഒരിക്കലും നടക്കാൻ പോകുന്നില്ല, എല്ലാത്തിനും കാരണം ശിവനാണ്….” അപ്പു ദേഷ്യം അത്രയും പുറത്തെടുത്തു, ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് നിൽക്കുമ്പോഴാണ്, അഞ്ജുവും ശിവനും കൂടി സാന്ത്വനം വീട്ടിലെത്തുന്നത്.

ശിവനെ കണ്ടതും, നല്ല ദേഷ്യത്തിൽ…. ബാലൻ ഇറങ്ങി വരുവാണ്…. എന്നിട്ട് ശിവനെ അടിക്കുന്നുണ്ട്, ഇത് കണ്ടപ്പോൾ ദേവിക്കും കണ്ണനുമൊക്കെ ഒരുപാട് ടെൻഷൻ ആയി,

വേണ്ട ബാലേട്ടാ ആദ്യം അവന് എന്താണ് പറയാനുള്ളത് എന്ന് കേൾക്ക്…. എന്നൊക്കെ പറഞ്ഞു, ദേവി തടയുന്നുണ്ട്, കണ്ണനും ബാലനെ നല്ലപോലെ പിടിച്ചു മാറ്റുന്നുണ്ട്.

പക്ഷെ ശിവൻ ഒന്നും മിണ്ടുന്നില്ല, എന്നിട്ട് പറയുന്നുണ്ട്… എന്നെ തല്ലുമ്പോൾ, ബാലേട്ടൻറെ ദേഷ്യം മാറുമെങ്കിലും മാറട്ടെ…

” കണ്ടില്ലേ അവന്റെ അഹങ്കാരവും കണ്ടില്ലേ… കുറച്ചുദിവസമായി ഇവൻ എന്തൊക്കെയാ ഇവിടെ ചെയ്തുകൂട്ടുന്നത്, ഞാൻ ക്ഷമിച്ച് പോകുമ്പോൾ, ഇവൻ എല്ലായിടത്തും പോയി ഗുണ്ടായിസം അല്ലേ കാണിക്കുന്നത്. അഞ്ചുവിന്റെ അച്ഛനോട്, തമ്പി ചെയ്തത് തെറ്റാണ്… പക്ഷേ അതിന്റെ പേരിൽ അയാളെ പോയി അടിക്കേണ്ട ആവശ്യമുണ്ടോ?? ഇവൻ അപ്പുവിനെ കുറിച്ച് ഓർത്തോ…. ഇവനെ തല്ലുക അല്ലേ വേണ്ടത്… പിന്നെ എന്താ ചെയ്യേണ്ടത്, ശങ്കൻ മാമയോട് അയാൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ, അത് പൈസ കൊടുത്ത് തീർക്കാത്തത് കൊണ്ടല്ലേ… ശങ്കരൻ മാമയെ, ഇവൻ സഹായിക്കുന്നതിന് പകരം, അപ്പുവിന്റെ ഡാഡിയെ പോയി തല്ലുക അല്ലേ ചെയ്തത്…. ” ഇങ്ങനെ ബാലൻ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്…

അപ്പോൾ അപ്പുവും വന്നു പറയുന്നുണ്ട്,

” ബാലേട്ടാ ഞാൻ കാരണം, നിങ്ങൾ പ്രശ്നം ഒന്നും ഉണ്ടാകരുത്. ശിവനെ തല്ലുക ഒന്നും വേണ്ട…. “

ദേവീയും ബാലനോട് പറയുന്നുണ്ട്,

” ബാലേട്ടൻ ഒരു നൂറു തവണ പറയുന്നതല്ലേ, തന്നോളം വളർന്നാൽ താനെന്ന് വിളിക്കണമെന്ന്. പിന്നെ എന്തിനാ അവനെ തല്ലാൻ ഒക്കെ പോകുന്നേ…. അവൻ എന്താണ് പറയാനുള്ളതെന്ന് കേൾക്ക്. ” സത്യം പറഞ്ഞാൽ ദേവിക്ക്, ശിവനെ എല്ലാരും കൂടി കുറ്റം പറയുന്നത് ഒട്ടും സഹിക്കുന്നില്ല.

പക്ഷേ ഇതെല്ലാം കേട്ടപ്പോൾ, അഞ്ജുവിന് മനസ്സിലായി ആരും സത്യം അറിഞ്ഞിട്ടില്ലെന്ന്…

ശിവൻ ആണെങ്കിൽ ഒന്നും മിണ്ടാൻ വയ്യാതെ, തിരിഞ്ഞു കരയാറായി നിൽക്കുവാണ്.

എല്ലാരും കൂടി മാറിമാറി ശിവനെ കുറ്റം പറയുമ്പോൾ, അവിടെ ഏറ്റവും കൂടുതൽ വിഷമിക്കുന്ന ഒരു മനസ്സുണ്ട്. വേറെ ആരുടെയും അല്ല നമ്മുടെ അഞ്ചുവിന്റെ…. ഇതെല്ലാം കേട്ടപ്പോൾ അഞ്ജുവിന് ഒരു കാര്യം മനസ്സിലായി…. സത്യം ആരും അറിഞ്ഞിട്ടില്ല….. എങ്കിൽ ആരും ശിവനെ കുറ്റപ്പെടുതില്ലായിരുന്നു. അഞ്ജുവിന്റെ കണ്ണൊക്കെ നിറഞ്ഞു വരുകയാണ്. സഹികെട്ട് അഞ്ചു ശിവനോട് പറഞ്ഞു….

” ശിവേട്ടാ എന്താ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നെ… ബാലേട്ടാ, നിങ്ങളെല്ലാവരും കൂടി ശിവേട്ടനെ കുറ്റപ്പെടുത്തുന്നതിന് മുന്നേ, കുറച്ചു കാര്യങ്ങൾ അറിയണം, സത്യം എന്താണെന്ന് അറിയണം. ” അഞ്ചു ഇങ്ങനെയൊക്കെ പറയുമ്പോൾ, ശിവൻ ഒന്നും പറയേണ്ട എന്ന രീതിയിൽ, അഞ്ചു…. എന്ന് വിളിക്കുന്നുണ്ട്. പക്ഷേ അഞ്ചു അതൊന്നും മൈൻഡ് ആക്കുന്നില്ല, കാരണം തന്റെ ഭർത്താവിന്റെ ഭാഗത്ത് തെറ്റില്ല എന്ന് തെളിയിക്കേണ്ടത് അഞ്ചുവിന്റെ ഉത്തരവാദിത്വമാണ്.

പൂർണമായും എന്താണ് നടക്കുന്നതെന്നറിയാൻ വീഡിയോ കാണൂ….

More in Malayalam

Trending

Recent

To Top