Malayalam
ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ പുതിയ ജീവിതം; ആലീസിനോടൊപ്പം ജീവിക്കാൻ സജിൻ ഒരുക്കിയ ‘ബെത്ലഹേം’ കാണേണ്ടേ?; മഞ്ഞുരുകും കാലത്തിലെ സൂര്യ മോളുടെ വിവാഹ വിശേഷം ; ആലീസ് ക്രിസ്റ്റിയുടെ സന്തോഷം ഏറ്റെടുത്ത് ആരാധകർ !
ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ പുതിയ ജീവിതം; ആലീസിനോടൊപ്പം ജീവിക്കാൻ സജിൻ ഒരുക്കിയ ‘ബെത്ലഹേം’ കാണേണ്ടേ?; മഞ്ഞുരുകും കാലത്തിലെ സൂര്യ മോളുടെ വിവാഹ വിശേഷം ; ആലീസ് ക്രിസ്റ്റിയുടെ സന്തോഷം ഏറ്റെടുത്ത് ആരാധകർ !
മിനിസ്ക്രീനിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലെ സൂര്യ മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആലീസ് ക്രിസ്റ്റി പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചതയായത്. ഇപ്പോൾ സി കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ ആലീസ് മികച്ച ഒരു കഥാപാത്രമായി എത്തുന്നുണ്ട്.
നിരവധി ആരാധകരുള്ള താരം അഭിനയരംഗത്ത് എന്നതുപോലെ തന്നെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ഫോട്ടോഷൂട്ടുകളും റീൽസും യുട്യൂബ് ചാനലുമെല്ലാമായി പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്.. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആലീസ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.
ഇപ്പോൾ ആലീസ് വിവാഹിതയാകാനുള്ള തയ്യാറെുപ്പിലാണ്. അടുത്തിടെയാണ് തന്റെ യുട്യൂബ് ചാനൽ വഴി വിവാഹിതയാകാൻ പോകുന്ന സന്തോഷ വാർത്ത ആലീസ് ആരാധകരെ അറിയിച്ചത്. വിവാഹ വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ പ്രതിശ്രുത വരനും താരത്തിനൊപ്പം ഉണ്ടായിരുന്നു.
പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. അടുത്തിടെയായിരുന്നു ആലീസിന്റെ വിവാഹനിശ്ചയം നടന്നത്. നവംബർ 18നാണ് ആലീസിന്റേയും സജിന്റേയും വിവാഹം. താരത്തിന്റേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞു.
ആലീസിന്റെ സുഹൃത്ത് വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. ആലീസിന് വിവാഹം ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞ് വീടിനടുത്ത് ഒരാളുണ്ട് എന്നും ആലോചിക്കണോ എന്നും ചോദിക്കുകയുമായിരുന്നു. തുടര്‍ന്ന് സജിന്റെ ഫോട്ടോയും ഏതാനും ടിക്ടോക് വീഡിയോകളും അയച്ചുകൊടുത്തു. അതിൽ പെങ്ങൾക്കൊപ്പം സജിൻ ചെയ്ത വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടതായി ആലീസ് തന്നെ പറഞ്ഞിരുന്നു. ആലീസിന്റെ ഫോട്ടോ കണ്ട് സജിനും ഇഷ്ടപ്പെട്ടു. പിന്നീട് ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാരോട് പറഞ്ഞു. വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു. വിവാഹം ഉറപ്പിച്ചിട്ട് ഒന്നര വര്‍ഷത്തിലേറെയായി. കോവിഡും സിനിമാ സീരിയൽ തിരക്കുകളും കാരണം വിവാഹം നീണ്ടു പോകുകയായിരുന്നെന്നും ആലീസ് പറഞ്ഞിരുന്നു.
വിവാഹത്തിന് പുറമെ മറ്റൊരു പുതിയ സന്തോഷം കൂടി ആലീസിന്റേയും സജിന്റേയും ജീവിതത്തിലേക്ക് വന്നുചേർന്നിരിക്കുകയാണ്. ഭാവിവരൻ സജിൻ ഇരുവർക്കും ഒന്നിച്ച് ജീവിക്കാനായി വെച്ച പുതിയ വീടിന്റെ ഗൃഹപ്രവേശന വിശേഷങ്ങളാണ് ആലീസ് പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. പാലുകാച്ചൽ ചടങ്ങിന്റെ ഫോട്ടോകളും ആലീസ് പങ്കുവെച്ചു.
ബെത്ലഹേം എന്നാണ് സജിൻ വീടിന് പേര് നൽകിയിരിക്കുന്നത്. വീടിനായുള്ള ഓരോ പ്രവൃത്തികൾ ചെയ്യുമ്പോഴും സജിൻ തന്നോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നും എല്ലാ കാര്യങ്ങളിലും തന്റെ ഇഷ്ടങ്ങൾ കൂടി സജീൻ പരിഗണിച്ചത് ഏറെ സന്തോഷം നൽകിയെന്നുമെല്ലാം ആലീസ് കുറിച്ചു.
‘ബെത്ലഹേം എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത് ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ പുതിയ ജീവിതം. ഇന്ന് നീ എന്നെ കൂടുതൽ അഭിമാനിയാക്കി. കഴിഞ്ഞ വർഷം ഈ സമയം ഞങ്ങളുടെ ഈ വലിയ തുടക്കത്തിനായി ഞങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നു. ഓരോ ഘട്ടത്തിലും എന്റെ അഭിപ്രായങ്ങളും പരിഗണിച്ചാണ് നീ ആ വീട് നിർമ്മിച്ചത്. ഇത്രയും ചെറുപ്പത്തിലെ നീ ഇതൊക്കെ ഉണ്ടാക്കിയെടുത്തതിൽ ഞാൻ വളരെ സന്തോഷവതിയാണ്. എല്ലാ ദിവസവും ഒരോ കാര്യങ്ങളും ചർച്ച ചെയ്യാൻ നീ എന്നെ വിളിച്ച ഒരോ വീഡിയോ കോളും എനിക്ക് മറക്കാൻ പറ്റില്ല. നീ എടുത്ത കഷ്ടപാടിന് അഭിനന്ദനങ്ങൾ. ആ വീട്ടിലെ ഓരോ സ്ഥലവും എനിക്കറിയം. ഇത് സാധ്യമാക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു’ എന്നാണ് ആലീസ് കുറിച്ച വാക്കുകൾ.
about alees
