Social Media
എല്ലാ സത്യങ്ങളും റാണിയമ്മയോട് തുറന്നു പറയാനൊരുങ്ങി ജഗൻ!! അമ്മയെ കൂടെകൂട്ടാനൊരുങ്ങി ഋഷി: ശത്രുക്കൾ ഒന്നിക്കുമ്പോൾ, സൂര്യക്ക് കാവലാളായി ഋഷി
എല്ലാ സത്യങ്ങളും റാണിയമ്മയോട് തുറന്നു പറയാനൊരുങ്ങി ജഗൻ!! അമ്മയെ കൂടെകൂട്ടാനൊരുങ്ങി ഋഷി: ശത്രുക്കൾ ഒന്നിക്കുമ്പോൾ, സൂര്യക്ക് കാവലാളായി ഋഷി
അന്യഭാഷകളിൽ നിന്നുള്ള നിരവധി സീരിയലുകൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ മൊഹൊര്‍ എന്ന ബംഗാളി സീരിയൽ റീമേക്ക് ചെയ്താണ് അതിനെ കൂടെവിടെ എന്ന പരമ്പരയായി മലയാളത്തിൽ അവതരിപ്പിച്ചത്. പ്രായഭേദമന്യേ എല്ലാവരേയും പിടിച്ചിരുത്തുന്ന സീരിയലാണ് കൂടെവിടെ. പ്രണയവും കുടുംബബന്ധവുമെല്ലാമാണ് സീരിയലിന്റെ പ്രമേയം. ശ്രീധന്യ, കൃഷ്ണകുമാർ, സുന്ദര പാണ്ഡ്യൻ, ബിപിൻ ജോസ്, ഡോ.ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്ര നാഥ്, സുദർശനൻ, അൻഷിത, ചിലങ്ക, സിന്ധു വർമ, ശ്രുതി, മിഥുൻ, രതിഷ് സുന്ദർ, അർച്ചന തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ സീരിയലിൽ കൈകാര്യം ചെയ്യുന്നത്.
2020ൽ ആണ് സീരിയലിന്റെ സംപ്രേഷണം ആരംഭിച്ചത്. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ സീരിയലിന്റെ ഇതിവൃത്തം. അൻഷിതയാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും അവളുടെ പോരാട്ടവീര്യവും കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സ്ട്രീം ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആപ്പില്‍ കൂടിയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.
കോളജിൽ വെച്ച് സൂര്യയോട് അധ്യാപകനായ ഋഷികേശിന് തോന്നിയ പ്രണയം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഇഷ്ടപ്പെട്ടിട്ടില്ല. അതിനാൽ തന്നെ എപ്പോഴും സൂര്യയ്ക്ക് നേരെ ആക്രമണങ്ങളും അപായപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിന്ന് സൂര്യയെ രക്ഷിച്ചതിന് ശേഷം സുര്യയെയും കൊണ്ട് അമ്മ അതിഥിയുടെ അറിവോടെ ഒളിച്ച് താമസിക്കുകയാണ് ഋഷികേശ്. ഋഷിയുടെ വളർത്തമ്മയായ റാണിയമ്മ അടക്കമുള്ളവർ ഋഷിയെ കണ്ടെത്താനും സൂര്യയെ ഇല്ലാതാക്കാനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്ഇതുവരേയും ഇരുവരും ഒളിവിൽ കഴിയുന്ന സ്ഥലം ആർക്കും കണ്ടെത്താൻ സാധിച്ചിട്ടില്ല.
സൂര്യയോട് അടങ്ങാത്ത പ്രണയമുള്ളതിനാൽ ബന്ധുവായ മിത്രയുമായി നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറിയാണ് ഋഷി സൂര്യയ്ക്ക് അരികിലേക്ക് എത്തിയത്. ഇരുവരും ശത്രുക്കളിൽ നിന്നും അഭയംതേടി ഇപ്പോൾ താമസിക്കുന്നത് അതിഥി ടീച്ചറുടെ ഉടമസ്ഥതയിലുള്ള പഴയൊരു തറവാട്ടിലാണ്. അവിടേയും പല വിധ പ്രതിസന്ധികൾ തരണം ചെയ്താണ് ഋഷിയും സൂര്യയും കഴിയുന്നത്… ഇപ്പോൾ പുതിയ പ്രതിസന്ധി ജഗൻ എന്ന വ്യക്തിയാണ്.. ഈ തറവാട് തട്ടിയെടുക്കുന്നതിനായി പുതിയ തന്ത്രങ്ങൾ മെനയുകയാണ് ഇയാൾ… അതുമായി ബന്ധപ്പെട്ട സീനുകളാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയുന്നത്.
ഇന്നത്തെ എപ്പിസോഡിനായി വീഡിയോ കാണൂ….
