സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല; അവർക്ക് നീതി പുലർത്താൻ കഴിയുമോ? തുറന്നു പറഞ്ഞ് വിനയ് ഫോര്‍ട്ട്
മലയാളത്തില്‍ ശ്രദ്ദേയമായ കഥാപാത്രങ്ങള്‍ കൊണ്ട് മികച്ച അഭിനേതാവായ താരമാണ് വിനയ് ഫോര്‍ട്ട്. തന്റെ ശബ്ദവും അവതരണ ശൈലി കൊണ്ടും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹം തന്റെ രഷ്ട്രീയ നിരീക്ഷണം പങ്കുവച്ചിരിക്കുകയാണ്.റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം എന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്
“സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല. വളരെ തിരക്കുള്ള നടന്മാര് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആകുമ്പോൾ ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്. കാരണം ദൈനംദിനം സിനിമയില്‍ ഇടപെടുന്ന ഒരാള്‍ക്ക് രാഷ്ട്രീയക്കാരനാവാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല . കലാകാരന്മാര് എപ്പോഴും സ്വതന്ത്രരായിരിക്കണം, ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ബാധിക്കും .അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്പോൾ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്നും വിനയ് ഫോർട്ട് പറയുന്നു
