Malayalam
ദേവമ്മയ്ക്ക് മുന്നിൽ വാലും ചുരുട്ടിക്കൊണ്ടോടി റാണിയമ്മ ; ആലഞ്ചേരി തറവാട്ടിലെ ദീപക്കാഴ്ച്ചകളുമായി കൂടെവിടെ പുത്തൻ എപ്പിസോഡ്!
ദേവമ്മയ്ക്ക് മുന്നിൽ വാലും ചുരുട്ടിക്കൊണ്ടോടി റാണിയമ്മ ; ആലഞ്ചേരി തറവാട്ടിലെ ദീപക്കാഴ്ച്ചകളുമായി കൂടെവിടെ പുത്തൻ എപ്പിസോഡ്!
മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കുടുംബപ്രേക്ഷകരെ മാത്രമല്ല യൂത്തിനെയും കീഴടക്കിയ കൂടെവിടെ ദീപാവലി സ്പെഷ്യൽ എപ്പിസോഡുമായി എത്തിയിരിക്കുകയാണ്. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.
പുത്തൻ എപ്പിസോഡിൽ ദേവമ്മയോട് കുഞ്ഞി സൂര്യയെ കുറിച്ച് പറയുന്നതാണ് ആദ്യം കാണിക്കുന്നത്. സൂര്യ കോളേജിൽ നിന്നും ടൂർ പോയിരിക്കുകയാണെന്നാണല്ലോ എന്നോട് പറഞ്ഞത്, എന്ന് കരഞ്ഞ് വെപ്രാളപ്പെട്ട് ദേവമ്മ പറയുമ്പോൾ…”ടൂർ പോയിരിക്കുകയാണെന്നോ… ആരാ നിങ്ങളോട് ഈ കള്ളക്കഥ പറഞ്ഞത് എന്ന് റാണിയമ്മ ചോദിക്കുന്നുണ്ട്. സൂര്യയോ അതിഥിയോ?”
അപ്പോൾ ദേവമ്മ പറഞ്ഞു… ” അതിഥി ടീച്ചറാണ് പറഞ്ഞത് …. ഞാൻ സൂര്യയെ കാണാൻ വേണ്ടി അവിടെ ചെയ്തിരുന്നു…. അപ്പോഴാണ് പറഞ്ഞത് എന്നും ദേവമ്മ തുറന്നുപറയുന്നുണ്ട്. പിന്നെ റാണിയമ്മ പുതിയ കള്ളക്കഥ ഒരുക്കുമാകയാണ്. “സൂര്യ കാട് കാണാൻ പോയതാണെന്നും അതും ഒരു കൂട്ടം ആളുകളോടൊപ്പമാണെന്നും അവർ പറഞ്ഞു… “
ഇതിന്റെ പേരിൽ അവളുടെ പേര് കോളേജ് രെജിസ്റ്ററിൽ നിന്നും വെട്ടാൻ പോകുവാണെന്നും, അതിഥിയോട് പോയി ചോദിക്ക് അവൾ എവിടെ ആണെന്നും, ഇനിയും കോളേജ് ടൂറിന്റെ കാര്യമാണ് പറയുന്നതെങ്കിൽ ഞങ്ങൾ വന്നു ആ കള്ളത്തരം പൊളിച്ചു തരാം… എന്നുമൊക്കെ റാണിയമ്മ ദേവമ്മയോട് പറഞ്ഞു.
അപ്പോൾ തന്നെ ദേവമ്മ ദേഷ്യത്തോടെ അതിഥി ടീച്ചറുടെ അടുത്തേക്ക് പോയി. തുടർന്നുള്ള സംഭവങ്ങൾ ആസ്വദിക്കാം വീഡിയോയിലൂടെ…!
about koodevide
