Malayalam
അയാള്‍ മദ്യപിച്ചെന്നു പറഞ്ഞിട്ട് റിസള്‍ട്ട് വന്നപ്പോ ആ കഥ മൂഞ്ചി; പിന്നെ സ്ത്രീസ്ഥാനാർത്ഥിയെ അസഭ്യം പറഞ്ഞു എന്നായി ; പാര്‍ട്ടി ഏതായാലും കാണിച്ചത് തെമ്മാടിത്തരം, ജോജുവിന് പിന്തുണയുമായി റോഷ്‌ന ആന്‍ റോയി!
അയാള്‍ മദ്യപിച്ചെന്നു പറഞ്ഞിട്ട് റിസള്‍ട്ട് വന്നപ്പോ ആ കഥ മൂഞ്ചി; പിന്നെ സ്ത്രീസ്ഥാനാർത്ഥിയെ അസഭ്യം പറഞ്ഞു എന്നായി ; പാര്‍ട്ടി ഏതായാലും കാണിച്ചത് തെമ്മാടിത്തരം, ജോജുവിന് പിന്തുണയുമായി റോഷ്‌ന ആന്‍ റോയി!
ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സംഭവത്തിനെതിരെ പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് രംഗത്ത് എത്തിയതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ മാധ്യമങ്ങൾ നിറയെ. ഇതോടെ ജോജുവിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഇരു വിഭാഗത്തുമായി തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം ഇന്ധനവിലവര്‍ധനവിന് എതിരെയുള്ള സമരത്തെ പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
പിന്നാലെ ജോജുവിന് പിന്തുണയുമായി സിനിമാ ലോകത്തു നിന്നും ചിലര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ജോജുവിന് പിന്തുണയുമായി സംവിധായകരായ ഒമര്‍ ലുലു, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. പിന്നാലെ നടി റോഷ്‌ന ആന്‍ റോയിയും ജോജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റോഷ്‌ന പിന്തുണയുമായി എത്തിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ ,” ഒന്നിന്റെയും വില അറിയാത്ത കണ്ടവന്റെ കക്ഷം താങ്ങി നടക്കുന്നോര്‍ക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാന്‍ ചെല്ലുന്നവനോട് അവര്‍ക്കു ഗുണ്ടായിസം കാണിക്കാം, സിനിമക്കാരൊക്കെ തണ്ണിയടിച്ചു നടക്കുവാണെന്നും അവര്‍ ആഭാസം കാണിക്കുമെന്നുമുള്ള പൊതു സമൂഹത്തിന്റ വിലയിരുത്തല്‍ ആണ് നമ്മള്‍ കണ്ടത് , ഇപ്പ എന്തായി?
‘ കാശുണ്ടെങ്കിലെന്താടാ…. ഞാന്‍ പണി എടുത്തുണ്ടാക്കിയതല്ലേ…’ , ജോജു ചേട്ടന്‍!
ഓരോ വര്‍ഷവും ഓരോ വേദനയാണ്..
ഇപ്പൊ മുല്ലപെരിയാറ് പൊട്ടാന്‍ നില്‍ക്കുന്നുന്നു കേള്‍ക്കുന്നുണ്ട്. ഒരു സംഘര്‍ഷോം ഒരു വെഷമോം ആര്‍ക്കും കണ്ടില്ല. ഇന്ന് സ്‌കൂള്‍ വര്ഷങ്ങളായി അടഞ്ഞു കിടന്നിട്ടു തുറന്ന ദിവസം, ഇന്ന് തന്നെ
വഴി തടയല്‍ സമരം … ആഹാ.. നല്ല രാശി? പോലീസുകാര്‍ക്ക് ഒരു അറിവും കൊടുക്കാതെ മെയിന്‍ റോഡ് ബ്ലോക്ക് ചെയ്യാനുള്ള അവകാശം ഇവര്‍ക്കെന്ത്? ചോദ്യം ചെയ്യാന്‍ ചെന്ന മനുഷ്യന്റെ തന്തക്കും തള്ളക്കും വിളിക്കുകേം ചെയ്തു , അയാളുടെ വണ്ടിയും തല്ലി പൊട്ടിച്ചു. വെരി നൈസ്. അതിനൊന്നും ആര്‍ക്കും ഒരു പ്രശ്‌നം ഇല്ല, അയാള്‍ മദ്യപിച്ചെന്നു പറഞ്ഞിട്ട് റിസള്‍ട്ട് വന്നപ്പോ ആ കഥ മൂഞ്ചി!
പിന്നെ സ്ത്രീസ്ഥാനര്തിയെ അസ്ഭ്യം പറഞ്ഞു എന്നായി. ലോക തോല്‍വികള്‍. ഇതിലും ഭേദം ചെരക്കാന്‍ പോയിക്കൂടെ…. അയ്യയ്യേ..രാഷ്ട്രീയം നല്ലതാണ് , നമ്മുടെ ജനതയ്ക്ക് നല്ലത് ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം. ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം എന്നാലല്ലേ… ഉത്തമനാകുള്ളൂ…ഇതാവണമെടാ… ???? ഇങ്ങനെ വേണമെടാ… ഏവര്‍ക്കും എന്റെയും കുടുംബത്തിന്റെയും കേരള പിറവി ആശംസകള്‍. എന്നു പറഞ്ഞാണ് റോഷ്‌ന പോസ്റ്റ് അവസാനിപ്പിക്കുന്നത്. താരത്തിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്.
വണ്ടിയുടെ അരികില്‍ കിടക്കുന്ന രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ജോജു ശ്രമിച്ചത്. ഇങ്ങനെയൊരു പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ അതിന് വൈകാരികമായ തലമുണ്ട്. അവിടെ വാക്കേറ്റം ഉണ്ടാകുന്നതും സ്വാഭാവികം. രണ്ട് കാര്യങ്ങളില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നാണ് ബി ഉണ്ണികൃഷ്ണന്‍ സംഭവത്തോട് പ്രതികരിച്ചത്.
about joju george
