Malayalam
പ്രതിശ്രുത വരൻ്റെ ടിക് ടോക് വീഡിയോ കണ്ടാണ് ഇഷ്ടം തോന്നിയത്; ഒരു ദിവസം നട്ടുച്ചയ്ക്ക് റോഡില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടത്, എന്നാൽ മാസ്ക് ഇല്ലാതെ കണ്ടത് ഇപ്പോഴാണ് ; നടി ആലീസിന്റെ വിവാഹ വിശേഷങ്ങൾ !
പ്രതിശ്രുത വരൻ്റെ ടിക് ടോക് വീഡിയോ കണ്ടാണ് ഇഷ്ടം തോന്നിയത്; ഒരു ദിവസം നട്ടുച്ചയ്ക്ക് റോഡില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടത്, എന്നാൽ മാസ്ക് ഇല്ലാതെ കണ്ടത് ഇപ്പോഴാണ് ; നടി ആലീസിന്റെ വിവാഹ വിശേഷങ്ങൾ !
മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആലീസ് ക്രിസ്റ്റി ഗോമസ് വിവാഹിതയാവുന്നു എന്ന വാർത്ത ഇന്നലെത്തന്നെ ആരാധകരും ഏറ്റെടുത്തിരുന്നു . നവംബര്‍ പതിനെട്ടിനാണ് വിവാഹം . പത്തനംതിട്ട സ്വദേശിയായ സജിനുമായിട്ടുള്ള വിവാഹം ഉറപ്പിച്ചതിനെ കുറിച്ച് മുന്‍പ് നടി തന്നെ അറിയിച്ചിരുന്നു .
ഇപ്പോഴിതാ പ്രതിശ്രുത വരനെ കുറിച്ചും ആദ്യമായി കണ്ടുമുട്ടിയതടക്കമുള്ള കാര്യങ്ങളെ കുറിച്ചും പറയുകയാണ് ആലീസ് . വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്ന ചടങ്ങില്‍ നിന്നുള്ള വീഡിയോയാണ് ആലീസ് പങ്കുവെച്ചത്. സജിനൊപ്പം ഉള്ള വീഡിയോ താരം യൂട്യൂബിലൂടെയാണ് പങ്കുവച്ചത്.
വീഡിയോയിലൂടെ താരം പറഞ്ഞ വാക്കുകൾ വായിക്കാം , “‘ഞങ്ങളുടെ വിവാഹം അറഞ്ചേഡ് ആണ്. രണ്ട് വര്‍ഷം മുന്‍പ് എനിക്ക് വീട്ടില്‍ വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ വരെ ആലോചന ഇട്ടിരുന്നു. അങ്ങനെ നോക്കി നോക്കി ഒന്നും ശരിയായില്ല. തിരുവനന്തപുരം വിട്ട് പോകാന്‍ എനിക്കൊട്ടും താല്പര്യം ഇല്ലായിരുന്നു. എന്റെ വീട്ടില്‍ നിന്നും ഓട്ടോ പിടിച്ച് പോകാനുള്ള ദൂരം അതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെ വരുന്ന കല്യാണങ്ങളൊക്കെ വേണ്ടെന്ന് പറഞ്ഞ് വിട്ടു. ഇതേ കുറിച്ച് ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവരാണ് ഇങ്ങനൊരു പയ്യനുണ്ട്, നോക്കുന്നുണ്ടോന്ന് ചോദിച്ചത്.
ഫോട്ടോ കാണുന്നതില്‍ കുഴപ്പമില്ലല്ലോ. അയച്ചോളാന്‍ ഞാനും പറഞ്ഞു. അങ്ങനെ ഫോട്ടോ കിട്ടി. ഒപ്പം പുള്ളിക്കാരന്റെ കുറച്ച് ടിക് ടോക് വീഡിയോസും ഉണ്ടായിരുന്നു. അതിലൊരു വീഡിയോ പെങ്ങളുടെ കൂടെ ഉള്ളതാണ്. അത് കണ്ടപ്പോഴാണ് എനിക്ക് ആളെ ഇഷ്ടമായത്. അങ്ങനെ എന്റെ ഫോട്ടോ പുള്ളിയ്ക്കും കാണിച്ച് കൊടുത്തു. ഞാന്‍ സീരിയലില്‍ അഭിനയിക്കുന്ന കാര്യം അറിയില്ലായിരുന്നു. പരസ്പരം സംസാരിച്ച് കുറച്ച് കഴിഞ്ഞപ്പോഴാണ് സീരിയല്‍ ആര്‍ട്ടിസ്റ്റ് ആണെന്ന കാര്യം അറിയുന്നത്. ആദ്യം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മെസേജ് അയച്ചത്. ചിരിച്ചോണ്ടിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റയില്‍ ഇട്ടപ്പോള്‍ ഞാന്‍ കരുതി പാവമാണ്. അത്ര പാവം ഒന്നുമല്ലെന്ന് തമാശരൂപേണ ആലീസ് പറയുന്നു.
അങ്ങനെ ഞങ്ങള്‍ രണ്ടാളും മെസേജ് അയച്ചു. കുഴപ്പമില്ലെന്ന് എനിക്ക് തോന്നി. രണ്ടാളുടെയും വീട്ടിലും പറഞ്ഞു. അതിനിടെ നേരിട്ട് ഒരു ദിവസം കണ്ടു. ഫോട്ടോയിലൊക്കെ കാണുന്നത് പോലെയാണോ നേരിട്ടും എന്ന് അറിയില്ലല്ലോ. ഫോട്ടോ എഡിറ്റ് ചെയ്തതാണോ എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ നേരില്‍ കണ്ടപ്പോള്‍ കുഴപ്പമില്ല. ഫോട്ടോയിലുള്ളത് പോലെയായിരുന്നു. അങ്ങനെ വീട്ടില്‍ പറഞ്ഞു, പെണ്ണ് കാണാന്‍ വന്നു. ബാക്കി എല്ലാം ഫാസ്റ്റ് ആയി. പക്ഷേ വിവാഹത്തിന് കുറച്ച് താമസം വന്നു. ഞങ്ങള്‍ ആദ്യം കണ്ടത് കൊറോണ ശക്തമായിരുന്ന സമയത്താണ്. അന്ന് തിരുവനന്തപുരം ലോക്ഡൗണില്‍ ആയിരുന്നു. റോഡില്‍ ഒരു മനുഷ്യന് പോലുമില്ലാത്ത അവസ്ഥയാണ്. മാസ്ക് ഇല്ലാതെ കണ്ടത് ഇപ്പോഴാണെന്ന് പറയാം.
ഒരു ദിവസം നട്ടുച്ചയ്ക്ക് റോഡില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടത്. എന്‍ഗേജ്മെന്റ് നവംബറില്‍ നടത്താമെന്നാണ് കരുതിയെങ്കിലും ഇനി അതിന്റെ ആവശ്യമില്ല. അങ്ങ് കെട്ടിച്ച് വിട്ടേക്കാമെന്ന് വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ നവംബര്‍ പതിനെട്ടിന് വിവാഹം തീരുമാനിച്ചുവെന്നും ആലീസ് വ്യക്തമാക്കുന്നു. എന്തും ഓപ്പണായി പറയാന്‍ പറ്റുന്ന ആളാണ് പ്രതിശ്രുത വധുവായിട്ടുള്ള ആലീസ് എന്ന് സജിനും പറയുന്നു. എന്നാല്‍ ചെറിയൊരു കാര്യം കിട്ടിയാലും അതിന്റെ പേരില്‍ വഴക്ക് ഉണ്ടാക്കുന്ന സ്വഭാവം ഉണ്ടെന്നും താരം സൂചിപ്പിച്ചു.
about alees
