Connect with us

ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് കരുതിയതല്ല… അടുത്ത പ്രഹസനം എന്നൊന്നും പറഞ്ഞ് വരരുത്, ആ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്; ആലീസ് ക്രിസ്റ്റി പറയുന്നു

general

ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് കരുതിയതല്ല… അടുത്ത പ്രഹസനം എന്നൊന്നും പറഞ്ഞ് വരരുത്, ആ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്; ആലീസ് ക്രിസ്റ്റി പറയുന്നു

ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് കരുതിയതല്ല… അടുത്ത പ്രഹസനം എന്നൊന്നും പറഞ്ഞ് വരരുത്, ആ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്; ആലീസ് ക്രിസ്റ്റി പറയുന്നു

കൊല്ലം സുധിയുടെ അകാലവിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കലാകേരളം. അപകടത്തിന് തലേദിവസം വരെ തങ്ങളോട് കളിച്ച് ചിരിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അംഗീകരിക്കാനായിട്ടില്ല. പലരും സുധിയുടെ ഓർമകൾ പങ്കുവച്ച് രംഗത്തെത്തുന്നുണ്ട്. അവതാരക ലക്ഷ്മി നക്ഷത്ര എത്തിയതിന് പിന്നാലെ സ്റ്റാർ മാജിക്ക് താരം ആലീസ് ക്രിസ്റ്റിയും എത്തിയിരിക്കുകയാണ്

അവസാനമായി കണ്ടപ്പോള്‍ അടുത്ത ഷെഡ്യൂളിന് കാണാമെന്ന് പിരിഞ്ഞവരാണ്. മക്കളേ എന്നേ അദ്ദേഹം വിളിക്കാറുള്ളൂ. ആര് കളിയാക്കിയാലും പരാതിയോ പരിഭവമോ പറയാറില്ല. കഴിഞ്ഞ കുറച്ച് ദിവസമായി വിളിക്കണം എന്ന് കരുതിയെങ്കിലും അതിന് സാധിച്ചില്ല. നാളെ വിളിക്കാമെന്ന് കരുതി കിടന്നതാണ്. പിന്നെ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണവാര്‍ത്തയായിരുന്നു. ഇപ്പോഴും ആ ഷോക്ക് എന്നെ വിട്ട് പോയിട്ടില്ലെന്ന് ആലീസ് ക്രിസ്റ്റി പറയുന്നു. യൂട്യൂബ് ചാനലിലൂടെയായാണ് ആലീസ് സുധിച്ചേട്ടനെക്കുറിച്ച് പറഞ്ഞത്.

സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് പോയതിന് ശേഷം ഞാന്‍ ചെയ്യുന്ന ആദ്യത്തെ വീഡിയോയാണ്. സ്റ്റാര്‍ മാജിക് ഫാമിലിയിലെ എല്ലാവരും ആ ഒരു ഷോക്കിലാണ്. ഇതുവരെ ആരും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടിട്ടില്ല. ഒഴിവാക്കാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം മാറ്റിവെച്ച് എല്ലാവരും വീടുകളില്‍ തന്നെയാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നുണ്ട്. നോര്‍മ്മല്‍ ആവാന്‍ കുറച്ചൂടെ സമയം വേണം. സ്റ്റാര്‍ മാജിക് ഷൂട്ട് ഇനി എന്നാണെന്നറിയില്ല. സുധിച്ചേട്ടനെക്കുറിച്ച് എല്ലാവര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളൂ.

ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് കരുതിയതല്ല. അടുത്ത പ്രഹസനം എന്നൊന്നും പറഞ്ഞ് വരരുത്. ഈവനിംഗ് റൂട്ടീന്‍ വീഡിയോ വൈകുന്നേരം പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ട് കുറേപേര്‍ എനിക്ക് മെസ്സേജ് അയച്ചിരുന്നു. നിങ്ങളൊക്കെ ഇത്ര പെട്ടെന്ന് നോര്‍മ്മലായോ, ഈവനിംഗ് റൂട്ടീനൊക്കെ ചെയ്യാനൊക്കെ പറ്റുന്നുണ്ടല്ലോ എന്നൊക്കെയായിരുന്നു മെസ്സേജുകള്‍. ഞാനും മാന്‍വിയും ഐശ്വര്യയും, ലക്ഷ്മി ചേച്ചിയും ശ്രീവിദ്യയുമുള്‍പ്പടെ കുറച്ച് പേര്‍ക്ക് യൂട്യൂബ് ചാനലുണ്ട്. നേരത്തെ ഏറ്റെടുത്ത് പോയ കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ. അതുകൊണ്ടാണ് എന്റെ ചാനലില്‍ ആ വീഡിയോ പോയത്.

ഇനിയൊരു 8 വീഡിയോ കൂടി പോവാനുണ്ട്. അതൊന്നും സുധിച്ചേട്ടന്‍ പോയതിന് ശേഷം ഷൂട്ട് ചെയ്തതല്ല. നേരത്തെ എടുത്ത് വെച്ചതാണ്. വീട്ടില്‍ പോയ സമയത്ത് എടുത്തതാണ്. എല്ലാം മറന്ന് ഞാന്‍ ചിരിച്ച് കളിച്ച് നടക്കുകയാണെന്ന് വിശ്വസിക്കരുത്. ഇനിയെങ്ങനെ ആ ഫ്‌ളോറില്‍ പോയി നിന്ന് അടുത്ത എപ്പിസോഡ് ചെയ്യുമെന്ന് നമുക്കറിയില്ല. ശരിക്കും അതൊരു ഫാമിലി പോലെയാണ്. എല്ലാവരും നല്ല കൂട്ടാണ്. സുധിച്ചേട്ടനെ മറന്ന് ഞങ്ങള്‍ക്കാര്‍ക്കും അവിടെ നില്‍ക്കാനാവില്ല.

സ്റ്റാര്‍ മാജിക് എത്ര മുന്നോട്ട് പോയാലും അവിടെ സുധിച്ചേട്ടന്റെ നഷ്ടമുണ്ടാവും. അതാര്‍ക്കും നികത്താനാവില്ല. സുധിച്ചേട്ടനെ മറന്ന് ചിരിച്ച് കളിച്ച് സന്തോഷത്തോടെ നടക്കുകയാണെന്ന് കരുതരുത്. എല്ലാ ബ്രാന്‍ഡുകളും മലയാളികളല്ല ഹിന്ദിക്കാരൊക്കെയുണ്ട്. അവര്‍ക്കൊന്നും ഇത് മനസിലാവണമെന്നില്ല. നിങ്ങള്‍ ഞങ്ങളുടെ സിറ്റുവേഷന്‍ മനസിലാക്കുക. ഞാനുള്‍പ്പടെ ആരുടെ പേജിലും ചാനലിലും വീഡിയോ പോയാല്‍ അത് നേരത്തെ ഏറ്റെടുത്ത കമ്മിറ്റ്‌മെന്റ് കൊണ്ട് പോസ്റ്റ് ചെയ്യുന്നതാണെന്ന് മനസിലാക്കുകയെന്നുമായിരുന്നു ആലീസ് പറഞ്ഞത്.

More in general

Trending

Recent

To Top