Malayalam
45 വയസുകാരൻ്റെ പ്രണയം 20 വയസുകാരിയോട്; കഥ കേട്ടപ്പോൾ ഒരുപാട് വര്‍ക്ക് ചെയ്യാന്‍ പറ്റുന്നൊരു ഏരിയ ആണെന്ന് തോന്നി; നീയും ഞാനും സീരിയൽ താരങ്ങൾ ഷിജുവും സുസ്മിതയും പറയുന്നു !
45 വയസുകാരൻ്റെ പ്രണയം 20 വയസുകാരിയോട്; കഥ കേട്ടപ്പോൾ ഒരുപാട് വര്‍ക്ക് ചെയ്യാന്‍ പറ്റുന്നൊരു ഏരിയ ആണെന്ന് തോന്നി; നീയും ഞാനും സീരിയൽ താരങ്ങൾ ഷിജുവും സുസ്മിതയും പറയുന്നു !
മലയാളം സീരിയൽ ചരിത്രത്തിൽ പുതുമ കൊണ്ടുവന്ന സീ കേരളം പരമ്പരയാണ് നീയും ഞാനും. സീരിയല്‍ നായകന് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി വന്ന് മലയാളക്കരയെ ഞെട്ടിച്ച വാർത്ത ആദ്യം എത്തിയത് ഈ പരമ്പരയിൽ നിന്നുമാണ്. അതിന് പിന്നാലെ ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയിൽ ഈ സീൻ കാണിച്ചിരുന്നു എങ്കിലും സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും എന്ന സീരിയലില്‍ നായകനായി അഭിനയിക്കുന്ന ഷിജു അബ്ദുള്‍ റഷീദ് ആയിരുന്നു മാസ് എന്‍ട്രിയിലൂടെ പ്രേക്ഷക പ്രശംസ നേടി എടുത്തത്.
വലിയൊരു ബിസിനസുകാരനായ രവി വര്മ്മന് എന്ന കഥാപാത്രത്തെയാണ് താരം സീരിയലില്‍ അവതരിപ്പിക്കുന്നത്. കോളേജ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മിയെ കണ്ടുമുട്ടുന്നതോടെയാണ് രവി വര്‍മ്മന്റെ ജീവിതത്തില്‍ ട്വിസ്റ്റ് നടക്കുന്നത്. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയായ ശ്രീലക്ഷ്മിയുടെ വാക്കുകള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചതോടെ തന്റെ കമ്പനിയിലൊരു ജോലി കൊടുക്കുകയും അതിനു പിന്നാലെ ഇരുവരും പ്രണയത്തിലാവുന്നതുമാണ് കഥയുടെ ഇതിവൃത്തം.
നടന് ഷിജുവിനൊപ്പം പുതുമുഖ നടി സുസ്മിതയാണ് നായികയായി അഭിനയിക്കുന്നത്. ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന് നല്കിയ അഭിമുഖത്തിലൂടെ സീരിയലിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരങ്ങള്‍.
‘ആദ്യമൊക്കെ റൊമാന്റിക് സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നാണ് സുസ്മിത പറയുന്നത്. പിന്നെ അങ്ങ് സെറ്റ് ആയി. ഷിജു ചേട്ടന് ഭയങ്കര സപ്പോര്‍ട്ടാണ്. ഞങ്ങളുടെ കോംബോ വരുമ്പോള്‍ ഭയങ്കരമായി ഹെല്പ് ചെയ്യും. എല്ലാം പറഞ്ഞ് തരും. എനിക്ക് ആദ്യമൊക്കെ എങ്ങനെയാണ് ക്യാമറയില്‍ പെര്‍ഫോം ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു എന്നും നടി പറയുന്നു. എന്റെ സീനിയേഴ്സില്‍ നിന്നും ഞാന്‍ കേട്ട് പഠിച്ച് വന്നിട്ടുള്ള കാര്യങ്ങള്‍ അവള്‍ക്കും പറഞ്ഞ് കൊടുത്തിട്ടുണ്ട്. അതിലൂടെ അവര്‍ക്ക് വളര്‍ന്ന് വരാന്‍ പറ്റുമെന്ന് ഷിജുവും വ്യക്തമാക്കുന്നു.
സീരിയലിനെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ താല്പര്യം തോന്നിയതിന്റെ കാരണവും ഷിജു വ്യക്തമാക്കി. നാല്‍പ്പത്തിയഞ്ച് വയസുള്ള ഒരു വലിയ പണക്കാരന്, ഇരുപത് വയസുള്ള പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാവുന്നു. അത് കേട്ടപ്പോള്‍ തന്നെ കഥ ഇഷ്ടപ്പെട്ടു. നമുക്ക് ഒരുപാട് വര്‍ക്ക് ചെയ്യാന്‍ പറ്റുന്നൊരു ഏരിയ ആണെന്ന് തോന്നി. ഇതുവരെ കാണിച്ചിട്ടുള്ള പ്രണയങ്ങളെല്ലാം ഇരുപത്തിയഞ്ച് വയസുള്ള ആണ്‍കുട്ടികളുടെയും പതിനെട്ടിനും ഇരുപതിനുമിടയിലുള്ള പെണ്കുട്ടിയുടെയുമാണ്. പക്ഷേ ഇവിടെ ഭയങ്കര പക്വതയുള്ള പ്രണയമാണ്.
വെറുതേ കേറി കണ്ണും പൂട്ടി ഒന്നും ചെയ്യില്ല. എങ്കില്‍ പോലും പ്രണയം എന്ന് പറയുന്നത് ഉള്ളില്‍ കയറുമ്പോഴെക്കും അയാളിലെ കൊച്ചുകുട്ടിയുടെ സ്വഭാവം പുറത്ത് വരികയാണ്. ഞാന്‍ അറിയാതെ തന്നെ പല സീനുകളിലും എന്റെ ബോഡി ലാംഗ്വേജ് വരെ മാറിയിട്ടുണ്ട്. ഡബ്ബ് ചെയ്യാന്‍ ചെന്നിരിക്കുമ്പോഴാണ് ഞാനതൊക്കെ കാണുന്നത്. സീരിയലിന്റെ തുടക്കത്തില്‍ ഭയങ്കര ആറ്റിറ്റിയൂഡ് ഒക്കെ ഇട്ടിട്ടുള്ള കഥാപാത്രമായിരുന്നു. പ്രണയം പരസ്പരം പറഞ്ഞതിന് ശേഷം എന്റെ കഥാപാത്രവും മാറി.
സീരിയലിലെ രവി വര്‍മ്മനും ശ്രീലക്ഷ്മിയും ആരെയും അറിയിക്കാതെ ഒളിപ്പിച്ച് വച്ച പ്രണയം കൂട്ടുകാര്‍ കണ്ടുപിടിക്കുമ്പോള്‍ വരുന്ന നാണം ഒക്കെ ഞാന്‍ ഇതുവരെ അനുഭവിക്കാത്തത് ആണ്. അത് ഭയങ്കര രസകരമായി വന്നു. ചെയ്തപ്പോള്‍ അറിഞ്ഞില്ല. ഡബ്ബ് ചെയ്യാനെത്തുമ്പോഴാണ് എല്ലാം മനസിലാവുന്നത്. വേറിട്ട കഥയായത് കൊണ്ടാണ് താനും ചെയ്യാമെന്ന് വിചാരിച്ചതെന്ന് സുസ്മിതയും പറയുന്നു. സുസ്മിത ഭയങ്കര ഒതുങ്ങിയ സ്വഭാവക്കാരിയാണ്. അതിന്റെ പ്രശ്നമെന്ന് പറഞ്ഞാല്‍, ‘അഭിനയം എന്ന് പറയുന്നത് പത്ത് ആളുകളുടെ മുന്നില്‍ ചെയ്യേണ്ടതാണ്. അവിടെ ഒതുങ്ങി ഇരുന്നിട്ട് കാര്യമില്ല. പുറത്തേക്ക് ഇറങ്ങി വരണം. ആദ്യ ഷെഡ്യൂളുകളില്‍ നടി അങ്ങനെയായിരുന്നു. ഇപ്പോള്‍ ഭയങ്കര മാറ്റം വന്നിട്ടുണ്ടെന്ന് ഷിജു വ്യക്തമാക്കുന്നു.
about neeyum njanum
