Malayalam
ബിഗ് ബോസ് സീസൺ 4 ; സുബി സുരേഷ് ഉൾപ്പെടെ പതിനഞ്ചു പേർ ; അവിടെ ചെന്ന് കുട്ടിപ്പട്ടാളം കളിക്കാനാണോ സുബിയെ വിളിക്കുന്നത് എന്ന് പ്രേക്ഷകർ; വാർത്തയ്ക്ക് സുബിയുടെ ഞെട്ടിക്കുന്ന മറുപടി!
ബിഗ് ബോസ് സീസൺ 4 ; സുബി സുരേഷ് ഉൾപ്പെടെ പതിനഞ്ചു പേർ ; അവിടെ ചെന്ന് കുട്ടിപ്പട്ടാളം കളിക്കാനാണോ സുബിയെ വിളിക്കുന്നത് എന്ന് പ്രേക്ഷകർ; വാർത്തയ്ക്ക് സുബിയുടെ ഞെട്ടിക്കുന്ന മറുപടി!
കേരളക്കര ഒന്നാകെ ഏറ്റെടുത്ത ഷോയാണ് ബിഗ് ബോസ്. ഇപ്പോൾ ഷോയുടെ നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ പൂര്‍ത്തിയായത്. കൊവിഡ് കാലത്ത് പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഗ്രാന്‍ഡ് ഫിനാലെ നടത്തിയിരുന്നു. ഇപ്പോഴിതാ നാലാമതും ബിഗ് ബോസ് വരുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ യൂട്യൂബ് ചാനലുകളില്‍ നിറഞ്ഞ് തുടങ്ങി. പങ്കെടുക്കാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളുടെ പേര് വിവരങ്ങളും ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു.
പ്രമുഖരായ താരങ്ങളില്‍ പലരും ഇത്തവണ ബിഗ് ബോസില്‍ ഉണ്ടെന്ന് പറഞ്ഞ് വന്ന വാര്‍ത്തയില്‍ നടിയും മിമിക്രി താരവും അവതാരകയുമായ സുബി സുരേഷിന്റെ പേരും ഉണ്ട്. സുബിയും ബിഗ് ബോസില്‍ പങ്കെടുക്കുന്നുണ്ടോ എന്ന വാര്‍ത്ത വൈറലായതിന് പിന്നാലെ സത്യാവസ്ഥ വ്യക്തമാക്കി കൊണ്ട് നടി തന്നെ രംഗത്ത് വന്നു. സുബിയുടെ പോസ്റ്റിനും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 നവംബറില്‍ ആരംഭിക്കും എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയുമായിട്ടാണ് സുബി എത്തിയത്. അടുത്ത സീസണിന് വേണ്ടിയുള്ള സെറ്റ് ചെന്നൈയില്‍ ഒരുങ്ങി കഴിഞ്ഞെന്നും മത്സരാര്‍ഥികള്‍ ഇവരാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടും കൊടുത്തിരുന്നു. പതിനഞ്ച് മത്സരാര്‍ഥികളില്‍ ഒരാളായി സുബി സുരേഷിന്റെ ഫോട്ടോയുമുണ്ട്. ‘ങേ ഞാനോ? ഇതെപ്പോ?..’ എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് സുബി പങ്കുവെച്ചത്. വളരെ കുറഞ്ഞ സമയം കൊണ്ട് സുബിയുടെ പോസ്റ്റിന് താഴെ കമന്റുകള്‍ വന്ന് നിറഞ്ഞു.
ബിഗ് ബോസില്‍ പോയാല്‍ ഇപ്പോള്‍ ഉള്ള വില കളയുന്നത് മാത്രമാണ് ഉണ്ടാവുക. 15 പേരില്‍ ഒരാള്‍ വിന്നറാണെന്ന് ഇപ്പോഴേ സെലക്ട് ചെയ്തിട്ടുണ്ടാവും. ഇങ്ങളെ തളച്ചിടാന്‍ ആരോ ഒപ്പിച്ച പണിയാണ്. ആ കുഴിയില്‍ വീഴരുത്. അവിടെ ചെന്ന് കുട്ടിപ്പട്ടാളം കളിക്കാനാണോ സുബിയെ വിളിക്കുന്നത്. എന്റെ സുബിക്കൊച്ചേ ഇത് നമുക്ക് വേണ്ട. ഒള്ള ഇമേജ് കൂടി പോകുമെന്ന് ഉറപ്പാണെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.
സ്‌കിറ്റുകളിലൂടെയും കുട്ടിപട്ടാളത്തിലൂടെയും വന്ന തമാശക്കാരിയായ ചിരികുടുക്ക ചേച്ചിയെ എല്ലാര്‍ക്കും ഒരുപാട് ഇഷ്ടാണ്. ഒരുപാട് സ്റ്റേജ് ഷോകള്‍ ഒക്കെ ചേച്ചിക്ക് കിട്ടും. ബിഗ് ബോസ് വന്‍ തുക തന്നാലും പോകരുത്. നമ്മള്‍ എത്ര ശാന്തരായാലും ചിലപ്പോള്‍ പ്രതികരിക്കും. ആ ഒരു പ്രതികരണം ആണ് ചര്‍ച്ച ചെയ്തു വലുതാക്കി ഗോസിപ്പ് ആവും. അതുകൊണ്ട് ബിഗ് ബോസിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്നാണ് കൂടുതല്‍ പേരും സുബിയോട് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ അവസരം കിട്ടിയാല്‍ പോകണമെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. സുബിയെ കൂടാതെ ടെലിവിഷനിലൂടെ ശ്രദ്ധേയരായ പതിനഞ്ച് പേരെയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നിഷ സാരംഗ്, അനുമോള്‍ കാര്‍ത്തു, സ്വാസിക വിജയ്, അമൃത നായര്‍, ഷഫ്‌ന, സ്റ്റെബിന്‍, ജോസഫ് അന്നക്കുട്ടി ജോസഫ്, ബിനു അടിമാലി, ഷാനവാസ് ഷാനു, ബിജു സോപാനം, സുജിത്ത് ഭഗ്തന്‍, ഷെഫ് സുരേഷ് പിള്ള, തുടങ്ങി നിരവധി പേരും ബിഗ് ബോസിലേക്ക് ഉള്ളതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
about bigg boss
