നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ടെന്ന വ്യത്യാസം എന്തായാലും ഉണ്ട്; പ്രണവ് മോഹൻലാൽ ദർശന കൂട്ടുകെട്ട് കാണാൻ കാത്തിരിക്കുന്നു എന്ന് എന്‍.എസ്. മാധവന്!
നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ടെന്ന വ്യത്യാസം എന്തായാലും ഉണ്ട്; പ്രണവ് മോഹൻലാൽ ദർശന കൂട്ടുകെട്ട് കാണാൻ കാത്തിരിക്കുന്നു എന്ന് എന്‍.എസ്. മാധവന്!
നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ടെന്ന വ്യത്യാസം എന്തായാലും ഉണ്ട്; പ്രണവ് മോഹൻലാൽ ദർശന കൂട്ടുകെട്ട് കാണാൻ കാത്തിരിക്കുന്നു എന്ന് എന്‍.എസ്. മാധവന്!
ഇപ്പൊൾ സോഷ്യൽ മീഡിയ നിറയെ ദർശനയാണ് . പ്രണവ് മോഹന്‍ലാലിനേയും ദര്‍ശന രാജേന്ദ്രനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് ഒരുക്കിയ ഹൃദയം എന്ന ചിത്രം റിലീസ് ആകുന്നു എന്ന വാർത്ത വന്നതോടെ സിനിമയെ കുറിച്ചുള്ള കുറിപ്പുകളും ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. എഴുത്തുകാരന് എന്‍.എസ്. മാധവന് കുറിച്ച വരികളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് . ഹൃദയം റിലീസ് ആയാല്‍ താന്‍ എന്തായാലും കാണുമെന്നും അതിനൊരു കാരണമുണ്ടെന്നുമാണ് എന്‍.എസ്. മാധവന് കുറിച്ചു. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ്. മാധവന്റെ പ്രതികരണം വന്നത്.
മാധവന്റെ കുറിപ്പ് വായിക്കാം, “‘ഈ ചിത്രം ഞാന്‍ എന്തായാലും കാണും. ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട് എന്ന വ്യത്യാസം എന്തായാലും ഉണ്ട്’”. ദര്‍ശനയുടേയും പ്രണവിന്റേയും ചിത്രമുള്ള ഹൃദയത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടാണ് എന്‍.എസ്. മാധവന് കുറിച്ചത്.
എന്‍.എസ്. മാധവന്റെ അഭിപ്രായത്തോട് വിയോജിപ്പ് അറിയിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍.എസ്. മാധവന് പറഞ്ഞ രീതിയിലുള്ള ഒരു അഭിപ്രായം തങ്ങള്‍ക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമെന്റുകൾ വരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടത്. ‘ദര്‍ശന…’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ആ സിനിമാ ഗാനത്തോടെയാണ് സിനിമാ ആരാധകർ ഹൃദയം സിനിമയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. വളരെ പ്രതീക്ഷയോടെയാണ് ഹൃദയത്തിനായി ലാലേട്ടൻ ആരാധകരും പ്രണവ് ആരാധകരും കാത്തിരിക്കുന്നത്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....