മൗനരാഗം പുത്തൻ എപ്പിസോഡ് കലക്കി; 430 ആം എപ്പിസോഡിൽ കല്യാണിയുടെ ആദ്യ ശബ്ദം പ്രേക്ഷകർ കേട്ടു ; കിരണിന്റെ അച്ഛൻ എത്തുന്നതോടെ എല്ലാം ശുഭം ; ഇനി കാണേണ്ടത് സോണിയുടെയും വിക്രമിന്റെയും കുഞ്ഞിനെ!

ഏഷ്യാനെറ്റ് പരമ്പരകളിൽ വളരെവ്യത്യസ്തമായി ഒരു ഊമപ്പെണ്ണിന്റെ കഥ പറഞ്ഞ് തുടങ്ങിയ പരമ്പരയാണ് മൗനരാഗം. എല്ലാവർക്കും പ്രിയപ്പെട്ട ഒന്നായി കിരണും കല്യാണിയും മാറിയത് വളരെപെട്ടെന്നായിരുന്നു . ഇപ്പോൾ 430 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് മൗനരാഗം . ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കല്യാണിയ്ക്ക് കൂട്ടായി കിരൺ എത്തിയതോടെയാണ് അവളുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്.
ഓൺസ്ക്രീനിലെ അവരുടെ പ്രണയം ഏറ്റെടുത്തതിനൊപ്പം ഓഫ് സ്ക്രീനിലും അവരുടെ ഒന്നിച്ചുള്ള ഇൻസ്റ്റാ റീൽസ് പ്രശസ്തമാകാറുണ്ടായിരുന്നു. സോഷ്യൽമീഡിയയിലടക്കം നിരവധി ആരാധകരാണ് ഇരുവർക്കും ഉള്ളത് .
മിനിസ്ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടേയും ആകാംഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന കല്ല്യാണിയുടേയും കിരണിന്റേയും വിവാഹവും അടുത്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ആവേശത്തിലാണ് പരമ്പരയുടെ പ്രേക്ഷകരും.ഒരാഴ്ചയ്ക്കകത്ത് കിരൺ കല്യാണിയെ വിവാഹം കഴിക്കുമെന്നാണ് കഴിഞ്ഞ ദിവസം കൂടി പറഞ്ഞത്.
പക്ഷെ… അവരുടെ പരിണയത്തിന് വീണ്ടും പ്രതിസന്ധികൾ ഉണ്ടായിരിക്കുകയാണ്. നിരവധി കടമ്പകൾ ഇനിയും കടന്നാലെ കിരണിനെ സ്വന്തമാക്കാൻ കല്യാണിക്ക് കഴിയൂവെന്ന അവസ്ഥയിലേക്കാണ് കഥ വഴിമാറുന്നത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...