Connect with us

ആ ദിവസം ഇന്നാണ്! 9 വർഷം മുൻപ് നടന്നത് അമ്മയ്ക്ക് നിമിത്തമായത് മകൾ! സ്നേഹം കൊണ്ട് മൂടി ആരാധകർ

Malayalam

ആ ദിവസം ഇന്നാണ്! 9 വർഷം മുൻപ് നടന്നത് അമ്മയ്ക്ക് നിമിത്തമായത് മകൾ! സ്നേഹം കൊണ്ട് മൂടി ആരാധകർ

ആ ദിവസം ഇന്നാണ്! 9 വർഷം മുൻപ് നടന്നത് അമ്മയ്ക്ക് നിമിത്തമായത് മകൾ! സ്നേഹം കൊണ്ട് മൂടി ആരാധകർ

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്‍ജു വാര്യര്‍. നായികയായും കേന്ദ്രകഥാപാത്രമായുമെല്ലാം തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ മഞ്ജു പിന്നീട് മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായി മാറുകയായിരുന്നു. വളരെ ശക്തമായ നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. തന്റെ ആദ്യ സിനിമ മുതല്‍ ഇവിടം വരെയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായിരുന്നു മഞ്ജു തിരഞ്ഞെടുത്തത്.

വിവാഹ ശേഷം സിനിമ വിട്ട താരം പതിനാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയപ്പോഴും ഗംഭീര വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയത്. പ്രായത്തില്‍ ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവ് നടത്തിയപ്പോഴും ഇരുകൈ നീട്ടിയാണ് മഞ്ജുവിനെ ആരാധകർ സ്വീകരിച്ചത്. രണ്ടാം വരവിലും തന്റെ നൃത്തം മഞ്ജു കൈവിട്ടില്ല. തിരക്കുകള്‍ക്കിടയിലും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു താരം.

ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിന് നിമിത്തമായത് നൃത്തമായിരുന്നു. നീണ്ട 13 വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു വാര്യർ പൊതു വേദിയിൽ ചിലങ്കയണിഞ്ഞപ്പോൾ സാക്ഷിയായിയായത് ഗുരുവായൂരപ്പനും, ആസ്വാദകരായി ജനസാഗരവുമായിരുന്നു. 2012 ഒക്ടോബർ 24 ഗുരുവായൂർ മേല്പത്തൂർ വേദി ഇന്നേക്ക് തിരിച്ചു വരവിന്റെ ജ്വലിക്കുന്ന 9 വർഷങ്ങൾ പൂർത്തിയാവുകയാണ്. ഇപ്പോൾ ഇതാ ഫാൻസ് ഗ്രൂപ്പുകളിലൂടെയായി മഞ്ജു വാര്യരു‌ടെ ഡാൻസ് വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മഞ്ജുവിന്റെ ഡാന്‍സ് കാണാനായി സംവിധായകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരെത്തിയിരുന്നു. ഇത്തരത്തിലൊരു തിരിച്ചുവരവ് ആഗ്രഹിച്ചതാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഗുരുവായൂരിലെ ആ തിരിച്ചുവരവിന് ശേഷമായാണ് മഞ്ജു വാര്യര്‍ക്ക് സിനിമയില്‍ നിന്നും അവസരം ലഭിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ ബിഗ് സ്‌ക്രീനിലേക്കും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു മഞ്ജു.

കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്നു മഞ്ജു വാര്യര്‍.മധു വാര്യരായിരുന്നു ആദ്യം ഡാന്‍സ് പഠിച്ച് തുടങ്ങിയത്. ചേട്ടനെ പഠിപ്പിക്കുന്നത് കണ്ട് ചുവടുവെച്ച് തുടങ്ങിയ മഞ്ജു മികച്ച നര്‍ത്തകിയായി മാറുകയായിരുന്നു. യുവജനോത്സവ വേദിയില്‍ തിളങ്ങിയ മഞ്ജുവിനെത്തേടിസിനിമാക്കാരുമെത്തുകയായിരുന്നു.

ദിലീപുമായുള്ള വിവാഹത്തെ തുടര്‍ന്ന് മഞ്ജു വാര്യര്‍ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരുന്നു. മകളായ മീനാക്ഷിയെ ഡാന്‍സ് പഠിപ്പിക്കാമോയെന്ന് ചോദിച്ചായിരുന്നു മഞ്ജു ഗീത പദ്മകുമാറിനെ വിളിക്കുന്നത്. ബിജു ധ്വനിതരംഗായിരുന്നു ഗീത ടീച്ചറുടെ നമ്പര്‍ നല്‍കിയത്. ടീച്ചറുടെ തിരക്കുകളെക്കുറിച്ച് അറിയാം, അവളെ പഠിപ്പിക്കാന്‍ പറ്റുമോയെന്ന് നോക്കൂയെന്നായിരുന്നു അന്ന് തന്നോട് മഞ്ജു പറഞ്ഞതെന്ന് ഗീത ടീച്ചര്‍ പറഞ്ഞിരുന്നു. ആദ്യത്തെ രണ്ട് ദിവസം മഞ്ജു മീനൂട്ടിയുടെ ഡാന്‍സ് ക്ലാസ് വീക്ഷിച്ചിരുന്നു. മൂന്നാമത്തെ ദിവസമാണ് ഞാനും ഒന്ന് ചുവട് വെച്ച് നോക്കട്ടെയെന്ന് മഞ്ജു പറഞ്ഞത്. കൗതുകത്തിന്റെ പേരിലാണ് ചെയ്തുനോക്കുന്നത്, എന്താവുമെന്ന് അറിയില്ലെന്നുമായിരുന്നു മഞ്ജു ടീച്ചറോട് പറഞ്ഞത്. വര്‍ഷങ്ങളായി ചുവടുവെച്ചിട്ട് എന്നും അന്ന് മഞ്ജു പറഞ്ഞതായി ഗീത ടീച്ചര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ആറേഴ് മാസം കൊണ്ട് തന്നെ മഞ്ജു ഗുരുവായൂരില്‍ അരങ്ങേറ്റവും നടത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top