serial
ആ കണ്ണുകളുടെ ഉടമ ഒടുവിൽ രംഗത്തേക്ക്! പ്രേക്ഷകർ കാത്തിരുന്ന ആൾ തന്നെ ഇത്; ഇനി സരയുവിനും രാഹുലിനും തിരിച്ചടിയുടെ നാളുകൾ: മൗനരാഗത്തിൽ വമ്പൻ ട്വിസ്റ്റ്
ആ കണ്ണുകളുടെ ഉടമ ഒടുവിൽ രംഗത്തേക്ക്! പ്രേക്ഷകർ കാത്തിരുന്ന ആൾ തന്നെ ഇത്; ഇനി സരയുവിനും രാഹുലിനും തിരിച്ചടിയുടെ നാളുകൾ: മൗനരാഗത്തിൽ വമ്പൻ ട്വിസ്റ്റ്
ഈ ആഴ്ച് മൗനരാഗം സീരിയലിൽ പുതിയൊരു കഥാപാത്രം കൂടി വരികയാണ്. അപ്പോൾ നമുക്ക് സ്റ്റോറിലേക്ക് കടക്കാം.
കിരൺ, സരയുവിന്റെ മുന്നിൽവെച്ച് കല്യാണിയുടെ കയ്യും പിടിച്ചു കൊണ്ട് ഒറ്റ പോക്ക്. സര യുവിനാണെങ്കിൽ ഇത് പോലോത്തൊരു അടി ഇനി കിട്ടാനില്ല….
ബൈജുവും കിരണും കൂടി നേരെ പോയത് കടുവയുടെ അടുത്തേക്കാണ്. മൂങ്ങയും കടുവയും കൂടെ ചിക്കൻ ഒക്കെ കഴിച്ചു കല്യാണി മരിച്ചതിന്റെ സന്തോഷത്തിൽ ഇരിക്കുകയാണ്.
അവിടെ എത്തിയതും കിരൺ അഭിനയം തുടങ്ങി,
” കല്യാണി ഇതുവരെയും എന്നെ വിളിച്ചില്ല, നിങ്ങളെ ആരെയെങ്കിലും വിളിച്ചായിരുന്നോ…” എന്നിങ്ങനെ കിരൺ ചോദിക്കുകയാണ്…
ഉടനെ മൂങ്ങ പറയുകയാണ്,
” അവൾ, ജോലി തിരക്കിലായിരിക്കും അതാണ് വിളിക്കാത്തത്. എനിക്കും എന്റെ മോനും, കല്യാണി യോട് ഇപ്പോൾ ഒരു ദേഷ്യവും ഇല്ല. “
കിരൺ ഇങ്ങനെ, അവരെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുമ്പോൾ, കടുവ പറയുകയാണ്….
” ശരിയാ, കല്യാണിയെ നമ്മൾ കുറേ ദ്രോഹിച്ച ത്തിന്റെ ശിക്ഷയ എന്റെ മകൻ ഇപ്പോൾ അനുഭവിക്കുന്നത്, എന്തായാലും… രണ്ടുദിവസം കഴിയുമ്പോൾ അവൾ ഇങ്ങു തിരിച്ചു വരും. “
പ്രകാശൻ ഇങ്ങനെ പറഞ്ഞപ്പോൾ, കിരൺ പറഞ്ഞു….
” രണ്ടു ദിവസമല്ല, അവൾ ഇപ്പോൾ തന്നെ വരും. “
ഇത്രയും പറഞ്ഞിട്ട്, തിരിഞ്ഞുനോക്കുമ്പോൾ കല്യാണി നല്ല ഉഗ്രൻ സ്റ്റൈലിൽ സ്ലോമോഷനിൽ അകത്തേക്ക് കയറിവരുന്നു.
കല്യാണിയെ കണ്ടതും, പ്രകാശൻറെ മുഖം ഒക്കെ ഒന്ന് ചുമന്നു. മൂങ്ങ ആണെങ്കിൽ, വായും തുറന്ന് ഒറ്റ നിൽപ്പ്.
” എടാ, കല്യാണി കൂടെയുണ്ടായിരുന്നിട്ടാണോ നീ നാടകം കളിച്ചത്?? ” എന്ന് കടുവ ചോദിക്കുവാണെ….
” അല്ല, നിങ്ങളുടെ മനസ്സിലിരിപ്പ് ഒന്ന് അറിയാൻ വേണ്ടി ഞാൻ നാടകം കളിച്ചതാ… നിങ്ങളുടെ സ്വഭാവം, എനിക്കറിയില്ലേ…. കല്യാണിയോട് കാട്ടുന്ന ഈ സ്നേഹം, വെറും അഭിനയം ആണെന്ന് എനിക്കറിയാം. നിങ്ങളൊക്കെ കരുതി, കല്യാണി മരിച്ചു എന്നല്ലേ…. നിങ്ങൾ ഇവിടെ കാണിച്ചു കൂട്ടിയത് എല്ലാം ഞാനറിഞ്ഞു. കല്യാണിയുടെ അമ്മ എന്നെ വിളിച്ച് എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പറഞ്ഞു. സരയു പറഞ്ഞത് കേട്ട് അതൊക്കെ വിശ്വസിച്ച നിങ്ങൾ രണ്ടുപേരും, വെറും മന്ദബുദ്ധികൾ…. പിന്നെ, കല്യാണിക്ക് കന്യാകുമാരി യിൽ വെച്ച് അപകടമുണ്ടായ ഒന്ന് ചോദിച്ചാൽ…. ഉണ്ടായി, സരയൂ പറഞ്ഞുവിട്ട…. വാടക കൊലയാളി അവിടെ എത്തിയതാണ്, പക്ഷേ, ദൈവമുണ്ട് അതുകൊണ്ടുതന്നെ… അതിൽനിന്നൊക്കെ എനിക്ക് അവളെ രക്ഷിക്കാൻ കഴിഞ്ഞു. അതിന് കാരണം, ദൈവത്തെപ്പോലെ വന്ന ഒരു ഫോൺ കോളാണ്.” ഇങ്ങനെ ഒരു മാസ് ഡയലോഗും കൊടുത്തിട്ട് കല്യാണിയെ ജാക്സൺ കൊല്ലാൻ വന്നതും, അവസാനം സരയുവിനും പ്രകാശനും എല്ലാവരും ചേർന്ന് പണി കൊടുത്ത് കാര്യങ്ങൾ വരെ കിരൺ പറഞ്ഞു.
ഇതൊക്കെ കേട്ടപ്പോൾ, പ്രകാശൻ പറഞ്ഞു….
” ഞാൻ ചെറുതായിട്ടൊന്നു സന്തോഷിച്ചു എന്നത് സത്യമാ… എങ്കിലും എനിക്ക് വിഷമം ഒക്കെ ഉണ്ടായിരുന്നു കേട്ടോ…. പിന്നെ അത് അവളോട് പ്രകടിപ്പിച്ചാൽ, എനിക്കും പ്രശ്നം ആണെങ്കിലോ… “
പ്രകാശന്റെ ഇങ്ങനത്തെ സംസാരം കേട്ടപ്പോൾ, കിരണിന് നല്ല ദേഷ്യമാ വന്നത്,
” തന്റെ ഉരുണ്ടുകളി ഒന്നും ഇനി ഇവിടെ വേണ്ട… ഞാൻ സത്യം എല്ലാം വിക്രമിനോട് പറയാൻ പോവുകയാ… മകൾ മരിച്ചാൽ സന്തോഷം, മകൻ പിണങ്ങാനും പാടില്ല. ഞാനിന്ന് എല്ലാം അവനെ അറിയിക്കാം. “
ഇത് പ്രകാശൻ നല്ല കൊണ്ട്,
” അയ്യോ, മോനെ… അങ്ങനെയൊന്നുമില്ല…. എനിക്ക് കല്യാണ ഓടും സ്നേഹം ഒക്കെ തന്നെയാണ്. ” പെട്ടു എന്നായപ്പോൾ പ്രകാശൻ ഇങ്ങനെ പിച്ചും പേയും പറയാൻ തുടങ്ങി.
ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ബൈജു പറയുകയാണ്.
” അളിയാ… ഇങ്ങനെ ഒരു അച്ഛനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല, ഇയാളെ ഒക്കെ പെട്രോളൊഴിച്ച് കത്തിക്കുകയാണ് വേണ്ടത്. ഇതൊക്കെ എന്ത് അച്ഛനാണോ എന്തോ… നിങ്ങളെ ആ വിക്രമിനെ സ്നേഹിക്കുന്നതുപോലെ കല്യാണിയെ സ്നേഹിച്ച നോക്കൂ… അപ്പോൾ അറിയാം സ്നേഹത്തിന്റെ വില എന്താണെന്ന്”
ബൈജു ഇങ്ങനെയൊക്കെ തുറന്നടിച്ചു പറഞ്ഞപ്പോൾ, പ്രകാശൻറെ കലി കൂടി…
” നീ ഒന്ന് പോടാ…
” ആഹാ… കല്യാണി തിരിച്ചുവന്നു, നിങ്ങൾക്കിനി തിരിച്ചടിയുടെ നാളുകൾ മാത്രമാണ്. ആ സരയു വിനെ അവിടെ പൂട്ടി…. ആരാണെന്നല്ലേ, കിരണിന്റെ അമ്മ, ഇനി സരയുവിന്റെ ഒരു കളികളും നടക്കില്ല…. “
ഇങ്ങനെയൊക്കെ, നല്ല മറുപടി കൊടുക്കുകയാണ് ബൈജു.
ഇതേസമയം, സരയൂ ആകെ ദേഷ്യത്തിൽ, എന്തുചെയ്യണമെന്നറിയാതെ പെട്ടിരിക്കുകയാണ്.
ഇനി അവസാനത്തെ അടവ് എടുത്തേ പറ്റൂ, രൂപയോട് കല്യാണി സംസാരിക്കില്ല എന്ന് അറിയിക്കണം. എന്ത് സംഭവിച്ചാലും കുഴപ്പമില്ല, ഇക്കാര്യം രൂപയോട് പറയാനായി…. സരയു പോയി.
എല്ലാ കാര്യങ്ങളും അറിഞ്ഞു, ആകെ തകർന്ന് റൂമിൽ ഇരിക്കുകയാണ് രൂപ.
” ആന്റി….
എന്നു വിളിച്ചോണ്ട്, സരയൂ പോയപ്പോൾ…. ദേഷ്യത്തോടെ ഒരു നോട്ടമായിരുന്നു….
” ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്, കുഞ്ഞിലെ മുതൽ മനസ്സിൽ കൊണ്ടു നടന്ന എന്റെ കിരണിനെ എന്നിൽ നിന്നും പറിച്ചു നീക്കാൻ ശ്രമിച്ചാൽ എനിക്കത് സഹിക്കില്ല. അതുകൊണ്ട് ഞാൻ ചെയ്തു പോയതാ…. ആന്റി എന്നോട് ക്ഷമിക്കണം. “
ഇതുകേട്ടപ്പോൾ രൂപ പറയുകയാണ്,
” എനിക്കിത് പെട്ടെന്ന് ക്ഷമിക്കാൻ പറ്റില്ല, ഞാൻ നിന്നെ എന്തുമാത്രം സ്നേഹിച്ചു എന്ന് അറിയാമോ… എന്നോട് ഇങ്ങനത്തെ കള്ളത്തരം എന്തിനാ ചെയ്തത്?? “
രൂപ ഇങ്ങനെ ചോദിച്ചപ്പോൾ, സരയൂ തുറുപ്പുചീട്ട് എടുത്തിട്ടു..
” ഞാൻ ചെയ്ത തെറ്റ് തന്നെയാണ്, അതിന്റെ കാരണവും ഞാൻ പറഞ്ഞല്ലോ… പക്ഷേ, ആന്റിയുടെ മോനും മോളും ആ കല്യാണിയും, ദീപയും ഒക്കെ ചേർന്ന്., ആന്റിയോട് കള്ളം മറച്ചു വെച്ചിരിക്കുകയാണ്. ഏതു പെൺകുട്ടിയാണ്, വർഷങ്ങളോളം ഇങ്ങനെ മൗനവൃതം എടുക്കുന്നത്. വൈകല്യം ഇഷ്ടമില്ലാത്ത ആന്റിയെ അവർ പറ്റിക്കുകയാണ്. ” ഇത്രയും കേട്ടതും രൂപ ഇങ്ങനെ ഞെട്ടി എഴുന്നേൽക്കുകയാണ്….
അതുകഴിഞ്ഞ് എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു നിങ്ങൾ കാണുക.
അടുത്ത് കാണിക്കുന്നത്, 12 മാസത്തെ ഗർഭം 24 മാസമായിട്ടും പ്രസവിക്കാത്ത സോണിയാണ്….
സോണിയും, കല്യാണിയും കൂടി സ്കൂട്ടറിൽ എങ്ങനെ പോവുകയാണ്. പെട്ടെന്ന് സോണിക്ക് വയറു വേദന ഉണ്ടാകുന്നു….
വണ്ടി പെട്ടെന്ന് നിർത്തിയിട്ട്, റോഡിലെ എല്ലാ വണ്ടിക്കും… കല്യാണി കൈ കാണിക്കുന്നുണ്ട്… പക്ഷേ ആരും നിർത്തുന്നില്ല…
സോണി ആണെങ്കിലോ….
” അയ്യോ….. അമ്മേ… എന്നൊക്കെ പറഞ്ഞു ഉറക്കെ നിലവിളിക്കുകയാണ്!!
അവസാനം, ദൈവദൂതനെപ്പോലെ ഒരു കാർ വന്നു നിന്നു. കല്യാണി, ആംഗ്യഭാഷയിൽ വയറുവേദന കൂടിയെന്നും ആശുപത്രിയിലെത്തിക്കാനൊക്കെ പ്പറഞ്ഞു…. ഇതുകേട്ട് മനസ്സിലായി, പെട്ടെന്ന് തന്നെ സോണിയ ആശുപത്രിയിൽ എത്തിക്കുകയാണ്.
പക്ഷേ, ആർക്കും അറിയാത്ത ഒരു വമ്പൻ ട്വിസ്റ്റ് ഉണ്ട്….. സോണിയെ ആശുപത്രിയിലെത്തിച്ചത് സ്വന്തം അച്ഛനാണ്.
എന്തൊരു ഭാഗ്യം ആണെന്ന് നോക്ക്, മകളുടെ പ്രസവത്തിന്, ഇത്രയും കാലം ഒരു നോക്ക് കണ്ടിട്ടുപോലുമില്ലാത്ത അച്ഛൻ തന്നെ എത്തിയിരിക്കുന്നു.
കല്യാണി കിരണിനെയും രൂപയെയും ഒക്കെ സോണിയെ ആശുപത്രിയിലാക്കിയ വിവരമറിയിച്ചു.
ഇനി എന്തായാലും പണി കിട്ടാൻ പോകുന്നത്, രാഹുലിനും സരയുവിനും ആണ്. കിരണും സോണിയും ഇത്രയുംകാലം കണ്ടിട്ടില്ലാത്ത അച്ഛൻ തിരികെ വന്നിരിക്കുന്നു. അയാളുടെ ഒളിച്ചോട്ടത്തിന് പിന്നിൽ ആ ദുഷ്ടൻ രാഹുൽ ആണെന്ന കാര്യവും രൂപ ഉടനെ അറിയും. എന്തായാലും, സരയുവിനും രാഹുലിനും ശരിക്കും ഒക്കെ ഇനി തിരിച്ചടിയുടെ നാളുകളാണ്
