serial
ഇതാണ് ഋഷ്യയുടെ പവർ! ആദി സർ കൂടി വന്നാൽ വമ്പൻ ഹിറ്റ്!! ടോപ് 5 ല്‍ കൂടെവിടെ
ഇതാണ് ഋഷ്യയുടെ പവർ! ആദി സർ കൂടി വന്നാൽ വമ്പൻ ഹിറ്റ്!! ടോപ് 5 ല്‍ കൂടെവിടെ
പ്രേക്ഷകർ വളരെ കുറഞ്ഞ സമയം കൊണ്ട് നെഞ്ചിലേറ്റിയ പരമ്പരയാണ് കൂടെവിടെ. ലോക്ഡൗൺ സമയത്ത് ആരംഭിച്ച സീരിയൽ ആണെങ്കിലും കഥയിലെ പുതുമയാണ് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പ്രശംസ നേടിയെടുക്കാൻ കഴിഞ്ഞത്.
കോളേജ് അധ്യാപകനായ ഋഷിയും അദ്ദേഹത്തിന്റെ വിദ്യാര്‍ഥിനിയായ സൂര്യയും തമ്മിലുള്ള പ്രണയവും കുടുംബക്കാര്‍ക്കിടയിലുള്ള ചില പ്രശ്നങ്ങളുമാണ് കഥയിലെ ഇതിവൃത്തം. ഇപ്പോൾ, സീരിയലിൽ കാണിക്കുന്നത് വലിയൊരു പ്രശ്നത്തിൽ നിന്ന് രക്ഷപ്പെട്ട് പ്രണയകാലം ആഘോഷിച്ചു നടക്കുന്ന സൂര്യയും ഋഷിയെയുമാണ്. ആരാധകർ ഏറ്റവും കൂടുതൽ കാണാൻ കാത്തിരുന്നതും ഈ സീനുകൾ തന്നെയാണ്.
പുതിയ പ്രൊമോ കണ്ടതോടെ നൂറ് കണക്കിന് അഭിപ്രായങ്ങളാണ് കൂടെവിടെ സീരിയലിനെ പറ്റി വരുന്നത്. ഇപ്പോഴുള്ള കഥയുടെ ട്രാക്കിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരാതെ മുന്നോട്ട് കൊണ്ടുപോയാൽ, റേറ്റിങ്ങിൽ ഇനിയും വലിയ കുതിപ്പ് നടത്താൻ പറ്റുമെന്ന് കൂടി ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ, ആദി സർ കൂടി വന്നാൽ നന്നായിരിക്കും എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
”കൂടെവിടെ ഇപ്പോള്‍ നല്ല രീതിയില്‍ ആണ് മുന്നോട്ട് പോകുന്നത്. പഴയ കൂടെവിടെ തിരിച്ചു കിട്ടയത് പോലെ ഒരു ഫീലിംഗ്. ഇതാണ് ഋഷിയുടെയും സൂര്യയുടെയും പ്രണയം. കുറ്റപ്പെടുത്തുന്നവര്‍ ഒന്നറിയണം, ഇത്രയും നെഗറ്റീവ് അഭിപ്രായം വന്നിട്ടും ഈ ആഴ്ച തന്നെ കൂടെവിടെ റേറ്റിംഗില്‍ തൂവല്‍സ്പര്‍ശത്തെ പിന്തള്ളി ടോപ് 5 ല്‍ കയറാന്‍ കൂടെവിടെയ്ക്ക് സാധിച്ചു. അതാണ് ഋഷിയയുടെ പവറെന്നാണ് ഒരാളുടെ അഭിപ്രായം. ഇതുപോലെ തന്നെ ഇനിയും നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണ് വേണ്ടത്
ഇനി സീരിയലിലേക്ക് ആദി സാറും കൂടെ വന്നാല്‍ കൂടെവിടെ അടിപൊളിയാകും. ഋഷിയുടെ അച്ഛന് എന്നാണ് വരിക എന്നത് മാത്രമാണ് ഇനി ഞങ്ങള്‍ക്ക് അറിയേണ്ടത്. ആദി സാര്‍ ഇപ്പോഴും ജീവനോടെ ഉണ്ടോ, ഋഷിയുടെ അച്ഛനില്ലാതെ ഈ കഥക്ക് പൂര്‍ണ്ണത വരില്ല. അതുകൊണ്ട് എത്രയും വേഗം ആദി സാറിനെ എത്തിക്കണമെന്നുള്ള അഭിപ്രായങ്ങളും ആരാധകർ മുന്നോട്ട് വെക്കുന്നുണ്ട്. അതേ സമയം നായികയായ സൂര്യയ്ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ നല്‍കുന്നതിനെ വിമര്‍ശിച്ചും ചിലരെത്തിയിട്ടുണ്ട്…
സൂര്യക്ക് ചുരിദാര്‍ വേഷം തന്നെ മതി. മോഡേണ്‍ വേഷങ്ങളിലും സൂര്യയെ കാണആന്‍ നല്ലതാണ്. പക്ഷെ ഇത്രേം നാള് ആ ചുരിദാറില്‍ കണ്ടത് കൊണ്ട് പെട്ടന്ന് ഈ വേഷം ആയപ്പോള്‍ എന്തോ പോലെ. സൂര്യ കൈമള്‍ സമ്പൂര്‍ണമാവണമെങ്കില്‍ ആ ചുരിദാര്‍ വേഷം കൂടി വേണം. സാറും വിദ്യാര്‍ഥിയും ഇനി രണ്ട് വിദ്യാര്‍ഥികളായി പുതിയ ഒരു സ്ഥലത്ത്. അതിലെന്തോ ഒരു ട്വിസ്റ്റ് ഉണ്ടെന്ന് മനസ്സിലായി. അത് അമ്മയേയും മകനേയും അടുപ്പിക്കുന്നത് ആയിരുന്നെങ്കില്‍ നന്നായിരുന്നു. ആദി സാറും അദിതിയും എങ്ങനെ പിരിഞ്ഞു എന്ന് ഋഷിയ്ക്ക് ഇവിടെ നിന്ന് അറിയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു എല്ലാം അറിഞ്ഞു കൊണ്ട് ആവട്ടെ ഋഷിയുടെ മാളിയേക്കലേയ്ക്കുള്ള തിരിച്ചു പോക്ക്. എന്നൊക്കെയുള്ള അഭിപ്രായങ്ങൾ ആരാധകർ പങ്കുവെച്ചിട്ടുണ്ട്.
എന്തായാലും, കൂടെവിടെ ഇപ്പോൾ വളരെ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഒട്ടും ലാഗില്ലാതെ ഋഷിയും സൂര്യയും ഇനിയും കുറെ നാള് ഇങ്ങനെ പ്രണയിച്ചു നടക്കട്ടെ. സീരിയല്‍ റേറ്റിങ്ങിലെത്തണമെങ്കില് കുറച്ചു കൂടി പ്രണയമൊക്കെ ആകമല്ലേ…
ഏഷ്യാനെറ്റ് സീരിയലുകളുടെ ഇപ്പോഴത്തെ റേറ്റിംഗ് അനുസരിച്ച് മുന്നിൽ നിൽക്കുന്നത് സാന്ത്വനം പരമ്പരയാണ്. അതിനുള്ള പ്രധാന കാരണം ആരാധകരെ ബോറടിപ്പിക്കാതെ അവരുടെ ആഗ്രഹത്തിനൊത്ത രീതിയിൽ സീരിയൽ മുന്നോട്ട് പോകുന്നത് കൊണ്ടാണ്. അതെ, രീതിയിൽ തന്നെ കൂടെവിടെയും കൊണ്ട് പോയാൽ ഇനിയും റേറ്റിംഗ് കൂടും. നല്ല രീതിയിൽ കഥ കൊണ്ടുപോയാൽ, ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ നല്ലൊരു സ്ഥാനം ലഭിക്കും. ഉടന്‍ തന്നെ ഋഷിയും സൂര്യയും വേര്‍പിരിയുന്നത് കാണിക്കാതെ അവരുടെ ലോകത്തിലേക്ക് വിടണമെന്നും ആരാധകര്‍ പറയുന്നുണ്ട്.
