മസിലു കാണിക്കാനായി ഇതുവരെ ഒരു കഥാപാത്രവും ചെയ്തിട്ടില്ലെന്ന് നടന് ഉണ്ണി മുകുന്ദന് , കഥാപാത്രം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ മേപ്പടിയാന് ഉള്‍പ്പെടെ ഒരുപാട് സിനിമകള്‍ തിയേറ്റര്‍ റിലീസിങ്ങിനായി ഊഴം കാത്തിരിക്കുന്നുണ്ടെന്നും നടന് പറഞ്ഞു.
അതേസമയം, മലയാളത്തില്‍ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണി. അതില്‍ തന്നെ താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലും താരത്തിനുണ്ട്.
ജനതാ ഗ്യാരേജിനുശേഷം മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന് അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും. ബ്രോ ഡാഡി ചെയ്യുമ്പോഴാണ് ട്വല്‍ത്ത് മാന്റെ തിരക്കഥ വായിക്കുന്നത്. ലാലേട്ടനൊപ്പമുള്ള മുഴുനീളസിനിമയാകും ജീത്തുജോസഫിന്റെ സംവിധാനത്തിലെത്തുന്ന ട്വല്‍ത്ത് മാന്‍.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...