Connect with us

കാവ്യയുടെ മഹാലക്ഷ്മി എന്റെ മാമാട്ടി.. അപ്രതീക്ഷിതമായി മഹാലക്ഷ്മിയെ തേടി ആ പിറന്നാൾ ആശംസകൾ; ഇതൊട്ടും പ്രതീക്ഷിച്ചില്ല.. അമ്പരന്ന് ആരാധകർ

Malayalam

കാവ്യയുടെ മഹാലക്ഷ്മി എന്റെ മാമാട്ടി.. അപ്രതീക്ഷിതമായി മഹാലക്ഷ്മിയെ തേടി ആ പിറന്നാൾ ആശംസകൾ; ഇതൊട്ടും പ്രതീക്ഷിച്ചില്ല.. അമ്പരന്ന് ആരാധകർ

കാവ്യയുടെ മഹാലക്ഷ്മി എന്റെ മാമാട്ടി.. അപ്രതീക്ഷിതമായി മഹാലക്ഷ്മിയെ തേടി ആ പിറന്നാൾ ആശംസകൾ; ഇതൊട്ടും പ്രതീക്ഷിച്ചില്ല.. അമ്പരന്ന് ആരാധകർ

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’, ഇങ്ങനെയായിരുന്നു തന്റെ കുഞ്ഞു മകൾ മഹാലക്ഷ്മിയുടെ ജനനം ദിലീപ് ആരാധകരെ അറിയിച്ചത്

മൂന്നു വർഷങ്ങൾക്ക് മുൻപെയാണ് മഹാലക്ഷ്മിയുടെ ജനനം. 2018 ഓക്ടബോർ 19 ന് ആയിരുന്നു മഹലാക്ഷ്മി ജനിച്ചത്. നടന്റെ പ്രതിസന്ധി ഘട്ടത്തിലായിരുന്നു മകളുടെ ജനനം. കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തിയ വിവരം നടൻ തന്നെയായിരുന്നു അന്ന് ആരാധകരുമായി പങ്കുവെച്ചത്. മഹാലാക്ഷ്മി ഇപ്പോൾ മൂന്നാം വയസ്സിലേയ്ക്ക് കടന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയയിലൂടെയും അല്ലാതെയും നിരവധി പേരാണ് താരപുത്രിയ്ക്ക് ആശംസകൾ നേർന്ന് എത്തുന്നത്

3ാം പിറന്നാളാഘോഷിക്കുന്ന മഹാലക്ഷ്മിക്ക് ആശംസ അറിയിച്ച് പ്രിയപ്പെട്ടവരും എത്തിയിരുന്നു. ദിലീപിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കിട്ടായിരുന്നു നടി സുജ കാര്‍ത്തിക ആശംസ നേര്‍ന്നത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ മാമാട്ടി, എല്ലാ സൗഭാഗ്യങ്ങളും തന്ന് ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു സുജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കാവ്യ മാധവന്റേയും ദിലീപിന്റേയും അടുത്ത സുഹൃത്ത് കൂടിയാണ് സുജ കാര്‍ത്തിക. സിനിമയില്‍ സജീവമല്ലെങ്കിലും ആ സൗഹൃദം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട് സുജ. പ്രതിസന്ധി ഘട്ടങ്ങളില്‍ കാവ്യയ്്‌ക്കൊപ്പം നിന്നതിനെക്കുറിച്ചുള്ള സുജയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ദിലീപും കാവ്യയും നായികനായകന്‍മാരായെത്തിയ റണ്‍വേയില്‍ ദിലീപിന്റെ സഹോദരിയായെത്തിയത് സുജയായിരുന്നു. ശരിക്കും ചേട്ടനെപ്പോലെയാണ് ദിലീപ്. അന്ന് മാത്രമല്ല ഇന്നും എന്നും അതേ പോലെ തന്നെയായിരിക്കുമെന്നും സുജ പറഞ്ഞിരുന്നു. കാവ്യയെ മീനുവെന്നാണ് സുജ വിളിക്കുന്നത്. മഹാലക്ഷ്മിയെ കണ്ടതിനെക്കുറിച്ചും സുജ ഒരിക്കൽ വാചാലയായിരുന്നു. മഹാലക്ഷ്മിയുടെഒന്നാം പിറന്നാളാഘോഷത്തില്‍ സുജയും പങ്കെടുത്തിരുന്നു.

മഹാലക്ഷ്മിയുടെ പിറന്നാൾ എല്ലാ വർഷവും വളരെ ഗംഭീരമായിട്ടാണ് ദിലീപും കുടുംബവും ആഘോഷിക്കാറുള്ളത്. ഒന്നാം പിറന്നാളിന് ആയിരുന്നു കുഞ്ഞിന്റ ചിത്രം ആദ്യമായി പുറത്ത് വിട്ടത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് മഹലാക്ഷ്മിയെ കാണാൻ കാത്തിരുന്നത്. നടന്റെ സോഷ്യൽ മീഡിയ പേജിലൂടെയും താരങ്ങളുടെ ഫാൻസ് പേജിലൂടേയുമാണ് അന്ന് ചിത്രങ്ങൾ പുറത്ത് വന്നത്. അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ഒപ്പമുള്ള ചിത്രങ്ങൾ അന്ന് വലിയ ചർച്ചയായിരുന്നു . ”ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും ചേച്ചിക്കുമൊപ്പം”… എന്ന് കുറിച്ച് കൊണ്ടായിരുന്നു ദിലീപ് ചിത്രം പോസ്റ്റ് ചെയ്തത്.

അതേസമയം മകളുടെ വിദ്യാരംഭത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ദിലീപ് പോസ്റ്റ് ചെയ്തിരുന്നു. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വെച്ചായിരുന്നു മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top