Connect with us

കാവ്യയെ നേടാൻ അമ്പലത്തിൽ വഴിപാട്, സ്വന്തമാക്കാൻ ആഗ്രഹിച്ചു! ‘നടിയുടെ വിവാഹത്തിന്റെ അന്ന് ഭ്രാന്തനെപോലെയായി’; പക്ഷെ നടന്നത്

Malayalam

കാവ്യയെ നേടാൻ അമ്പലത്തിൽ വഴിപാട്, സ്വന്തമാക്കാൻ ആഗ്രഹിച്ചു! ‘നടിയുടെ വിവാഹത്തിന്റെ അന്ന് ഭ്രാന്തനെപോലെയായി’; പക്ഷെ നടന്നത്

കാവ്യയെ നേടാൻ അമ്പലത്തിൽ വഴിപാട്, സ്വന്തമാക്കാൻ ആഗ്രഹിച്ചു! ‘നടിയുടെ വിവാഹത്തിന്റെ അന്ന് ഭ്രാന്തനെപോലെയായി’; പക്ഷെ നടന്നത്

മലയാള പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ബാല താരമായി സിനിമയിൽ എത്തിയ കാവ്യ മലയാള സിനിമയ്ക്കൊപ്പം തന്നെ വളരുകയായിരുന്നു. യൂത്തിനിടയിൽ മാത്രമല്ല കുടുംബപ്രേക്ഷകർക്കിടയിലും കാവ്യയ്ക്ക് കൈനിറയെ ആരാധകരുണ്ട്.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയായിരുന്നു കാവ്യ മാധവന്‍ നായികയായി തുടക്കം കുറിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചു. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് നടി. ഇപ്പോൾ നല്ലൊരു കുടുംബിനിയായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്.

വിവാഹത്തോടെ അഭിനയ രംഗം വിട്ടെങ്കിലും കാവ്യയോടുള്ള ആരാധനയ്ക്ക് കുറവൊന്നും വന്നിട്ടില്ല. ഇപ്പോഴും ആ സൗന്ദര്യത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയ വഴി നടക്കാറുണ്ട്. കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ് ഉണ്ണി പലപ്പോഴും അവരുടെ സൗന്ദര്യത്തേ കുറിച്ച് വർണ്ണിച്ചെത്താറും ഉണ്ട്. ഇപ്പോൾ പറഞ്ഞുവരുന്നത് കാവ്യയുടെ സൗന്ദര്യവും അവരോടുള്ള ആരാധനയും കൊണ്ട് ഒരു നാട് മുഴുവനും അറിയപ്പെടുന്ന കാവ്യാ പ്രകാശനെക്കുറിച്ചാണ്. കാവ്യയെ സ്വന്തമാക്കാൻ വേണ്ടി അമ്പലം തോറും വഴിപാടുകൾ നേർന്ന കാവ്യാ പ്രകാശൻ.

ഒരു സ്വാകാര്യ ചാനലാണ് കാവ്യാ പ്രകാശന്റെ അപൂർവ കഥ പുറത്തുകൊണ്ടുവന്നത്. കാവ്യയോടുള്ള അടങ്ങാത്ത അരാധനയും അവരെ സ്വന്തമാക്കാൻ പ്രകാശൻ കാത്തിരുന്ന കഥയും നാട്ടുകാർ തന്നെ വിശദീകരിക്കുന്നുണ്ട്. കാവ്യയോട് മാത്രമല്ല, ലോട്ടറിയോടും പ്രകാശന് അടങ്ങാത്ത പ്രേമമാണ്.

ഒരു ദിവസം നൂറു ടിക്കറ്റ് വരെയൊക്കെയും പ്രകാശൻ എടുക്കാറുണ്ട്. മുപ്പത്തിനാല് വർഷമായി തുടരുന്ന ശീലമാണ് ഇത്. കല്ലും മണ്ണും ചുമന്നു കിട്ടുന്ന പൈസ കൊണ്ടാണ് പ്രകാശൻ ലോട്ടറി എടുക്കുന്നത്. എന്നാൽ അങ്ങിനെ കിട്ടുന്ന കാശ് കൊണ്ട് എടുക്കുന്ന ലോട്ടറിയിൽ ഇത് വരെയും ഒരു സമ്മാനം പോലും അദ്ദേഹത്തെ തേടിയെത്തിയിട്ടിട്ടില്ലെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു.

ബമ്പർ ലോട്ടറികളാണ് പ്രകാശൻ എടുക്കുന്നത് അത്രയും. 16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറിയാണ് പ്രകാശൻ നേടിയെടുത്തത്. ആരൊക്കെ ഉപദേശിച്ചിട്ടും ഒരു കാര്യവും ഉണ്ടായിട്ടില്ല. ആ ലോട്ടറി എടുക്കുന്നതിൽ പ്രകാശന് ഒരു ലക്ഷ്യവും ഉണ്ടായിരുന്നു കാവ്യയെ സ്വന്തം ആക്കണമെന്ന ആഗ്രഹം. അതുമായിട്ടാണ് ബമ്പർ ലോട്ടറികൾ പ്രകാശൻ എടുത്തിരുന്നതെന്നും നാട്ടുകാർ പറയുന്നു.

നാട്ടിൽ കാവ്യാ പ്രകാശൻ എന്ന് പറഞ്ഞാൽ മാത്രമേ ഈ ലോട്ടറി പ്രേമിയെ അറിയുകയുള്ളൂ. അത്രയും ഇഷ്ടമായിരുന്നു കാവ്യ മാധവനോട് പ്രകാശന്. കാവ്യാ മാധവനെ ഞാൻ വിവാഹം കഴിക്കും എന്നാണ് പറഞ്ഞു നടന്നിരുന്നത്. അതിനായി ഒരുപാട് കേഷേത്രങ്ങളിൽ പൂജയും വഴിപാടും പ്രകാശൻ നടത്തിയിരുന്നതായും നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കാവ്യയുടെയും പ്രകാശാന്റെയും ഫോട്ടോ ഒന്നിച്ചാക്കി വീട്ടിലെ മുൻപിലത്തെ മുറിയിൽ തന്നെ തൂക്കി ഇട്ടിട്ടുണ്ടായിരുന്നു. ഞങ്ങളൊക്കെ കളിയാക്കിയിട്ടും അതിനൊന്നും മാറ്റം വന്നില്ല. കാവ്യയുടെ വിവാഹത്തിന്റെ അന്ന് ഒരുപാട് വിഷമമം ആയിരുന്നു അദ്ദേഹത്തിന്. മുടിയൊക്കെ മുറിച്ച് ആകെ നിരാശയിലായി. ഒരു താരം ഭ്രാന്തൻ അവസ്ഥയിൽ ആയിരുന്നു അന്ന് പ്രകാശൻ- കണ്ണൂർ ഏഴോത്ത് സ്വദേശികൾ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending