Bollywood
സ്ത്രീകളെ ഉപയോഗിച്ച് വസ്ത്രം മാറുന്നതു പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുത് ; ആഞ്ഞടിച്ച് കങ്കണ
സ്ത്രീകളെ ഉപയോഗിച്ച് വസ്ത്രം മാറുന്നതു പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുത് ; ആഞ്ഞടിച്ച് കങ്കണ
താരദമ്പതികളായ നാഗചൈതന്യയും സമന്തയും തമ്മില്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞത് ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ഏറെ ആലോചനകൾക്കും ചിന്തകൾക്കും ശേഷം ചേയും ഞാനും ഭർത്താവും ഭാര്യയും എന്നുള്ളതിൽ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം വഴി പിന്തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് സമാന്ത കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ ഇത് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്.
സ്ത്രീകളെ ആവശ്യാനുസരണം ഉപയോഗിച്ച് വസ്ത്രം മാറുന്നതു പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുതെന്ന് കങ്കണ പറയുന്നു. ‘വിവാഹ മോചനം നടക്കുമ്പോള്‍ എല്ലായ്പ്പോഴും തെറ്റ് പുരുഷന്റെ ഭാഗത്താണ്.
ഞാന്‍ പഴഞ്ചന്‍ ചിന്താഗതിക്കാരിയും മുന്‍വിധിയുള്ളവളുമാണെന്ന് തോന്നിയേക്കാം, പക്ഷെ ഇങ്ങനെയാണ് ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത്. അടിസ്ഥാനപരമായും ശാസ്ത്രീയപരമായും പുരുഷന് ഒരു വേട്ടക്കാരനാണ്. സ്ത്രീ ഒരു പരിപാലകയും. പക്ഷെ നൂറിലൊരു സ്ത്രീ അങ്ങനെയല്ലാതിരിക്കാം. സ്ത്രീകളെ ഉപയോഗിച്ച് വസ്ത്രം മാറുന്നതു പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുത്.
ഒപ്പം സമന്ത-നാഗ ചൈതന്യ വിവാഹ മോചനത്തില്‍ ബോളിവുഡിലെ ചിലര്‍ക്ക് പങ്കുണ്ടെന്നും കങ്കണ ആരോപിച്ചു. പത്തുവര്‍ഷത്തോളമായി ബന്ധം വെക്കുകയും നാലു വര്‍ഷത്തോളമായി അവരെ വിവാഹം കഴിക്കുകയും ചെയ്ത ഈ തെന്നിന്ത്യന്‍ നടന് അടുത്തിടെ ഒരു ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായി സൗഹൃദത്തിലാവുന്നു. ഒരു ഡിവോഴ്സ് എക്സ്പേര്‍ട്ട് ആയ ഇവര്‍ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ അവന്റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി. അതിനാല്‍ എല്ലാം പെട്ടന്ന് നടന്നു. ഞാന്‍ സംസാരിക്കുന്നത് ആരെക്കുറിച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം,’ കങ്കണ കുറിച്ചു.
