Connect with us

ബന്ധം പിരിഞ്ഞത് പങ്കാളി മോശം വ്യക്തി ആയത് കൊണ്ടല്ല, ഒടുവിൽ അതും പുറത്ത്! ആരാധകരെ ഞെട്ടിച്ച് ആ കുറിപ്പ്…ഇതിൽ കൂടുതൽ ഇനിയെന്ത് വേണം!

Malayalam

ബന്ധം പിരിഞ്ഞത് പങ്കാളി മോശം വ്യക്തി ആയത് കൊണ്ടല്ല, ഒടുവിൽ അതും പുറത്ത്! ആരാധകരെ ഞെട്ടിച്ച് ആ കുറിപ്പ്…ഇതിൽ കൂടുതൽ ഇനിയെന്ത് വേണം!

ബന്ധം പിരിഞ്ഞത് പങ്കാളി മോശം വ്യക്തി ആയത് കൊണ്ടല്ല, ഒടുവിൽ അതും പുറത്ത്! ആരാധകരെ ഞെട്ടിച്ച് ആ കുറിപ്പ്…ഇതിൽ കൂടുതൽ ഇനിയെന്ത് വേണം!

നടൻ ബാലയും അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതവും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതനായത്. അന്ന് തുടങ്ങിയ പ്രശ്ങ്ങൾ ഇപ്പോൾ പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലുമായുള്ള ബന്ധം വരെ എത്തിനിൽക്കുകയാണ്.

മോണ്‍സണ്‍ മാവുങ്കലുമായി ബാലയുടെ അടുത്ത ബന്ധം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ്, ഇതിന് പിന്നാലെ ഒരു മാധ്യമ ചർച്ചയ്ക്കിടെ ബാല പറഞ്ഞ വാക്കുകൾ…. ഓരോ മാധ്യമങ്ങൾക്കും ബാല നൽകിയ അഭിമുഖങ്ങൾ അങ്ങനെ വാർത്തകളിൽ നിറസന്ധ്യമായിരിക്കുകയാണ് നടൻ.

ഇപ്പോഴിതാ ബാലയെ കുറിച്ച് ഒരു സർക്കാരുദ്യോഗസ്ഥ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. ബാല അടുത്തിടെയാണ് വിവാഹം കഴിച്ചത്. ഇത് ബാലയുടെ രണ്ടാം വിവാഹമായിരുന്നു. ഗായിക അമൃതയായിരുന്നു ബാലയുടെ ആദ്യ ഭാര്യ. ഇതുമായി ചേർത്തു വെച്ചുകൊണ്ടായിരുന്നു ഈ വിഷയത്തിൽ സിഡിറ്റിൽ മീഡിയ കണ്ടൻ്റ് അനലിസ്റ്റായി ജോലി ചെയ്തു വരുന്ന അനശ്വര തൻ്റെ നിലപാട് വ്യക്തമാക്കുന്നത്. ഒട്ടും പ്രൊഡക്റ്റിവ് അല്ലാത്ത ബോറടിപ്പിക്കുന്ന ബന്ധങ്ങൾ ആയാലും മനുഷ്യർക്ക് അതിൽ നിന്നും ഇറങ്ങി വരാൻ സാധിക്കണമെന്ന് അമൃതയെ ചൂണ്ടിക്കാട്ടിക്കൊണ്ട് അനശ്വര പറയുന്നു.

അനശ്വരയുടെ കുറിപ്പ് ഇങ്ങനെയാണ്.

‘ബാല എന്ന നടൻ മോൻസൻ മവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് 24 ചാനൽ ചർച്ചക്കിടെ എലിസബത്ത് come here എന്നു വിളിച്ച് ഗോഡിനോട് മാത്രമാണ് എനിക്ക് കമ്മിറ്റ്മെന്റ് എന്നൊക്കെ പറഞ്ഞു കാണിച്ച ഷോ കഴിഞ്ഞപ്പോ പലരും പറയുന്നത് കേട്ടു.. ചുമ്മാതല്ല അമൃത എന്ന മുൻഭാര്യ ഇട്ടിട്ട് കുട്ടിയെയും കൊണ്ട് പോയത്. അമൃത രക്ഷപ്പെട്ടു എന്നൊക്കെ..’

‘നമ്മൾ എല്ലാവരും ഒരു സമയത്ത് പറയുന്നത് ആണിത്. ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ എന്തെങ്കിലും പ്രശ്നം അറിയുമ്പോൾ പങ്കാളി ഉപേക്ഷിച്ചു പോയത് നന്നായി എന്നു.. അതുവരെ പങ്കാളിയെ ആകും നമ്മൾ ബന്ധം പിരിഞ്ഞതിൽ പ്രതിസ്ഥാനത്ത് നിർത്തുക. അമൃത എന്ന കുട്ടി ഈ ബന്ധം അവസാനിപ്പിച്ചതിന്റെ പേരിൽ ഒരുപാട് പഴികൾ കേട്ടിട്ടുണ്ട്..’

‘ഒരു ബന്ധം പിരിയുന്നത് പങ്കാളി മോശം വ്യക്തി ആയത് കൊണ്ട് മാത്രം ആവണം എന്നില്ല. ഒട്ടും പ്രൊഡക്റ്റിവ് അല്ലാത്ത ബോറടിപ്പിക്കുന്ന ബന്ധങ്ങൾ ആയാലും മനുഷ്യർക്ക് അതിൽ നിന്നും ഇറങ്ങി വരാൻ സാധിക്കണം. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ തന്നെ പരസ്പരം ഒന്നും നൽകാൻ ഇല്ലാത്തത് കൊണ്ട് ചിലപ്പോൾ വിവാഹബന്ധം അവസാനിപ്പിക്കുന്ന ആളുകൾ ഇല്ലേ.. അങ്ങനെ ഉണ്ടാകുമ്പോൾ നമ്മൾ പറയും എന്നാലും ആ തങ്കം പോലത്തെ കൊച്ചിനെ കളഞ്ഞിട്ട് അവൾ/അവൻ പോയെക്കുന്നു… എന്ന്…’

‘ബന്ധം അവസാനിപ്പിക്കുന്നത് ആ രണ്ടു വ്യക്തികൾ തമ്മിലുള്ള എന്ത് കാരണവും കൊണ്ടാകാം. നിങ്ങൾക്ക് ബോധ്യമാകുന്ന കാരണം തന്നെ വേണം അല്ലെങ്കിൽ ഞങ്ങൾ അത് സ്വീകരിക്കില്ല എന്നുള്ള ചിന്ത പരമബോറാണ്..’

‘നബി: പണ്ട് ഒന്നും ഒന്നും മൂന്നിൽ ബാല അമൃത ദമ്പതികൾ വന്നത് കണ്ടപ്പോൾ ചെടിച്ചതാണ് എനിക്ക് ആ മനുഷ്യനെ.. പങ്കാളിയെ (കൂടെയുള്ള വ്യക്തികളെ)ബഹുമാനം ഇല്ലാത്ത ആളുകളെ സഹിക്കാൻ പണ്ടേ പാടാണ്.

ഈ കേസുമായി ബന്ധപ്പെട്ട വാർത്താ ചാനലുകളിലെ ചർച്ചയ്ക്കിടെ ബാല തൻ്റെ ഭാര്യയായ എലിസബത്തിനെ വിളിച്ച് അടുത്തു നിർത്തുന്നതും ഏറെ ശ്രദ്ധിക്കപ്പെടുകയും താരത്തിൻ്റെ ശൈലിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുകയുമൊക്കെ ചെയ്തിരുന്നു.

ദൂരെ മാറി ഇരുന്ന ഭാര്യയെ എലിസബത്ത് കം ഹിയര്‍ എന്ന പറഞ്ഞ് വിളിച്ച് തന്നോട് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു, എന്നാല്‍ എലിസബത്ത് പെട്ടെന്ന് തന്നെ അതില്‍ നിന്നും കുതറിമാറി പോയി. ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ‘പൊന്നുമോളേ…അമൃതേ.. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു!’ ഇത്രയും നാള്‍ എങ്ങനെ ഇവന്റെ കൂടെ ജീവിച്ചു, ബാല എന്തൊക്കെയോ മറയ്ക്കുന്നുണ്ട് ഇല്ലെങ്കില്‍ പിന്നെന്തിനാ പരസ്പര വരുദ്ധമായ കാര്യങ്ങള്‍ പറയുന്നത്. ഇതുമായി ഒരു ബന്ധവുമില്ലാത്ത ഭാര്യയെ എന്തിന് വിളിക്കണം, എന്ന് തുടങ്ങുന്ന കമന്റുകളായിരുന്നു ആരാധകർ കുറിച്ചത്

Continue Reading

More in Malayalam

Trending

Recent

To Top