Malayalam
‘കുടുംബ സമേതം’ എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു; മോനിഷയുടെ ഓർമ്മകളിൽ മനോജ് കെ ജയൻ
‘കുടുംബ സമേതം’ എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു; മോനിഷയുടെ ഓർമ്മകളിൽ മനോജ് കെ ജയൻ
വളരെ കുറച്ച് കാലം കൊണ്ട് അഭിനയ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയായിരുന്നു നടി മോനിഷ. ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ നടി ഇരുപത്തിയൊന്നാമത്തെ വയസില്‍ ഒരു വാഹനാപകടത്തിലൂടെയാണ് മരണപ്പെട്ടത്. അന്ന് ഒപ്പമുണ്ടായിരുന്ന അമ്മ ശ്രീദേവി ഉണ്ണി രക്ഷപ്പെട്ടിരുന്നു
29 വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ഓർക്കുകയാണ് ഇപ്പോൾ നടൻ മനോജ് കെ ജയൻ. മോനിഷയ്ക്ക് ഒപ്പമുള്ള പഴയകാലചിത്രങ്ങളും മനോജ് പങ്കുവച്ചിട്ടുണ്ട്.
“മോനിഷ- എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ. എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു, സഹപ്രവർത്തകയായിരുന്നു. 1990ൽ പെരുന്തച്ചനു ശേഷം ‘സാമഗാനം’ എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ ചിത്രങ്ങൾ ആണിത്. ‘കുടുംബ സമേതം’ എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു,” മനോജ് കെ ജയൻ കുറിച്ചു
1992 ഡിസംബര്‍ അഞ്ചിനാണ് മോനിഷയും, അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുന്നത്. ചെപ്പടിവിദ്യയെന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു കാറപകടം. ഗുരുവായൂരിലെ നൃത്തപരിപാടിയുടെ റിഹേഴ്സലിനായി ബാംഗ്ലൂരിലേക്ക് പോവാനായി തീരുമാനിച്ചിരുന്നു മോനിഷ. തിരുവനന്തപുരത്തെ ലൊക്കേഷനില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.
