Connect with us

ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളെല്ലാം ബോൾഡ് ആയിരുന്നു, എന്നാൽ വ്യക്തിപരമായി എങ്ങനെ എന്നും ഇപ്പോഴുണ്ടായ മാറ്റമെന്തെന്നും വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി!

Malayalam

ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളെല്ലാം ബോൾഡ് ആയിരുന്നു, എന്നാൽ വ്യക്തിപരമായി എങ്ങനെ എന്നും ഇപ്പോഴുണ്ടായ മാറ്റമെന്തെന്നും വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി!

ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളെല്ലാം ബോൾഡ് ആയിരുന്നു, എന്നാൽ വ്യക്തിപരമായി എങ്ങനെ എന്നും ഇപ്പോഴുണ്ടായ മാറ്റമെന്തെന്നും വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി!

നിവിൻ പോളി സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ മലയാള സിനിമയിലേക്ക് ചുവടെടുത്തുവച്ച നായികയാണ് നടി ഐശ്വര്യ ലക്ഷ്മി. റേച്ചൽ എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. പിന്നീട് അതേവർഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രം മായാനദിയിലും ഐശ്വര്യ ലക്ഷ്മി നായികയായി തിളങ്ങി.

സിനിമാ നടിയാകാൻ കൊതിക്കുന്ന അപർണ എന്ന പെൺക്കുട്ടിയും അവളുടെ കാമുകൻ മാത്തനുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ആ വർഷം ഏറ്റവും കൂടുതൽ നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ലഭിച്ചത് മായാനദിക്കായിരുന്നു. അതിൽ തന്നെ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ ചെയ്തതോടുകൂടി ഐശ്വര്യയുടെ തലവര തെളിഞ്ഞു.

മായാനദിക്ക് ശേഷം വരത്തനിലൂടെയാണ് ഐശ്വര്യയെ പ്രേക്ഷകർ കണ്ടത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ നായകൻ. വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ എന്നീ ചിത്രങ്ങളിലും ഐശ്വര്യ നായികയായി. വിശാൽ ചിത്രം ആക്ഷനിലൂടെയായിരുന്നു ഐശ്വര്യയുടെ തമിഴ് സിനിമാ രം​ഗത്തേക്കുള്ള അരങ്ങേറ്റം. ചിത്രത്തിൽ വിശാലിന്റെ നായിക മീര എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. പിന്നീട് ധനുഷ് ചിത്രം ജ​ഗമേ തന്തിരത്തിലും ഐശ്വര്യ നായികയായി.

അഭിനേത്രി, മോഡൽ എന്നതിന് പുറമെ ഡോക്ടർ കൂടിയാണ് ഐശ്വര്യ. മലയാളത്തിൽ ഐശ്വര്യയുടേതായി ഇനി പുറത്ത് വരാനുള്ളത് അർച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയാണ്. അടുത്തിടെ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ഐശ്വര്യയുടെ ചിത്രത്തിലെ കാരക്ടർ പുറത്തുവന്നിരുന്നു.

സോണി ലൈവിൽ റിലീസ് ചെയ്ത കാണെക്കാണെയാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ഒടിടി റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവിനോ തോമസ് നായകനായ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. വാശിക്കാരിയായ കാമുകിയിൽ നിന്നും രോഷാകുലയായ ഭാര്യയിലേക്കും പിന്നീട് തീരുമാനങ്ങളെടുക്കാൻ പ്രാപ്തയായ സ്ത്രീയിലേക്കുമുള്ള ട്രാൻസിഷനുകൾ ഐശ്വര്യ പതർച്ചയില്ലാതെത്തന്നെ അഭിനയിച്ചു. ഇപ്പോൾ തന്റെ സിനിമാ ജീവിത്തിലെ പുത്തൻ വിശേഷങ്ങളും സിനിമയിലൂടെ സംഭവിച്ച മാറ്റങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഐശ്വര്യ.

“സിനിമയെക്കുറിച്ച് കൃത്യമായ പഠനമൊന്നും നടത്താതെയാണ് സിനിമയിലേക്ക് എത്തിയതെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. അഭിനയം എന്നത് കരിയർ മാത്രമായല്ല കാണുന്നതെന്നും ഒരുപാട് സന്തോഷം നൽകുന്ന ജീവിതാനുഭവം കൂടിയാണ് ഇതെന്നും ആ സ്നേഹം സിനിമയോട് തനിക്ക് ഇല്ലായിരുന്നില്ലെങ്കിൽ ഇപ്പോൾ ചെയ്യുന്ന ജോലി ഇത്രയും പൂർണതയോടെ ചെയ്യാൻ തനിക്ക് പറ്റില്ലായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ഓരോ സിനിമ കഴിയുന്തോറും തന്റെ ഉൾവലിവുകൾ കുറഞ്ഞിട്ടുണ്ടെന്നും വ്യക്തി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും കൂടുതൽ ആത്മവിശ്വാസം നേടിയതായും ഐശ്വര്യ പറയുന്നു.

സിനിമയിൽ താൻ ചെയ്ത കഥാപാത്രങ്ങൾ പലതും ബോൾഡ് ആണെങ്കിൽ കൂടിയും ഐശ്വര്യ എന്ന താൻ അങ്ങനെ ആയിരുന്നില്ലെന്നും ഐശ്വര്യ പറയുന്നു. ഓരോ സിനിമയിലെ അനുഭവങ്ങളിൽ നിന്നുമാണ് ഉൾവലിവുകളെ മറികടന്നതും ആത്മവിശ്വാസം കൈവരിച്ചതുമെന്നും താരം പറഞ്ഞു. വ്യക്തിപരമായി ഫീൽ​ഗുഡ് സിനിമകളെ സ്നേഹിക്കുന്നയാളാണ് താനെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

തെന്നിന്ത്യ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ഭാ​ഗം കൂടിയാണ് ഐശ്വര്യ ലക്ഷ്മി. വലിയൊരു അനുഗ്രഹമായിട്ടാണ് പൊന്നിയൻ സെൽവനിലെ കഥാപാത്രത്തെ കാണുന്നതെന്നാണ് താരം പറയുന്നത്. മണിരത്നനം, എ.ആർ റഹ്മാൻ, രവിവർമൻ എന്നിവരോടൊപ്പമൊക്കെ ഒരു സിനിമ ചെയ്യാൻ സാധിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജീവിതത്തിലെ വലിയ ഭാ​ഗ്യങ്ങളിൽ ഒന്നായിട്ടാണ് ഇവയെകണക്കാക്കുന്നതെന്നും ഐശ്വര്യ പറയുന്നു. ഐശ്വര്യ ടൈറ്റിൽ റോളിലെത്തുന്ന സിനിമ അര്‍ച്ചന 31 നോ‌ട്ട് ഔട്ട് ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ. തിയേറ്ററിൽ മാത്രമേ ഈ സിനിമ റിലീസ് ചെയ്യുന്നുള്ളൂവെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഒരുപാട് പ്രതീക്ഷയോടെ ആസ്വദിച്ച് ചെയ്ത സിനിമയാണ് അർച്ച 31 നോട്ട് ഔട്ട് എന്നും താരം പറഞ്ഞു.

about aiswarya lekshmi

More in Malayalam

Trending

Recent

To Top