Malayalam
സീരിയൽ കണ്ട് നമ്മുടെ സ്വഭാവം അതാണെന്ന് പലരും വിചാരിക്കും; സ്റ്റാർ മാജിക്കിൽ വരാത്തതിനുള്ള കാരണം വെളിപ്പെടുത്തി നവീൻ അറക്കൽ!
സീരിയൽ കണ്ട് നമ്മുടെ സ്വഭാവം അതാണെന്ന് പലരും വിചാരിക്കും; സ്റ്റാർ മാജിക്കിൽ വരാത്തതിനുള്ള കാരണം വെളിപ്പെടുത്തി നവീൻ അറക്കൽ!
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നായകന്മാരാണ് നവീന്‍ അറക്കലും ആനന്ദ് നാരായണനും. കുടുംബവിളക്കിലെ അനിരുദ്ധ് ആയിട്ടാണ് ആനന്ദ് ഇപ്പോൾ പ്രേക്ഷകർക്കരികിലേക്ക് എത്തുന്നത് . അഭിനയത്തിലൂടെ മാത്രമല്ല, യൂട്യൂബ് ചാനലിലൂടെയും ആനന്ദ് പ്രേക്ഷകരുടെ ഇഷ്ട താരമാകുകയാണ്.
സീരിയലിലെ വിശേഷങ്ങളും സഹതാരങ്ങളെ കുറിച്ചുമെല്ലാം ആനന്ദ് യൂട്യൂബ് വീഡിയോയിലൂടെ പറയാറുണ്ട്. ഏറ്റവും പുതിയതായി നടന് നവീന്‍ അറക്കലിന്റെ വിശേഷങ്ങള്‍ പറഞ്ഞാണ് താരം എത്തിയിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ച് കൊണ്ടാണ് സീരിയലിലെ കഥാപാത്രങ്ങളെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും പറഞ്ഞത്.
നിരവധി സീരിയലുകളില്‍ വില്ലനായും നായകനായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള നവീന്‍ മസിലളിയന് എന്ന പേരിലാണ് അറിയപ്പെടുന്നത്. മസിലുള്ള ശരീരവും കലിപ്പ് നോട്ടവുമൊക്കെയായി വില്ലന്‍ വേഷത്തിലെത്തി അടുപ്പിച്ച് രണ്ട് തവണ മികച്ച വില്ലനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരവും നേടി എടുത്തിയിരുന്നു. സീരിയലിന് പുറമേ സ്റ്റാര്‍ മാജിക് അടക്കം ചില ടെലിവിഷന്‍ ഷോ കളിലും നവീന്‍ സജീവമാണ്. ഏറ്റവും പുതിയതായി ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയിലും എത്തിയിരുന്നു.
ആനന്ദിന്റെ യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയില്‍ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നവീന്‍ പറഞ്ഞിരുന്നു. തന്റേത് ഇന്റര്‍കാസ്റ്റ് വിവാഹമാണെന്ന് നവീന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. രണ്ട് വീട്ടിലും എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലാതെ കഴിയുകയാണ്. ഭാര്യയും രണ്ട് മക്കളുമാണ് തനിക്കുള്ളത്. വൈഫ് ഹിന്ദുവും ഞാന്‍ ക്രിസ്ത്യനുമാണ്. അങ്ങനെ പ്രതിഷേധങ്ങളോ വിപ്ലവമോ ഒന്നും നടത്തിയില്ല. പരസ്പരം ഇഷ്ടമായിരുന്നു. ഒന്നര വര്‍ഷത്തോളം പ്രണയിച്ചു.
സ്റ്റാര്‍ മാജിക് ഒത്തിരി ആരാധകരെ സമ്മാനിച്ചു. സീരിയല്‍ ചെയ്യുമ്പോള്‍ സീരിയലിലെ കഥാപാത്രത്തിലൂടെ മാത്രമേ നമ്മള് അറിയപ്പെടുകയുള്ളു. നവീന്‍ സ്റ്റാര്‍ മാജിക്കില്‍ വരാത്തത് എന്താണെന്ന് അന്വേഷിച്ചെത്താറുള്ള ആരാധകര്‍ക്കുള്ള മറുപടിയും താരം നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അവസാനം സ്റ്റാര്‍ മാജിക്കില്‍ എത്തിയത്. സീരിയലുകളില്‍ കൂടുതല്‍ ഓഫറുകള്‍ വരുന്നത് കൊണ്ടാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതെ പോയത്. സീരിയലുകള്‍ തിരുവനന്തപുരത്തും സ്റ്റാര്‍ മാജിക് എറണാകുളത്തുമാണ്. ഇതിനിടയില്‍ കുറേ യാത്രകള്‍ വേണ്ടി വരും. ഇവിടെ കഴിഞ്ഞ് അവിടെ എത്തുമ്പോഴെക്കും മടുക്കും. ഇപ്പോള്‍ ഒന്ന് രണ്ട് സീരിയലുകള്‍ കമ്മിറ്റ് ചെയ്ത് വെച്ചിരിക്കുകയാണെന്നും നവീന്‍ പറയുന്നു.
about naveen arekkal
