Connect with us

ഇനി വിവാഹത്തിന് അധികനാളില്ലല്ലോ, വിവാഹ ശേഷം പോയാല്‍ മതിയെന്നായി അച്ഛൻ; അന്ന് നടക്കാതെ പോയ ആ ആഗ്രഹം ഇത്ര കാലമായിട്ടും നടന്നില്ല; നവ്യയുടെ വാക്കുകൾ !

Malayalam

ഇനി വിവാഹത്തിന് അധികനാളില്ലല്ലോ, വിവാഹ ശേഷം പോയാല്‍ മതിയെന്നായി അച്ഛൻ; അന്ന് നടക്കാതെ പോയ ആ ആഗ്രഹം ഇത്ര കാലമായിട്ടും നടന്നില്ല; നവ്യയുടെ വാക്കുകൾ !

ഇനി വിവാഹത്തിന് അധികനാളില്ലല്ലോ, വിവാഹ ശേഷം പോയാല്‍ മതിയെന്നായി അച്ഛൻ; അന്ന് നടക്കാതെ പോയ ആ ആഗ്രഹം ഇത്ര കാലമായിട്ടും നടന്നില്ല; നവ്യയുടെ വാക്കുകൾ !

മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ കാണുന്ന നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സിനിമാ പ്രേക്ഷകർക്ക് എക്കാലവും നവ്യയെ ഓർത്തിരിക്കാൻ. നവ്യയുടെ ഒട്ടുമിക്ക എല്ലാ മലയാളം സിനിമകളും വൻ വിജയമായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലും നടി സജീവമായിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തും മികച്ച ആരാധകരെ സൃഷ്ടിക്കാൻ നാവ്യയ്ക്ക് കഴിഞ്ഞിരുന്നു.

തമിഴിനെക്കാളും കന്നഡയിലായിരുന്നു നവ്യ അധികം സിനിമ ചെയ്തത്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം നൃത്തത്തിൽ സജീവമായിരുന്നു. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്.

സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു നവ്യ വിവാഹിതയാവുന്നത്. ഇതോടെ അഭിനയത്തിന് ചെറിയ ഇടവേള നൽകുകയായിരുന്നു.എന്നാലിപ്പോൾ പ്രേക്ഷകരുടെ നിരാശയൊക്കെ മാറ്റി നടിയുടെ രണ്ടാം വരവ് എത്തിയിരിക്കുകയാണ് . മടങ്ങി വരവിൽ മിനിസ്ക്രീനിലും നടി സജീവമായിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം ഷോയായ സ്റ്റാർമാജിക്കിലെ സ്ഥിരം അതിഥിയാണ് താരം. മത്സരാർഥികൾക്കൊപ്പം നവ്യയും രസകരമായ ഗെയിമുകളിൽ കൂടാറുണ്ട്.

അഭിനേത്രി നർത്തകി എന്നതിൽ ഉപരി മിമിക്രിയും ചെയ്യും ഷോയിൽ കാവ്യ മാധവനെ നടി അനുകരിച്ച് കാണിച്ചിരുന്ന. നടൻ സലിംകുമാർ എത്തിയ എപ്പിസോഡിലാണ് നടി കാവ്യയെ അനുകരിച്ചത്. വളരെ മികച്ച രീതിയിൽ തന്നെ ശബ്ദം എടുക്കുകയും ചെയ്തു. കാവ്യ ഇത് കാണുന്നുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് നവ്യ ശബ്ദം അനുകരിച്ചത്. എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. ദിലീപിന്റേയും കാവ്യയുടേയും അടുത്ത സുഹൃത്താണ് നവ്യ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ദിലീപ്- നവ്യ കൂട്ടുകെട്ടിൽ പിറന്നത്.

ഇപ്പോഴിത നടക്കാതെ പോയ ഒരു യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നവ്യ. സ്റ്റാർമാജിക് ഷോയിൽ വെച്ചാണ് രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഗോവ യാത്രയെ കുറിച്ചായിരുന്നു നടി പറഞ്ഞത്.

നവ്യയുടെ വാക്കുകൾ വായിക്കാം… ” വിവാഹത്തിന് മുന്‍പുള്ള ന്യൂയര്‍ ഗോവയില്‍ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടൻ ചോദിച്ചു. വീട്ടില്‍ നിന്നും അനുമതി കിട്ടുമോ എന്നായിരുന്നു എന്റെ ആശങ്ക. ചേട്ടന്‍ നിര്‍ബന്ധിച്ചതോടെ അച്ഛനോട് അതേക്കുറിച്ച് ചോദിച്ചിരുന്നു. ഇനി വിവാഹത്തിന് അധികനാളില്ലല്ലോ, വിവാഹ ശേഷം പോയാല്‍ മതിയെന്നായി അച്ഛൻ. അന്ന് നടക്കാതെ പോയ ആ ഗോവന്‍ യാത്ര ഇത്ര കാലമായിട്ടും നടന്നില്ല. ഇപ്പോള്‍ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്പോള്‍ത്തന്നെ ചേട്ടന്‍ ഓടിക്കും, നവ്യ പറയുന്നു.

about navya nair

Continue Reading
You may also like...

More in Malayalam

Trending

Recent

To Top