Malayalam
ഏകദേശം ഒന്നരമാസത്തോളം….. ആ അനുഭവങ്ങൾ! നല്ലൊരു മനസ്സിന്റെ ഉടമയാണദ്ദേഹം! മഞ്ജു ഞെട്ടിച്ചുകളഞ്ഞു… ആ രഹസ്യങ്ങളെല്ലാം പരസ്യമാക്കി
ഏകദേശം ഒന്നരമാസത്തോളം….. ആ അനുഭവങ്ങൾ! നല്ലൊരു മനസ്സിന്റെ ഉടമയാണദ്ദേഹം! മഞ്ജു ഞെട്ടിച്ചുകളഞ്ഞു… ആ രഹസ്യങ്ങളെല്ലാം പരസ്യമാക്കി
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. 14 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ സ്ഥാനം വീണ്ടും ഉറപ്പിച്ച മഞ്ജു സിനിമയിലെ തന്റെ യാത്ര തുടരുകയാണ്. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് താരം.
പ്രഖ്യാപന വേളയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മഞ്ജു നായികയാകുന്നചിത്രമാണ് ജാക്ക് ആൻ്റ് ജിൽ. കാളിദാസ് ജയറാമിനൊപ്പം മഞ്ജു അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയായതിനാൽ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷയാണ് പ്രേക്ഷകസമൂഹത്തിനുമുള്ളത്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.
ഒരു സ്വാകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മഞ്ജു വാര്യർ പങ്കുവെച്ചത്. ജാക്ക് ആന്‍ഡ് ജില്‍ ഭയങ്കര ഫണ്‍ ആയിട്ടുള്ള ഒരു ചിത്രമാണ് എന്നും തന്റെ കഥാപാത്രവും അങ്ങനെ തന്നെയാണെന്നും മഞ്ജു വാര്യർ പറയുന്നു. ഞാന്‍ ഇതുവരെ സിനിമകളില്‍ ചെയ്യാത്ത പല പരീക്ഷണങ്ങളും ആ സിനിമയില്‍ അദ്ദേഹം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
മഞ്ജു തൻ്റെ കഥാപാത്രത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്….
കഥാപാത്രം ഒരേസമയം ഫണ്ണിയും അഡ്വന്‍ഞ്ചറസുമാണ്. ഞാന്‍ ഇതുവരെ ചെയ്യാത്ത പുതിയ പുതിയ പരീക്ഷണങ്ങളും ആ സിനിമയില്‍ ചെയ്തിട്ടുണ്ട്. എന്നെക്കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിപ്പിക്കുകയായിരുന്നു. അതൊക്കെ സന്തോഷേട്ടന്റെ റിസ്‌കാണെന്നും മഞ്ജു പറഞ്ഞു. സിനിമയെ കുറിച്ച് കേള്‍ക്കുന്ന കാലം മുതൽക്കേ സന്തോഷ് ശിവന്റെ ക്യാമറയെ കുറിച്ച് കേൾക്കാറുണ്ട്. പണ്ടൊക്കെ അദ്ദേഹത്തിന്റെ ഒരു ഫ്രെയിമിലെങ്കിലും നില്‍ക്കാന്‍ കഴിയണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
ഇപ്പോള്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ പ്രവർത്തിക്കാൻ കഴിഞ്ഞു. ഏകദേശം ഒന്നരമാസത്തോളം ഒരു നല്ല മനുഷ്യന്റെ കൂടെ പ്രവർത്തിക്കാനായി. അതൊക്കെ നല്ല അനുഭവങ്ങളായിരുന്നു. എല്ലാത്തിലുമുപരി നല്ലൊരു മനസിന് ഉടമ കൂടിയാണ് അദ്ദേഹം. എന്തൊക്കെയായിരുന്നു അതെന്ന അവതാരകൻ്റെ ചോദ്യത്തോട് അത് സിനിമ ഇറങ്ങുമ്പോള്‍ കാണാം എന്നായിരുന്നു മഞ്ജു നൽകിയ മറുപടി.
എന്നാല്‍ ചിത്രത്തില്‍ മഞ്ജുവിനെക്കൊണ്ട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിപ്പിട്ടുണ്ടെന്നും തമിഴില്‍ ഒരു പാട്ടു പാടിച്ചിട്ടുണ്ടെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. ഇതോടെ താന്‍ രഹസ്യമാക്കി വെച്ച കാര്യങ്ങളെല്ലാം പറഞ്ഞുകളഞ്ഞല്ലോയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. തമിഴിലെ എന്റെ ആദ്യത്തെ പാട്ടായിരിക്കും ഇതെന്നും അത്യാവശ്യം നല്ല രീതിയിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും മഞ്ജുവും കൂട്ടിച്ചേർത്തു.
മുൻപ് ചില ചിത്രങ്ങളില്‍ ചെറിയ രീതിയിലുള്ള ആക്ഷന്‍ സ്വീകന്‍സുകള്‍ ചെയ്തിരുന്നുവെങ്കിലും ജാക്ക് ആൻ്റ് ജില്ലിൽ അത്യാവശ്യം നന്നായി ആക്ഷന്‍ ഉണ്ടെന്നും സിനിമയ്ക്ക് വേണ്ടി ഏകദേശം ഒരു മാസത്തോളം മിക്‌സ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചെന്നും താരം പറഞ്ഞു. ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങി നിരവധി താരങ്ങളുമുണ്ട്. ചിത്രത്തില്‍ മഞ്ജു ആലപിച്ച കാന്താ കാതോര്‍ത്തിരിപ്പു ഞാന്‍ എന്ന പാട്ട് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരുന്നു. ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീഗോകുലം മൂവീസ്, സേവാസ് ഫിലിംസ് ബാനറില്‍ ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം. പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ്.
അതേസമയം സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ മൂവി അവാര്‍ഡ്‌സില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് മഞ്ജു തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്‌കാരമാണ് മഞ്ജു നേടിയത്. പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലേക്ക് മഞ്ജു പുരസ്‌കാരം കൊണ്ടുവന്നത്. ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാള്‍ എന്ന കഥാപാത്രമാണ് മഞ്ജുവിന് തമിഴില്‍ പുരസ്‌കാരം നേടിക്കൊടുത്തത്. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനാക്കി. മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിനാണ്. ലൂസിഫറിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്‌കാരം.
