തന്റെ ഗര്‍ഭ കാല വാര്‍ത്തകള്‍ പങ്കുവെക്കാന്‍ കാണിക്കുന്ന ആവേശം അക്കാര്യത്തിൽ കൂടി കാണിക്കുമോ! അഭ്യർത്ഥനയുമായി പേർളി
കുഞ്ഞിന് ജന്മം നൽകാനുള്ള തയ്യറെടുപ്പിലാണ് മലയാളികളുടെ പ്രിയ താരം പേർളി മാണി. ഗർഭകാല വിശേഷങ്ങൾ ആരാധകരുമായി പേർളി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഗര്‍ഭകാല വാര്‍ത്തകള്‍ക്ക് പിന്നാലെ മാധ്യമങ്ങളോട്അഭ്യർത്ഥന നടത്തുകയാണ് പേർളി
താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ തന്റെ ഗര്‍ഭ കാലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ഉപയോഗിക്കുന്ന മാധ്യമങ്ങളോട് നന്ദിയുണ്ട്. മാധ്യമങ്ങള്‍ തന്റെ ഗര്‍ഭ വാര്‍ത്തകള്‍ പങ്കുവെക്കാന്‍ കാണിക്കുന്ന ആവേശം നെറ്റ്ഫ്ലിക്സില്‍ സംപ്രേഷണം ചെയ്യുന്ന തന്റെ സിനിമയായ ലുഡോയേയും പ്രെമോട്ട് ചെയ്യാന്‍ കാണിക്കുമോ എന്നാണ് പേളി ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.
‘ലൂഡോ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിക്കാനായിരിക്കുകയാണ് പേർളി. ലൂഡോ നെറ്റ്ഫ്ലിക്സിലൂടെ റിലീസായിരിക്കുകയാണ്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനുരാഗ് ബസുവാണ്.
