ദിലീപിനെ ജയിലില്‍ വച്ച് കണ്ട ആ ദിവസം സംഭവിച്ചത്! ഭീഷണിക്കാരന്റെ മൊഴി മണിമണിയായി പുറത്തേക്ക്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വീണ്ടും ട്വിസ്റ്റിലേക്ക്… നടന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടിട്ടുണ്ടെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തല. ഒരു തവണ ഗണേഷ് കുമാറിന്റെ ഒപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലില്‍ പോയി ദിലീപിനെ കണ്ടിട്ടുണ്ടെന്നാണ് പ്രദീപ് കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. കൂടാതെ ദിലീപിന്റെ ഡ്രൈവര്‍ സുനില്‍രാജിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് കുമാറിന്റെ മൊഴിയിലുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പറഞ്ഞുളള റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കി.
ദിലീപുമായി ബന്ധമൊന്നും ഇല്ലെന്നാണ് ആദ്യം പ്രദീപ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ദിലീപ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് ഗണേഷ് കുമാറിനൊപ്പം പോയി കണ്ടിട്ടുണ്ടെന്ന് പ്രദീപ് സമ്മതിച്ചു. ഇതു കൂടാതെ മറ്റൊരു തവണ തനിച്ചും പോയി കണ്ടിട്ടുള്ളതായും പ്രദീപ് മൊഴി നല്‍കിയത്. ഫോണ്‍ രേഖകളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം ചോദ്യം ചെയ്തത്. കൂടുതല്‍ അന്വേഷണത്തിന് പ്രദീപിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നും അറസ്റ്റ് ചെയ്യാന്‍ അനുമതി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ആരൊക്കെ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്, എന്തിനായിരുന്നു ഇത് തുടങ്ങിയ കാര്യങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിലൂടെയേ അറിയാനാകൂ എന്നും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
അതെ സമയം തന്നെ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നുവെന്ന് അന്വേഷണ സംഘം കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നത് കഴിഞ്ഞ ജനുവരി മാസം അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നിരുന്നു എന്ന സുപ്രധാന വിവരമാണ് പോലീസിന് ലഭിച്ചത്.
പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ഇന്നാണ് വിധി പറയുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ പ്രദീപിനെ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തേ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് അന്വേഷണസംഘം കാസര്‍കോട് കോടതിയില്‍ സമര്‍പ്പിച്ചത്. ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റിനുള്ള സാധ്യതയുണ്ട്. പ്രദീപ് മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന് ബേക്കല്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം വ്യക്തമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രദീപിന് കോടതി നോട്ടീസ് അയക്കുകയായിരുന്നു. ജനുവരി 23ന് കേസിലെ മാപ്പുസാക്ഷിയും ബേക്കല്‍ സ്വദേശിയുമായ വിപിന്‍ലാലിനെ കാണാന്‍ പ്രദീപ് കുമാര്‍ ബേക്കലിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. തൃക്കണ്ണാടയിലെ ബന്ധുവീട്ടിലെത്തിയ പ്രദീപ്, വിപിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് വിപിന്റെ അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടുള്ള ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും ബിബിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് കേസില്‍ പ്രദീപിന്റെ ഇടപെടല്‍ വ്യക്തമായതെന്ന് പൊലീസ് പറയുന്നു.
