Malayalam
‘ഭാര്യയിലെ നരനും കുങ്കുമപ്പൂവിലെ മഹേഷും’; മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം സാജൻ സൂര്യ; കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന വീഡിയോ !
‘ഭാര്യയിലെ നരനും കുങ്കുമപ്പൂവിലെ മഹേഷും’; മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം സാജൻ സൂര്യ; കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന വീഡിയോ !
മലയാള മിനിസ്‌ക്രീനിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് സാജന്‍ സൂര്യ. ‘സ്‍ത്രീയിലെ ഗോപന്‍ എന്ന നിത്യഹരിത കഥാപാത്രം മുതല്‍’ ജീവിത നൗക’യിലെ പുതിയ കഥാപാത്രമായ ജയകൃഷ്ണന്‍ വരെയെത്തി നില്‍ക്കുന്നു സാജന്റെ സീരിയൽ കഥാപാത്രങ്ങൾ . ഏഷ്യാനെറ്റ് ഹിറ്റ് പരമ്പരകളിൽ
ഒന്നായ കുങ്കുമപ്പൂവിലെ വേഷവും സാജന്റെ അഭിനയ ജീവിതത്തിൽ വലിയ വഴിത്തിരിവായിരുന്നു.
നൂറോളം പരമ്പരകളില്‍ വേഷമിട്ട സാജന്‍ ഇപ്പോഴും മിനിസ്‌ക്രീനിലെ നായകസങ്കല്‍പത്തിലുള്ള മലയാളിയുടെ താരമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ സാജന്‍ തന്റെ ജീവിതത്തിലെ മികച്ച നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ താരം കഴിഞ്ഞദിവസം പങ്കുവച്ചൊരു കുറിപ്പും വീഡിയോയുമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ കാല പരമ്പരകളുടെ ഒരു ഓർമയാണ് സാജൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഫാനായ സുഹൃത്ത് എഡിറ്റ് ചെയ്‍ത് സമ്മാനിച്ച വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഭാര്യയിലെ നരനും കുങ്കുമപ്പൂവിലെ മഹേഷും പ്രദീപ് പണിക്കർ നൽകിയ ഭാഗ്യമാണെന്ന് സാജൻ കുറിക്കുന്നു. ‘നരൻ എന്നും എന്റെ പ്രിയപ്പെട്ട കഥാപാത്രമായിരിക്കും , ശ്രീ പ്രദീപ് പണിക്കർ എനിക്കു നല്‍കിയ ഭാഗ്യമാണ് കുങ്കുമപ്പൂവിലെ മഹേഷും ഭാര്യയിലെ നരനും. രണ്ടും ഏഷ്യാനെറ്റ് കുടുംബത്തിൽ. ഇപ്പോ ഇത് എഡിറ്റ് ചെയ്‍തു തന്ന് ഓർമ്മിപ്പിച്ച പ്രിയ കൂട്ടുകാരി’- എന്നാണ് സാജൻ കുറിച്ചിരിക്കുന്നത്.
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഭാര്യ. സാജന് പുറമെ, റോൺസൺ വിൻസെന്റ്, മൃദുല വിജയ്, രാജേഷ് ഹെബ്ബാർ എന്നിവരായിരുന്നു സീരിയലിലെ മറ്റു അഭിനേതാക്കൾ. കുങ്കുമപ്പൂവിനും ഭാര്യക്കും പുറമെ സ്ത്രീജന്മം എന്ന പരമ്പരയിലും തിളങ്ങിയ താരം, ചെറിയ ഇടവേളക്ക് ശേഷം ജീവിതനൗക എന്ന പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. പരമ്പര അവസാനിച്ചെങ്കിലും സാജന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രം വലിയ പ്രേക്ഷക പ്രിയം നേടിയിരുന്നു.
about sajan surya
