Connect with us

നക്ഷത്ര ഹോട്ടലിൽ ആ രാത്രിയിൽ സംഭവിച്ചത് ! ചങ്കിൽ കൈ വച്ച് നടി എല്ലാത്തിനെയും പൂട്ടും

Malayalam

നക്ഷത്ര ഹോട്ടലിൽ ആ രാത്രിയിൽ സംഭവിച്ചത് ! ചങ്കിൽ കൈ വച്ച് നടി എല്ലാത്തിനെയും പൂട്ടും

നക്ഷത്ര ഹോട്ടലിൽ ആ രാത്രിയിൽ സംഭവിച്ചത് ! ചങ്കിൽ കൈ വച്ച് നടി എല്ലാത്തിനെയും പൂട്ടും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ അടക്കം നൽകിയ ഹർജികളിൽ ഇന്ന് ഹൈക്കോടതി വിധി പറയും. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനം ഉണ്ടാകാനിരിക്കെ നടിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നുവെന്ന് അന്വേഷണ സംഘം

കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഗണേഷ്‌കുമാറിന്റെ സഹായി പ്രദീപ് പങ്കെടുത്തിരുന്നോ എന്നാണ് ഇപ്പോൾ പോലീസ് അന്വേഷിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നത് കഴിഞ്ഞ ജനുവരി മാസം അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നിരുന്നു എന്ന സുപ്രധാന വിവരമാണ് പോലീസിന് ലഭിച്ചത്. യോഗത്തിനു ശേഷമാണ് പ്രദീപ് കാഞ്ഞങ്ങാട്ടേക്ക് പോകുന്നത്. കാസര്‍കോട്ടുനിന്ന് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികള്‍ ആരെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സാക്ഷിയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ പ്രത്യേക ഫോണും സിം കാര്‍ഡുമെടുത്തിരുന്നു. സിം കാര്‍ഡ് സാക്ഷിയുടെ ബന്ധുവിനെ വിളിക്കുന്ന സമയത്ത് കാസര്‍കോടായിരുന്നു ലൊക്കേഷനെന്നതും പ്രധാനപ്പെട്ട വിവരമാണ്.

അതെ സമയം തന്നെ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാരും നടിയും രംഗത്തെത്തിയിരുന്നു. ഉപദ്രവത്തിനിരയായ നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സർക്കാർ ആരോപിച്ചു. മാനസികമായ തേജോവധത്തെത്തുടർന്ന് വിസ്താരത്തിനിടെ പലവട്ടം കോടതിമുറിയിൽ താൻ പരസ്യമായി പൊട്ടിക്കരഞ്ഞെന്ന് നടിയും അറിയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top