Malayalam
ഇത് പോലെ നിങ്ങളെ നോക്കുന്ന പാർട്ണറെ തപ്പുക, പക്ഷേ ഉറപ്പാണ് കിട്ടില്ല; കല്യാണി-പൃഥ്വി ചിത്രം മീം ആയപ്പോൾ !
ഇത് പോലെ നിങ്ങളെ നോക്കുന്ന പാർട്ണറെ തപ്പുക, പക്ഷേ ഉറപ്പാണ് കിട്ടില്ല; കല്യാണി-പൃഥ്വി ചിത്രം മീം ആയപ്പോൾ !
കഴിഞ്ഞ ദിവസം മുതൽ സൈമ അവാർഡിന്റെ വിശേഷങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ നിറയെ . ഏറെ നാളുകൾക്ക് ശേഷം തങ്ങളുടെ പ്രിയതാരങ്ങൾ ഒത്തുകൂടിയ സൈമ പുരസ്കാര രാവിൽ നിന്നുള്ള ചിത്രങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ. അക്കൂട്ടത്തിൽ ശ്രദ്ധ നേടുന്ന ഒരു ചിത്രമാണ്, പൃഥ്വിരാജും കല്യാണി പ്രിയദർശനും ഒന്നിച്ചുള്ളത്.
എന്തോ ആലോചിച്ച് ഗൗരവത്തിൽ ഇരിക്കുന്ന പൃഥ്വിയേയും പൃഥ്വിയെ സ്നേഹത്തോടെ നോക്കുന്ന കല്യാണിയേയുമാണ് ചിത്രങ്ങളിൽ കാണാനാവുക. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “ഇത് പോലെ നിങ്ങളെ നോക്കുന്ന പാർട്ണറെ തപ്പുക, പക്ഷേ ഉറപ്പാണ് കിട്ടില്ല,” എന്നാണ് ചിത്രത്തിന് ട്രോളന്മാർ നൽകിയിരിക്കുന്ന കമന്റുകളിൽ ഒന്ന്.
ഐപിഎൽ കണ്ടുകൊണ്ടിരിക്കുന്ന എന്നെ ‘കുടുംബവിളക്ക്’ സീരിയൽ കാണാൻ ആഗ്രഹിക്കുന്ന അമ്മൂമ്മ നോക്കുന്ന നോട്ടം, കലിപ്പനും കാന്താരിയും, യൂട്യൂബിൽ വീഡിയോ കാണാനായി ലിങ്ക് ഓപ്പൺ ചെയ്ത ഞാനും എന്നെ നോക്കുന്ന യൂട്യൂബ് പരസ്യങ്ങളും എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങൾ ചേർത്താണ് ട്രോളുകൾ വരുന്നത്. സുപ്രിയയ്ക്ക് ഒപ്പമാണ് പൃഥ്വി സൈമ വേദിയിലെത്തിയത്.
സൈമയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം പൃഥ്വി സംവിധാനം ചെയ്ത ‘ലൂസിഫർ’ നേടി. ലൂസിഫറിലെ അഭിനയത്തിന് മോഹൻലാൽ, മഞ്ജുവാര്യർ എന്നിവരും പുരസ്കാരം നേടി. മലയാളത്തിലെ മികച്ച നടനുള്ള പുരസ്കാരം ലൂസിഫറിലൂടെ മോഹൻലാൽ നേടിയപ്പോൾ മലയാളത്തിലെയും തമിഴിലെയും മികച്ച നടിയായി മഞ്ജുവാര്യർ തിരഞ്ഞെടുക്കപ്പെട്ടു. ലൂസിഫർ, അസുരൻ എന്നീ ചിത്രങ്ങളാണ് മഞ്ജുവിനെ അവാർഡിന് അർഹയാക്കിയത്.
about prithvi
