Malayalam
അമ്മയിലെ ചിന്നുവിനെ മറന്നോ? അഭിനയത്തിൽ നിന്ന് മാറി നിന്നു; ഒടുവിൽ അത് തന്നെ സംഭവിച്ചു
അമ്മയിലെ ചിന്നുവിനെ മറന്നോ? അഭിനയത്തിൽ നിന്ന് മാറി നിന്നു; ഒടുവിൽ അത് തന്നെ സംഭവിച്ചു
അമ്മ എന്ന സീരിയലിലൂടെ ചില പുതുമുഖ താരങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. സീരിയലിലെ ചിന്നുവിനെ അത്ര പെട്ടന്നൊന്നും മലയാളികൾ മറക്കില്ല. ചിന്നുവിന്റെ ബാല്യം മാളവികയും കൗമാരം ഗൗരികൃഷ്ണയും മികവുറ്റതാക്കി.ഇരുവർക്കും പ്രേക്ഷക മനസ്സിൽ വലിയ സ്ഥാനം തന്നെ ലഭിച്ചിരുന്നു
അമ്മയ്ക്ക് ശേഷം ചില തമിഴ് സിനിമകളിലൂടെയും മറ്റും മാളവികയെ കണ്ടുവെങ്കിലും ഗൗരി അപ്രത്യക്ഷയായി. ഇപ്പോഴിതാ രൂപവും ഭാവവുമെല്ലാം മാറി ഒരു ദേശീയ മാധ്യമത്തിന് മുന്നില്‍ താരം എത്തിയിരിയ്ക്കുന്നു. സമയത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ അഭിനയത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം താരം പങ്കുവച്ചു.
അതോടൊപ്പം ഇത്രയും കാലം എവിടെയായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരവും നല്കി. അമ്മ എന്ന സീരിയല്‍ ചെയ്യുന്ന സമയത്ത് ഗര്‍ഭശ്രീമാന്‍ എന്ന സിനിമയിലും അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ആ സമയത്ത് ഞാന്‍ പ്ലസ് ടുവിന് പഠിയ്ക്കുകയായിരുന്നു. അഭിനയത്തിലെന്ന പോലെ തന്നെ പഠനത്തോടും വലിയ താത്പര്യമുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ബാംഗ്ലൂരിലെത്തി ഉപരി പഠനം പൂര്‍ത്തിയാക്കി. പഠനത്തിനൊപ്പം ഒരു കമ്പനിയില്‍ ജോലിയുമായി. അതിന് ശേഷം ഇപ്പോള്‍ ബാംഗ്ലൂരില്‍ തന്നെ ഒരു കോളേജില്‍ ലക്ചററായി ജോലി നോക്കുകയാണ്. അമ്മയും അച്ഛനും എനിക്കൊപ്പമുള്ളത് കൊണ്ട് ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കി.ഇതിനിടയില്‍ അഭിനയം വിട്ടു പോയെങ്കിലും അതിനോടുള്ള ഇഷ്ടം ഒട്ടും കുറയാതെ ഉള്ളിലുണ്ട്. പഠനത്തിനിടെ ചില അവസരങ്ങളെല്ലാം വന്നിരുന്നുവെങ്കിലും അതെല്ലാം ഒഴിവാക്കേണ്ടി വന്നു. ഇനിയൊരു അവസരവും ഞാന്‍ തട്ടിക്കളയില്ല. സിനിമയിലായാലും സീരിയലിലായാലും നല്ലൊരു വേഷം കിട്ടിയാല്‍ അഭിനയിക്കണം എന്ന് തന്നെയാണ് ആഗ്രഹം. അതിനിടയില്‍ എന്റെ പ്രിയതമന് എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. കൊറോണ കാരണമാണ് റിലീസ് വൈകുന്നത്. പുതുമുഖ താരങ്ങളാണ് ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം- ഗൗരി കൃഷ്ണ പറഞ്ഞു.
