സിനിമാ ഇന്ഡസ്ട്രിയിലെ നെടുംതൂണുകളായ ആളുകള്‍ പോലും ഒന്നും ചെയ്യാന്‍ പറ്റാതെ ഇരിക്കുകയാണ്; ആ സമയങ്ങളില്‍ ഞാന്‍ ലാലേട്ടനെ എല്ലാ ദിവസവും വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു, അവരെല്ലാം വിഷമത്തിലായിരുന്നു: പൃഥ്വിരാജ് പറയുന്നു!
സിനിമാ ഇന്ഡസ്ട്രിയിലെ നെടുംതൂണുകളായ ആളുകള്‍ പോലും ഒന്നും ചെയ്യാന്‍ പറ്റാതെ ഇരിക്കുകയാണ്; ആ സമയങ്ങളില്‍ ഞാന്‍ ലാലേട്ടനെ എല്ലാ ദിവസവും വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു, അവരെല്ലാം വിഷമത്തിലായിരുന്നു: പൃഥ്വിരാജ് പറയുന്നു!
സിനിമാ ഇന്ഡസ്ട്രിയിലെ നെടുംതൂണുകളായ ആളുകള്‍ പോലും ഒന്നും ചെയ്യാന്‍ പറ്റാതെ ഇരിക്കുകയാണ്; ആ സമയങ്ങളില്‍ ഞാന്‍ ലാലേട്ടനെ എല്ലാ ദിവസവും വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു, അവരെല്ലാം വിഷമത്തിലായിരുന്നു: പൃഥ്വിരാജ് പറയുന്നു!
കൊവിഡിന് ശേഷമുള്ള മലയാള സിനിമയുടെ ഭാവിയെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചും മനസുതുറക്കുകയാണ് സംവിധായകനടനുമായ പൃഥ്വിരാജ് സുകുമാരന്‍. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബായിലെത്തിയ പൃഥ്വിരാജ് എഫ്.എം അവതാരകന് മിഥുന് രമേശിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
കൊവിഡ് ലോക്ഡൗണില്‍ തിയറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന ഈ സമയത്ത് താന്‍ ദിവസവും മോഹന്‍ലാലിനെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നെന്നും മലയാളസിനിമ തിയറ്റര്‍ റിലീസ് ഇല്ലാതെ ഏറെക്കുറെ സ്തംഭിച്ചിരിക്കുന്ന ഈ അവസ്ഥയില്‍ അവരെല്ലാം വിഷമത്തിലാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘സിനിമാ ഇന്ഡസ്ട്രിയിലെ നെടുംതൂണുകളായ ആളുകള്‍ പോലും നിര്‍ഭാഗ്യവശാല്‍ ഈ കൊവിഡ് സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ ഇരിക്കുകയാണ്,’ പൃഥ്വിരാജ് പറഞ്ഞു.
എന്നാല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള് നല്കിയ അവസരങ്ങള്‍ സിനിമയെ മുഴുവനായും സ്തംഭിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. പ്രേമം സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന ചിത്രമാണ് പൃഥ്വിരാജ് ഇപ്പോള്‍ ചെയ്യുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ‘ബ്രോ ഡാഡി’യും ചിത്രീകരണം പൂര്‍ത്തിയായി റിലീസിന് തയാറെടുക്കുകയാണ്.
‘ആടുജീവിതം’ സിനിമയുടെ വിശേഷങ്ങളും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. ഡിസംബര്‍ മുതല്‍ ആടുജീവിതത്തിന്റെ ടീമിനൊപ്പം ചേരുമെന്നും ചിത്രീകരണത്തിന് വേണ്ട തയാറെടുപ്പുകള്‍ക്കായി 3 മാസത്തെ ഇടവേള എടുക്കുമെന്നും പൃഥ്വിരാജ് പറയുന്നു. അള്‍ജീരിയയിലെ ഒരു 40 ദിവസത്തെ ഷെഡ്യൂളോടെയായിരിക്കും സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയെന്നും പിന്നീട് ജോര്‍ദാനിലും ഇന്ത്യയിലുമായിരിക്കും സിനിമ ചിത്രീകരിക്കുകയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രവി.കെ.ചന്ദ്രന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന് എന്നിവര്‍ അഭിനയിക്കുന്ന ‘ഭ്രമം’ ഗള്‍ഫ് രാജ്യങ്ങളില്‍ തിയറ്ററിലും ഇന്ത്യയില്‍ ഒ.ടി.ടി റിലീസിനും തയാറെടുക്കുകയാണ്. മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസ് ചിത്രം കൂടിയായിരിക്കും ഭ്രമം.
ദുബായ് മലയാള സിനിമാ മേഖലയിലുള്ളവരെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ വീട് പോലെയാണെന്നും, ദുബായ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസ നല്കി ആദരിക്കുന്നത് അതിന് തെളിവാണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...