Malayalam
നല്ല ഒരു കലാകാരന് എന്നതിലുപരി നല്ല ഒരു മനുഷ്യനായിരുന്നു റിസബാവ; ആദരാഞ്ജലികൾ അർപ്പിച്ച് ജയറാം!
നല്ല ഒരു കലാകാരന് എന്നതിലുപരി നല്ല ഒരു മനുഷ്യനായിരുന്നു റിസബാവ; ആദരാഞ്ജലികൾ അർപ്പിച്ച് ജയറാം!
അന്തരിച്ച നടന് റിസബാവയ്ക്ക് ആദരാഞ്ജലികളുമായി സിനിമാലോകം. നല്ല ഒരു കലാകാരന് എന്നതിലുപരി നല്ല ഒരു മനുഷ്യനായിരുന്നു റിസബാവയെന്ന് നടന് ജയറാം അനുസ്മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു റിസബാവയുടെ അന്ത്യം.
നാടക നടനായിരുന്ന റിസബാവ 1990ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെ പ്രശസ്തനായി. സിനിമയിലും സീരിയലിലും ഒട്ടേറെ വേഷങ്ങളിൽ അഭിനയിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടിച്ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കർമയോഗി എന്ന ചിത്രത്തിൽ തലൈവാസൽ വിജയ്ക്ക് ശബ്ദം നൽകിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമൊക്കെ പലപ്പോഴും റിസബാവയെ കാണുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്ന കഥാപാത്രം ജോൺ ഹോനായ് തന്നെയാണ്. മലയാളസിനിമയിലെ എന്നും ഓർക്കുന്ന വില്ലൻ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട് ജോൺ ഹോനായ്. നൂറിലേറെ മലയാളം ചിത്രങ്ങളിൽ ഇതിനകം റിസബാവ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒട്ടനവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിന്റെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന വേഷം ജോൺ ഹോനായ് തന്നെയാണ്.
about riza bava
