മലയാളത്തിലൂടെ മികച്ച നായികാ പദവിയിലെത്തിയ മാളവിക ഇപ്പോൾ രൺബീറിനൊപ്പം അഭിനയിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത് . തന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാളായ രണ്‍ബീര്‍ കപൂറിനൊപ്പം സിനിമ ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടി മാളവിക മോഹനന്. അടുത്തിടെ രണ്‍ബീര്‍ കപൂറിനൊപ്പം മാളവിക ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റിന്റെ പരസ്യത്തില്‍ വേഷമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്‍ബീറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത താരം പങ്കുവെച്ചത്.
ഒടുവില്‍ തന്റെ പ്രിയതാരത്തിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുന്നു എന്ന കുറിപ്പോടെയാണ് രണ്‍ബീറിനൊപ്പമുള്ള ചിത്രം മാളവിക പങ്കുവെച്ചത്. രണ്‍ബീര്‍ കപൂറിനൊപ്പമുള്ള മാളവിക മോഹനന്റെ ചിത്രം ആരാധകർക്കിടയിലും വൈറലായിട്ടുണ്ട് . ഫോട്ടോയില്‍ രണ്ടുപേരും മികച്ചതായിരിക്കുന്നുവെന്നും സിനിമയിലും അതു തന്നെ പ്രതീക്ഷിക്കുന്നു എന്നുമാണ് ആരാധകര്‍ കുറിച്ചത്.
2013 ല്‍ ‘പട്ടം പോലെ’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക ഇന്ന് തിരക്കുള്ള താരമാണ്. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്ററിലാണ് താരം ഒടുവിലായി അഭിനയിച്ചത്. മജീദ് മജിദിയുടെ ‘ബിയോണ്ട് ദി ക്ലൗഡ്സ്’ എന്ന ചിത്രത്തിലെ താര എന്ന വേഷത്തിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റാനും മാളവികയ്ക്കായിരുന്നു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...