അങ്ങനെ എനിക്ക് 125 വയസ്സുണ്ടെന്നറിഞ്ഞു വിഷസ് അറിയിച്ച എല്ലാവര്‍ക്കും നന്ദി വൈറലായി താരത്തിന്റെ കുറിപ്പ്
കാമ്പസ് രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഒന്നും തന്നെ മറക്കാന്‍ കഴിയില്ല. ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയനായ ജിനോ ജോണ്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തനിക്ക് 125 വയസ്സായെന്നും പ്രായം കണ്ട് താന്‍ തന്നെ ഞെട്ടിപ്പോയെന്നുമാണ് ജിനോ പറയുന്നത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ചില സൈറ്റുകളില്‍ ജിനോയുടെ ജനന തീയതി 1894 ഒക്ടോബര്‍ 9 എന്നാണ്. നടന് 125 വയസ് ആയെന്നും കൊടുത്തിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ജിനോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,
‘ഇന്ന് ഞാന്‍ ജനിച്ച ദിവസമായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയും, വാട്‌സപ്പിലൂടെയും, ഇന്‍സ്റ്റാഗ്രാമിലൂടെയും, മെസേന്‍ജറിലൂടെയും, ഫോണ്‍ വിളിച്ചും, വിഷസ് തന്ന എല്ലാവര്‍ക്കും നന്ദി. ഞാന്‍ ഗൂഗിളില്‍ എന്നെ കുറിച് സെര്‍ച്ച് ചെയ്തപ്പോള്‍ ഒരു വെബ് സൈറ്റില്‍, ഞാന്‍ ജനിച്ചത് 1894 ഒക്ടോബര്‍ മാസം 9 തീയതിയാണ്. അങ്ങനെ എനിക്ക് 125 വയസ്സ് പ്രായമുണ്ടെന്നറിഞ്ഞു. എന്നെ തന്നെ ഞെട്ടിച്ച എന്റെ പ്രായം.. രേഖകള്‍ ചുവടെ കൊടുത്തിരിക്കുന്നു.’ താരത്തിന്റെ പോസ്റ്റിനു നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നിരവധിപേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നാം, ക്യൂബന്‍ കോളനി, എന്നീ ചിത്രങ്ങളില്‍ ജിനോ ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
